കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/ലിറ്റിൽ കൈറ്റ്സ്/2025
| Home | 2025 |
എൽ കെ മെന്റർമാർക്കുള്ള പരിശീലനം- ഒന്നാം ഘട്ടം
പുതുതായി ചുമതല ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്ക് വേണ്ടിയുള്ള രണ്ടുദിവസത്തെ പരിശീലനം (ഒന്നാം ഘട്ടം) ജൂൺ 18, 19 തീയതികളിലായി മൂന്ന് കേന്ദ്രങ്ങളിൽ നടന്നു. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി വടകര ഡയറ്റ്, ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് കോഴിക്കോട്, ജിവിഎച്ച്എസ്എസ് ബാലുശ്ശേരി എന്നീ സെന്ററുകളിലാണ് പരിശീലനം ക്രമീകരിച്ചത്. 76 പേർ പരിശീലനം പൂർത്തീകരിച്ച് പുതിയ മെന്റർമാരായി ചുമതല ഏറ്റെടുത്തു.
ലിറ്റിൽ കൈറ്റ്സ് ശില്പശാല
ലിറ്റിൽ കൈറ്റ്സ് 2025-26 വർഷത്തെ ഏകദിന ശില്പശാല കോഴിക്കോട് ജില്ലയിൽ 2025 ജൂൺ 21ന് മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. വടകര വിദ്യാഭ്യാസ ജില്ലയിൽ പയ്യോളി ജിവിഎച്ച്എസ്എസ് ലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ജിവിഎച്ച്എസ്എസ്സിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ സെൻറ് ജോസഫ് ബോയ്സ് എച്ച്എസ്എസ് ലുമാണ് വർഷോപ്പ് നടന്നത്. കൈറ്റ് സി ഇ ഒ ശ്രീ. അൻവർസാദത്ത് മൂന്നു കേന്ദ്രങ്ങളിലും ഓൺലൈനിൽ ആമുഖപ്രഭാഷണം നടത്തുകയും പരിശീലനത്തിന്റെ അവസാന സെഷനിൽ എൽ കെ മെന്റർമാരുമായി സംവദിക്കുകയും ചെയ്തു. 180 യൂണിറ്റുകളിൽ നിന്നായി 304 ലിറ്റിൽകൈറ്റ്സ് മെന്റർമാർ ശില്പശാലയിൽ പങ്കെടുത്തു. അതത് വിദ്യാഭ്യാസ ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു.
-
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
കോഴിക്കോട് വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
താമരശ്ശേരി വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
പ്രിലിമിനറി ക്യാമ്പ് ആർ പി പരിശീലനം
കോഴിക്കോട് ജില്ലാ കൈറ്റിൽ പുതുതായി ചുമതല ഏറ്റെടുത്ത 6 മാസ്റ്റർട്രെയിനർമാക്ക് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. കൈറ്റ് ജില്ലാ ഓഫീസിൽവച്ച് നടന്ന പരിശീലനത്തിൽ മുഹമ്മദ് അഷ്റഫ് പി.സി, ജിയോ കുര്യൻ, ഷമീർ ടി.വി, ജിതേഷ് കോയമ്പ്രത്ത് , ധർമ്മജ എസ്, സോണി ഡി. ജോസഫ് എന്നീ മാസ്റ്റർ ട്രെയിനർമാർ പങ്കെടുത്തു. ടി കെ നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. ആർ പി മാരായി ക്യാമ്പിൽ പങ്കെടുക്കേണ്ട എൽ കെ മെന്റർമാർക്ക് നേരത്തെതന്നെ സബ്‌ജില്ലാടിസ്ഥാനത്തിൽ ഓൺലൈനിൽ മൊഡ്യൂൾ പരിചയപ്പെടുത്തിയിരുന്നു.

പ്രിലിമിനറി ക്യാമ്പ് (2025-28 ബാച്ച്)
കോഴിക്കോട് ജില്ലയിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ 11 വിദ്യാലയങ്ങളിലാണ് ആദ്യദിവസമായ സപ്തംബർ 9 ന് ക്യാമ്പ് നടന്നത്.