ഉള്ളടക്കത്തിലേക്ക് പോവുക

ആർ എം എച്ച് എസ് എസ് വടവുകോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 1 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajarshi (സംവാദം | സംഭാവനകൾ) (Little Kites Phase 2 Camp)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
01-11-2025Rajarshi

അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

അവധിക്കാല ക്യാമ്പ് 2025

2024 - 27 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള വേനലവധിക്കാല ക്യാമ്പ് 2025 മെയ് മാസം ഇരുപത്തിമൂന്നാം തീയതി സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബാ എം തങ്കച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്റേണൽ ആർ പി ആയി ബിബിൻ രാജു, എക്സ്റ്റേണൽ ആർ പി ശ്രീ പ്രേം പ്രകാശ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നുള്ളതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. അതിനായി വീഡിയോ ക്യാമറ കൈകാര്യം ചെയ്തു പുതിയ വീഡിയോകൾ പകർത്തുന്നതിനും കൃത്യമായി അവ ഡോക്യുമെന്റ് ചെയ്യുന്നതിനായി കേഡൻ ലൈവ് പോലുള്ള ആപ്ലിക്കേഷൻ കുട്ടികളെ പരിചയപ്പെടുത്തി. കുട്ടികൾക്കുള്ള പ്രവർത്തനമായി കൊടുത്ത വിവിധ വീഡിയോ നിർമാണങ്ങൾ ക്യാമ്പിൽ ചിത്രീകരിച്ചു. സ്കൂൾ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ബെസ്സി കുര്യാക്കോസ്, ശ്രീമതി ജിഷ ബേബി എന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

അവധിക്കാല ക്യാമ്പ് 2025

Little Kites Phase 2 Camp

2024 - 27 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Phase 2 ക്യാമ്പ് 2025 ഒക്ടോബർ മാസം ഇരുപത്തിഅഞ്ചാം തീയതി സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബാ എം തങ്കച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്റേണൽ ആർ പി ആയി ശ്രീ ബിബിൻ രാജു, എക്സ്റ്റേണൽ ആർ പി ശ്രീമതി അനു റെജി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. Scratch programming, Animation എന്നീ വിഷയങ്ങളെ സംബന്ധിക്കുന്നത് ആയിരുന്നു ക്യാമ്പ്. ഇതിനായി വിവിധ ആപ്ലിക്കേഷനുകൾ കുട്ടികളെ പരിചയപ്പെടുത്തുകയും അവയിൽ വേണ്ട  പരിശീലനങ്ങൾ നടത്തുകയും ചെയ്തു. സ്കൂൾ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ബെസ്സി കുര്യാക്കോസ്, ശ്രീ ബിബിൻ രാജു എന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

Phase 2 ക്യാമ്പ്