ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ജൂൺ രണ്ടിന് നടന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി സംസ്ഥാനതലത്തിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതിന്റെ തൽസമയ സംപ്രേക്ഷണം ചടങ്ങിൽ പ്രദർശിപ്പിച്ചു. അതിനുശേഷം നമ്മുടെ സ്കൂളിന്റെ പ്രവേശനോത്സവചടങ്ങിന്റെ ഉദ്ഘാടനം മാനേജർ ശ്രീ ആർ സുഗതൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം നകുലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു.

ഹെഡ്മാസ്റ്റർ കെ ആർ മനുദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ എസ് ലാൽ, വാർഡ് മെമ്പർ ടി ജയരാജ് ,എസ്എൻഡിപി ശാഖാ പ്രസിഡന്റ് കെ വി സജി ,എസ്എൻഡിപി ശാഖാ സെക്രട്ടറി എസ് ഷിജു, അധ്യാപക പ്രതിനിധി ഷൈൻ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി എസ് എസ് സാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പ്രവേശനോത്സവചടങ്ങിനു ശേഷം പുത്തൻ പ്രതീക്ഷകളുമായി എത്തിച്ചേർന്ന എല്ലാ കുരുന്നുകൾക്കും മധുരം വിതരണം നൽകിയശേഷം പുതിയ ക്ലാസുകളിലേക്ക് അവരെ ആനയിച്ചു

പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം




സമഗ്ര ഗുണമേന്മ പദ്ധതി

നല്ല പാഠം- സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ജൂൺ മൂന്ന് മുതൽ 13 വരെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. ജൂൺ മൂന്നിന് മയക്കുമരുന്ന് -ലഹരി ഉപയോഗത്തിന് എതിരെ, ജൂൺ നാലിന് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,ട്രാഫിക് നിയമങ്ങൾ, ജൂൺ അഞ്ചിന് വ്യക്തി ശുചിത്വം, പരിസര ശുചിത്വം ,സ്കൂൾ സൗന്ദര്യവൽക്കരണം .ജൂൺ 9ന് ആരോഗ്യം, വ്യായാമം, കായിക ക്ഷമത. ജൂൺ പത്തിന് ഡിജിറ്റൽ അച്ചടക്കം ജൂൺ 11ന് പൊതുമുതൽ സംരക്ഷണം ജൂൺ 12ന് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ,റാഗിംഗ് ,വൈകാരിക നിയന്ത്രണം ഇല്ലായ്മ .ജൂൺ 13 പൊതു ക്രോഡീകരണം. സമഗ്ര ഗുണമെൻമ എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഇതുമായി ബന്ധപ്പെട്ട ദിനങ്ങളിൽ വിവിധ വിഷയങ്ങളെക്കുറിച്ച് സ്കൂൾതലത്തിലും ക്ലാസ് തലത്തിലും നിരവധി പ്രവർത്തനങ്ങൾ നടന്നു.

ഉച്ചഭക്ഷണ പദ്ധതി

ജൂൺ ഒന്നു മുതൽ നമ്മുടെ സ്കൂളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ ഭാഗമാണ് ഓരോ ദിവസവും വ്യത്യസ്ത രുചിക്കൂട്ടുകൾ തയ്യാറാക്കിയ സ്നേഹത്തോടെ അധ്യാപകർ വിളമ്പി നൽകുന്നു

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി സ്കൂളിൽ ആചരിച്ചു. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട എച്ച് എം മനുസാർ കുട്ടികളെ ഓർമ്മപ്പെടുത്തി. പ്രസംഗം ,കവിത തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികൾ ചൊല്ലി. പ്ലക്കാ‌‌‍‌‌‌ർഡുകൾ നിർമിച്ചും വൃക്ഷത്തൈകൾ നട്ടും ദിനത്തിന്റെ പ്രാധാന്യം ഉറപ്പിച്ചു.തദവസരത്തിൽ ഡെപ്യൂട്ടി എച്ച് എം ശ്രീമതി ലീന പി എസ് ,സോഷ്യൽ സയൻസ് കൺവീന‌ർ ബിന്ദു ,എസ് ആർ ജി കൺവീനർ ശ്രീ അനിൽകുമാർ ,സ്റ്റാഫ് സെക്രട്ടറി എസ് എസ് സാബു തുടങ്ങിയവർ പരിസ്ഥിതി ദിന സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.

വായനദിനം ആചരിച്ചു

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ വായനദിനം ജൂൺ 19ന് സമുചിതമായി ആചരിച്ചു.സ്കൂളിൽ നടത്തിയ പ്രത്യേക അസംബ്ലിയിൽ മലയാളം ക്ലബ് പ്രസിദ്ധീകരിച്ച അക്ഷരം എന്ന പത്രം സ്കൂൾ മാനേജർ  ആർ സുഗതൻ 'ഇഷികയ്ക്ക്  പ്രകാശനം ചെയ്തുകൊണ്ട് വായനദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആർദ്ര സുരേഷിന് ലൈബ്രറി അംഗത്വം നൽകിക്കൊണ്ട് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ മനു സാർ വായനയുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കവിയുമായ  വൈഷ്ണവ് ആർ നായർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കവിതയും വർത്തമാനങ്ങളുമായി കുട്ടികളോടൊപ്പം ചെലവഴിച്ചു.ശിഷ്യനായ ശ്രീ വൈഷ്ണവിന് ഉപഹാരം നൽകിക്കൊണ്ട് അസിസ്റ്റൻറ് എച്ച് എം പി.എസ് ലീന വായനദിന സന്ദേശം നൽകി.

വായന
വായനാദിനം
വായനാദിനം

ക്ലാസ് ലൈബ്രറി ,പുസ്തക പരിചയം, പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.മാനേജ്മെന്റിന്റേയും പിടി എ യുടെയും പ്രതിനിധികളും സ്റ്റാഫ് സെക്രട്ടറിയും വായനദിന പരിപാടികളിൽ പങ്കെടുത്തു.മലയാളം ക്ലബ്ബ് കൺവീനർ  ദീജ കൃതജ്ഞത  രേഖപ്പെടുത്തി.

എല്ലാ ക്ലാസുകളിലും അക്ഷരം പത്രത്തിന്റെ കോപ്പി വിതരണം ചെയ്യുകയും സ്കൂളിലെ വായനദിന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ആഴ്ചയിൽ രണ്ടുദിവസം എല്ലാ കുട്ടികൾക്കും ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കുന്നതിനും ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.

വയോജന ദിന പ്രതിജ്ഞ

വയോജന ദിന പ്രതിജ്ഞ വൃദ്ധജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വാർദ്ധക്യം എല്ലാ മനുഷ്യരിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് എന്ന് നാം തിരിച്ചറിയണം ഇത് കുട്ടികളെ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 13 വെള്ളിയാഴ്ച എല്ലാ കുട്ടികളും വയോജന ദിന പ്രതിജ്ഞ എടുത്തു

ഉണ‌ർവ്- ലഹരിവിരുദ്ധബോധവൽക്കരണപരിപാടി

കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനും ലഹരി വിമുക്ത വിദ്യാലയമായി നമ്മുടെ വിദ്യാലയത്തെ മാറ്റുന്നതിനും ലഹരിയെക്കുറിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി ഉണർവ് എന്ന പരിപാടി സംഘടിപ്പിച്ചു.

ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനം മലയാളം ക്ലബ്ബും ലൈബ്രറിയും ചേർന്ന് സമുചിതമായി ആചരിച്ചു. ക്വിസ് മത്സരം, ബഷീർ കൃതികളുടെ പ്രദർശനം, ലൈബ്രറി സന്ദർശനം, -ബഷീറിനെ അറിയാം. അനുസ്മരണ പ്രഭാഷണം, പാത്തുമ്മയുടെ ആട് പുസ്തകപരിചയം, 'പൂവമ്പഴം, എന്ന കഥയുടെ ദൃശ്യാവിഷ്കാരം

..... വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ഇമ്മിണി ബല്യ സുൽത്താനെ അനുസ്മരിച്ചു.

ഉഴമലയ്ക്കൽ സ്കൂളിൽ അവാർഡ് ദാനം- വർണോത്സവം

ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി ,പ്ലസ് ടു, വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളെയും ആദരിക്കുന്ന വർണോത്സവം 2025 ചടങ്ങ് സംഘടിപ്പിച്ചു.  ചക്രപാണി ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ മാനേജ്മെൻ്റും പിടിഎയും സംയുക്തമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും എംഎൽഎ .ജി സ്റ്റീഫൻ നിർവഹിച്ചു.പി റ്റി എ പ്രസിഡൻ്റ് എം.നകുലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. പ്രശസ്ത സിനിമാ പിന്നണി ഗായിക രാജലക്ഷ്മിയും പ്രമുഖ കവി ഗിരീഷ് പുലിയൂറും മുഖ്യ അതിഥികൾ ആയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ. ലളിത, സരസ്വതി ടീച്ചർ മെമ്മോറിയൽ ക്യാഷ് അവാർഡ് വിതരണം ചെയ്തു. യുഎസ്എസ് സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനദാനം മാനേജർ ആർ സുഗതൻ നിർവഹിച്ചു .  ചടങ്ങിൽ 907 നമ്പർ എസ്എൻഡിപി ശാഖാ പ്രസിഡന്റ് കെ വി സജി, ശാഖാ സെക്രട്ടറി എസ് ഷിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ എസ് ലാൽ, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ് ശേഖരൻ, വാർഡ് മെമ്പർ ടി ജയരാജ്, ഹെഡ്മാസ്റ്റർ കെ ആർ മനുദാസ്, ഡെപ്യൂട്ടി എച്ച് എം. പി എസ് ലീന, പിടിഎ വൈസ് പ്രസിഡൻ്റ് എസ് ഹരീഷ്, എം പി ടി എ പ്രസിഡൻറ് രാജിമോൾ ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അരുൺ സി ബാബു, സബിൻ ആർ ,രത്നകുമാർ, ബക്ഷി എന്നിവരും ഹയർ സെക്കൻഡറി സീനിയർ ടീച്ചർ ശ്രീലത ,ഹയർ സെക്കൻഡറി പ്രതിനിധി വിഎസ് ബിലീന എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി എസ് എസ് സാബു നന്ദി രേഖപ്പെടുത്തി