ലിറ്റിൽ കൈറ്റ്സ്എട്ടാം ബാച്ചിന്റെ അഭിരുചി പരീക്ഷ 2024-27
എട്ടാം ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി പരീക്ഷ ജൂൺ 15 ,2024 ശനിയാഴ്ച്ച നടത്തുകയുണ്ടായി. 20 ലാപ്ടോപ്പുകളിലായി അഞ്ച് ബാച്ച് പരീക്ഷ നടത്തി. അതിൽ87 കുട്ടികളിൽ നാല്പത് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിലേക്ക് അർഹത ലഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സുകൾ നടത്തി വരുന്നു.
ലിറ്റിൽ കൈറ്റ്സിന്റെ എട്ടാം ബാച്ചിലെ സ്കൂൾ ക്യാമ്പ് 2024 ആഗ്സ്റ്റ് 7 ബുധനാഴ്ച്ച നടത്തുകയുണ്ടായി. എറണാകുളം മാസ്റ്റർ ട്രെയ്നി ശ്രീമതി റസീന പി ഇസഡ് കുട്ടികൾക്കായി അനിമേഷൻ , സ്ക്രാച്ച്, റോബോട്ടിക്സ് , എന്നീ ക്ലാസ്സുകൾ എടുക്കുകയുണ്ടായി. 39 കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരവും, അറിവ് നിറഞ്ഞതുമായിരുന്നു ക്ലാസ്സ് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
അന്നേദിനം തന്നെ മാതാപിതാക്കളുടെ യോഗവും നടത്തുകയുണ്ടായി . ഏകദേശം 32 കുട്ടികളുടെ മാതാപിതാക്കൾ യോഗത്തിൽ സംബന്ധിച്ചു. കുട്ടികളുടെ പഠനങ്ങളെകുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളെ കുറിച്ചും റസീന ടീച്ചർ വളരെ വ്യക്തമായി ബോധവത്കരണം നടത്തി.