സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47131 (സംവാദം | സംഭാവനകൾ)
സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര
വിലാസം
പേരാമ്പ്ര

കോഴിക്കോട് ജില്ല
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-201747131




തിരുത്തുക

ചരിത്രം

മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ് നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ കപ്പുചിൻ വൈദികരുടെ കീഴില്‍ 1982 ൽ ആണ് ഈ വിദ്യാലയം പ്രവര്‍ത്തന0 ആരംഭിച്ചത്.

 നഴ്സറി സ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാധാ രണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം  ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ  

യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത്

==മാനേജ്‌മന്റ്==

  റവ. ഫാദർ സ്റ്റീഫൻ ജയരാജ് ആണ് സെന്റ് ഫ്രാൻസിസ് സ്കൂളിന്റെ സ്ഥാപക മാനേജർ. 1987 ൽ സ്ഥാപനം ബഹുമാനപ്പെട്ട കപ്പുചിൻ വൈദികർ ഫ്രാൻസിസ് ക്ലാരിസ്റ് കോൺഗ്രിഗേഷന്റെ മലബാർ  പ്രോവിന്സിനു  കൈമാറുകയുണ്ടായി. പ്രൊവിൻഷ്യൻ സുപ്പീരിയർ റവ. സിസ്റ്റർ ലൂയിസ് ലാറ്റോയായിരുന്നു അന്നത്തെ മാനേജർ. തുടർന്നുള്ളവർഷങ്ങളിൽ റവ. സിസ്റ്റർ ഹെൻട്രി സൂസോ, റവ. സിസ്റ്റർ റൈനോൾഡ്,റവ. സിസ്റ്റർ ജോവാനിസ് എന്നിവർ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടായി.റവ. സിസ്റ്റർ ആന്മരിയയാണ് ഇപ്പോഴത്തെ മാനേജർ.

==ഭൗതിക സൗകര്യങ്ങൾ==

 മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.

യു. പി. ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 21 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും 30 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും നിശ്ചിത അനുപാതത്തിലുള്ള സ്ത്രീ സൗഹൃദശുചിമുറികളും പ്രത്യേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രധാന ആകർഷണമാണ്.സയന്‍സ് ലാബും ലാഗേജ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് വാട്ടർ പ്യൂരിഫയറും സ്ക്കൂളിലുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സംഗീതം
  • ജെ ആര്‍ സി
|ജെ ആർ സി ചിത്രം=[{47131_2.jpg]} 
  • ഡാന്‍സ്
  • ജാഗ്രതാ സമിതി
  • ക്ലാസ് മാഗസിന്‍.
  • ഐ ടി കോര്‍ണര്‍.
  • സ്ക്കൂള്‍ പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

തിരുത്തുക

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


തിരുത്തുക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തിരുത്തുക

വഴികാട്ടി

{{#multimaps: 11.3604951,76.0106222| width=800px | zoom=18 }}