ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ല  ചാമ്പ്യന്മാരായി

ഇന്ത്യൻ   സെപക് താക്രോ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സെപാക്  താക്രോ മത്സരം. ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ ഒക്കലും , ശ്രീ ശങ്കര ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന 20-മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻസി 2025 നവംബർ 1,2 തിയതികളിലായി ശ്രീ ശങ്കര ആർട്സ് ആൻഡ് സയൻസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നുസംസ്ഥാനതല sepak takraw ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ല ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നു. ഒക്കൽ ശ്രീനാരായണ ഹയർസെക്കന്ററി സ്കൂൾ മാനേജർ , ജോബി വാളൂകാരൻ എന്നിവർ ചേർന്ന്  ട്രോഫി നൽകി. 14 ജില്ലകളിൽ നിന്നും 400 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിൽ തൃശ്ശൂരിന്റെ പരാജയപ്പെടുത്തിയാണ് എറണാകുളം വിജയിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കി.

ശാസ്ത്രമേള

പെരുമ്പാവൂർ സബ്ജില്ലാ ശാസ്ത്രമേളയിൽ UP വിഭാഗം വർക്കിംഗ് മോഡലിൽ ധ്യാൻ വിനായക് ,മാധവ് രതീഷ് എന്നീ കുട്ടികൾക്ക് സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു. HS വിഭാഗത്തിൽ ഇലക്ട്രോണിക്സിൽ അനാമിക എൻ.എസ്  തേഡ് എ ഗ്രേഡ് നേടി. ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്,റിസർച്ച് ടൈപ്പ് പ്രോജക്ട്,ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയുണ്ടായി. ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ലഭിച്ചു

ഗണിത ശാസ്ത്രമേള

21/ 10/ 2025  കൂവപ്പടി ഗണപതി വിലാസം സ്കൂളിൽ വച്ച് നടന്ന പെരുമ്പാവൂർ സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്തമാക്കി. കൂടാതെ UP  വിഭാഗത്തിൽ 3 first, 2 Agrade ഉം ഉൾപ്പെടെ OVER ALL  FIRST ഉം,  HS വിഭാഗത്തിൽ 3 First, 4 Second, 1 Third, 4 A grade ഉം ഉൾപ്പെടെ OVER ALL FIRST ഉം  നേടി.   മത്സരിച്ച എല്ലാ വിഭാഗത്തിലും A Grade നേടാൻ സാധിച്ചു.

സബ്ജില്ല സാമൂഹ്യ ശാസ്ത്രമേള

പെരുമ്പാവൂർ സബ്ജില്ലാ ശാസ്ത്രമേളയിൽ UP വിഭാഗം   4ഇനങ്ങളിലായി_മത്സരിച്ച വിദ്യാർത്ഥികൾക്ക് 2 ഇനങ്ങൾക്ക് ബിഗ്രേഡ്, ഒരു ഇനത്തിന് Agrade ലഭിക്കുകയുണ്ടായി. HS വിഭാഗത്തിൽ 7 ഇനങ്ങളിലായി മത്സരിച്ച വിദ്യാർത്ഥികളിൽ 6 ഇനങ്ങളിൽ എ ഗ്രേഡ്യും 1 ഇനത്തിൽ ബി ഗ്രേഡും ലഭിക്കുകയുണ്ടായി

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float