ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം - 2025
ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവ പരിപാടികൾ രാവിലെ 9:30 ന് ആരംഭിച്ചു. പ്രവേശനോത്സവ പരിപാടികൾ ഒക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ടി എ ൻ മിഥുൻ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ശ്രീ പുഷ്പാംഗതൻ അധ്യക്ഷത വഹിക്കുന്ന
പ്രസ്തുത മീറ്റിംഗിൽ SNDP യൂണിയൻ ചെയർമാൻ ശ്രീ കെ കെ കർണ്ണൻ അവർകൾ പുസ്തക വിതരണവും പി ടി എ പ്രസിഡന്റ് ശ്രീ ജയൻ കെ എസ് യൂണിഫോം വിതരണവും നടത്തി . പ്രധാനാധ്യാപിക സീനി പീതൻ സി , പ്രിൻസിപ്പൽ എ ൻ വി ബാബുരാജൻ എന്നിവർ ആശംസകൾ അറിയിച്ചു
നവീകരിച്ച ലാബിന്റെ ഉദ്ഘാടനം
ഒക്കൽ ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം 03/06/25 ചൊവാഴ്ച പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ നിർവഹിച്ചു. ഈ കാലഘട്ടത്തിൽ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികൾ പഠിക്കേണ്ടതിന്റെ ആവശ്യകതഎ കുറിച്ച് സംസാരിച്ചു, മാനേജർ പുഷ്പാംഗതൻ, പ്രധാന അദ്ധ്യാപിക സിനി പീതൻ സി എന്നിവർ ആശംസകൾ അറിയിച്ചു
-
നവീകരിച്ച ലാബിന്റെ ഉദ്ഘാടനം
-
നവീകരിച്ച ലാബിന്റെ ഉദ്ഘാടനം
SAY NO TO DRUGS CAMPAIGN
ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിൽ 03/06/25 ഇൽ say no to drugs campaign ന്റെ ഭാഗമായി മയക്കുമരുന്ന്, ട്രാഫിക് റൂൾസ്, മൊബൈൽ വിനിയോഗം ദൂഷ്യഫലങ്ങൾ എന്നിവയെ കുറിച്ച് Adv. ഷാൻലി സർന്റെ നേതൃതത്തിൽ കൗൺസിലിങ് ക്ലാസ് നടന്നു . ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടന്ന ക്ലാസ്സിൽ കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും ഡ്രഗ്സ് ഉപയോഗത്തിന്റെ ദൂഷ്യവസങ്ങളെക്കുറിച്ചും ചർച്ച ചെയ്തു . ക്ലാസിനു ശേഷം ഫാത്തിമ നൗറിൻ നന്ദി രേഖപ്പെടുത്തി
-
-
say no to drugs
വിജയത്തിളക്കം
ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ മെറിറ്റ് ഡേ 03/06/2025 സ്കൂൾ സെൻട്രൽ സ്റ്റേജിൽ വച്ച് നടന്നു. എസ് എസ് എ ൽ സി ., പ്ലസ് 2, യു എസ് എസ് , പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആചരിക്കുന്ന ചടങ്ങിൽ ശക്തി സിംഗ് ആര്യ എ എസ് പി പെരുമ്പാവൂർ , മനോജ് മൂത്തേടൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, കെ കെ കർണൻ ചെയർമാൻ കുന്നത്തുനാട് SNDP യൂണിയൻ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു
സൈബർ സെക്യൂരിറ്റി ക്ലാസ്
ഒക്കൽ ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി 19/6/25 വ്യാഴാഴ്ച സൈബർ സുരക്ഷ ക്ലാസ് നടത്തി. സൈവ് സെക്യൂരിറ്റി വിങ്ങ് ഓഫീസർ ആയ ആൽബിൻ പീറ്റർ സാർ ആണ് ക്ലാസ് നടത്തിയത് . ഏകദേശം 2മണിക്കൂർ നീണ്ട ക്ലാസ് കുട്ടികൾക്ക് അറിവിനോടൊപ്പം സൈബർ ചതിക്കുഴികളെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസ് ആയിരുന്നു
-
സൈബർ സെക്യൂരിറ്റി ക്ലാസ്
രക്ഷകർത്തൃ ശക്തീകരണം
മക്കളുടെ വളർച്ചയിൽ, വികസനത്തിൽ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പങ്കാളിയാവാനും ഒപ്പം മികച്ച രക്ഷാകർതൃതം നല്കാനും ശ്രീ വി കെ സുരേഷ് ബാബു നയിച്ച ക്ലാസ് 16/7/25 നു നടന്നു .
-
രക്ഷകർത്തൃ ശക്തീകരണം
Be A Hero ക്യാംപെയ്ൻ
ജൂലൈ 21 യോഗദിനം ശ്രീ മോഹൻലാലിനോടൊപ്പം
ഒക്കൽ ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷന് നടത്തിയ be a hero ക്യാംപെയ്ൻ പ്രോഗ്രാമിൽ പങ്കെടുക്കാനും അദ്ദേഹത്തോടപ്പം യോഗാഭ്യാസം ചെയ്യണം ഉള്ള അസുലഭ അവസരം ലഭിച്ചു
-
ശ്രീ മോഹൻലാലിനോടൊപ്പം
-
ശ്രീ മോഹൻലാലിനോടൊപ്പം
എറണാകുളം ജില്ല ചാമ്പ്യന്മാരായി
ഇന്ത്യൻ സെപക് താക്രോ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സെപാക് താക്രോ മത്സരം. ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ ഒക്കലും , ശ്രീ ശങ്കര ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന 20-മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻസി 2025 നവംബർ 1,2 തിയതികളിലായി ശ്രീ ശങ്കര ആർട്സ് ആൻഡ് സയൻസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നുസംസ്ഥാനതല sepak takraw ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ല ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നു. ഒക്കൽ ശ്രീനാരായണ ഹയർസെക്കന്ററി സ്കൂൾ മാനേജർ , ജോബി വാളൂകാരൻ എന്നിവർ ചേർന്ന് ട്രോഫി നൽകി. 14 ജില്ലകളിൽ നിന്നും 400 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിൽ തൃശ്ശൂരിന്റെ പരാജയപ്പെടുത്തിയാണ് എറണാകുളം വിജയിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കി.
-
സെപക് താക്രോ
ശാസ്ത്രമേള
പെരുമ്പാവൂർ സബ്ജില്ലാ ശാസ്ത്രമേളയിൽ UP വിഭാഗം വർക്കിംഗ് മോഡലിൽ ധ്യാൻ വിനായക് ,മാധവ് രതീഷ് എന്നീ കുട്ടികൾക്ക് സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു. HS വിഭാഗത്തിൽ ഇലക്ട്രോണിക്സിൽ അനാമിക എൻ.എസ് തേഡ് എ ഗ്രേഡ് നേടി. ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്,റിസർച്ച് ടൈപ്പ് പ്രോജക്ട്,ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയുണ്ടായി. ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ലഭിച്ചു
-
സബ്ജില്ലാ ശാസ്ത്രമേള
ഗണിത ശാസ്ത്രമേള
21/ 10/ 2025 കൂവപ്പടി ഗണപതി വിലാസം സ്കൂളിൽ വച്ച് നടന്ന പെരുമ്പാവൂർ സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്തമാക്കി. കൂടാതെ UP വിഭാഗത്തിൽ 3 first, 2 Agrade ഉം ഉൾപ്പെടെ OVER ALL FIRST ഉം, HS വിഭാഗത്തിൽ 3 First, 4 Second, 1 Third, 4 A grade ഉം ഉൾപ്പെടെ OVER ALL FIRST ഉം നേടി. മത്സരിച്ച എല്ലാ വിഭാഗത്തിലും A Grade നേടാൻ സാധിച്ചു.
-
ഗണിത ശാസ്ത്രമേള
-
ഗണിത ശാസ്ത്രമേള 1
സബ്ജില്ല സാമൂഹ്യ ശാസ്ത്രമേള
പെരുമ്പാവൂർ സബ്ജില്ലാ ശാസ്ത്രമേളയിൽ UP വിഭാഗം 4ഇനങ്ങളിലായി_മത്സരിച്ച വിദ്യാർത്ഥികൾക്ക് 2 ഇനങ്ങൾക്ക് ബിഗ്രേഡ്, ഒരു ഇനത്തിന് Agrade ലഭിക്കുകയുണ്ടായി. HS വിഭാഗത്തിൽ 7 ഇനങ്ങളിലായി മത്സരിച്ച വിദ്യാർത്ഥികളിൽ 6 ഇനങ്ങളിൽ എ ഗ്രേഡ്യും 1 ഇനത്തിൽ ബി ഗ്രേഡും ലഭിക്കുകയുണ്ടായി
| Home | 2025-26 |