സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/ലിറ്റിൽകൈറ്റ്സ്/2025-28

14:19, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47037 (സംവാദം | സംഭാവനകൾ) (→‎പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
21-08-202547037


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര്
ചെയർമാൻ പിടിഎ പ്രസിഡൻറ് ജലീൽ കുന്നുംപുറത്ത്
കൺവീനർ ഹെഡ്‍മാസ്റ്റർ ഷിബു മാത്യൂസ്
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് നിഷ മാത്യു
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മെൻറർ ഷേർലി ജോസഫ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മെൻറർ ജൂലിമോൾ എം എ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ

അംഗങ്ങൾ

SL NO ADD NO NAME CLASS
1 10429 ആദിദേവ് ഇ കെ VIII
2 10317 അഭിനവ് സുമോജ് VIII
3 10326 അബിഷാൻ ഷാനു VIII
4 10392 അദിനാൻ പി ഐ VIII
5 10372 അലേയ അൽഫോൻസ VIII
6 10383 ഏയ്ഞ്ചൽ മരിയ പ്രവീൺ VIII
7 10479 ചാൾസ് മാത്യുസ് ബിജോ VIII
8 10364 ക്രിസ്‌വിൻ ജോബി VIII
9 10483 ദുൽകിഫ്‌ൽ മുഹമ്മദ് VIII
10 10315 ദിലിൻ ജെയിംസ് VIII
11 10345 എഡ്‌ലിൻ മരിയ പ്രവീഷ് VIII
12 10476 എഡ്‌വിൻ ഷൈജു VIII
13 10452 ഹെൽന റോസ് ജോൺ VIII
14 10419 ഇനായ ഫാത്തിമ VIII
15 10366 ഇൻഷ ഖദീജ VIII
16 10399 ജിബിൻ വിനയൻ VIII
17 10365 ജുവൽ പ്രജീഷ് VIII
18 10461 ക്രിഷ്‌വൽ വിനീഷ് VIII
19 10311 മിഹ മുജീബ് VIII
20 10422 മിൻഹ ഫാത്തിമ VIII
21 10342 മുഹമ്മദ് അൽത്താഫ് VIII
22 10329 മുഹമ്മദ് ഫിദാൻ കെ ഡി VIII
23 10303 മുഹമ്മദ് ഇർഫാൻ റ്റി VIII
24 10463 മുഹമ്മദ് ലാമിഹ് VIII
25 10396 മുഹമ്മദ് VIII
26 10361 മുഹമ്മദ് നിഹാൽ VIII
27 10373 മുഹമ്മദ് നിയാസ് VIII
28 10362 മുഹമ്മദ് ഷാഫിൻ താജ് VIII
29 10307 മുഹമ്മദ് ഷഹബാസ് VIII
30 10462 മുഹമ്മദ് സ്വാലിഹ് VIII
31 10410 നെഹ്‌ല ഫാത്തിമ കെ എം VIII
32 10333 നിഫ്‌റ്റ് ബൈജു VIII
33 10312 രജ ഫാത്തിമ VIII
34 10300 റൂബി സലാം VIII
35 10416 സഞ്ചയ് പ്രണവ് എസ് ജി VIII
36 10298 സ്നേഹ പർവീൺ VIII
37 10369 ഷിഫാസ് VIII
38 10432 ശ്രേയ ശശീന്ദ്രൻ കെ VIII
39 10374 വൈഷ്ണവ് സി എസ് VIII
40 10444 യോഹാൻ ജെറോം റോയ് VIII

.

പ്രവർത്തനങ്ങൾ

.

2025-2028 ബാച്ച് അംഗത്വ സ്വീകരണം

2025 -28 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷ ഫോം സീനിയർ ബാച്ച് കുട്ടികൾ സ്വീകരിച്ചു. തുടർന്ന് അവരുടെ മീറ്റിംഗ് നടത്തി. 60 കുട്ടികൾ അപേക്ഷ ഫോം നൽകി . എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി .

അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള  ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സാക്ഷ്യപത്രം ശേഖരിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതും സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

ഐടി ലോകത്തേക്ക് ആദ്യപടി -ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ വിജയകരം- സെൻറ് തോമസ് ഹൈസ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 60 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 59 പേർ പരീക്ഷ എഴുതാൻ ഹാജരായി.

വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.

സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്.

സെർവർ ഉൾപ്പെടെ 18 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു.  മൂന്ന് ബാച്ചുകളായി പരീക്ഷ നടപ്പിലാക്കി. പരീക്ഷയുടെ സംയോജിത നടത്തിപ്പിന് കൈറ്റ് മെൻ്റേഴ്സായ ഷേർലി ജോസഫ് ജൂലിമോൾ എം എ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി. ഈ പ്രവർത്തനം കുട്ടികളിൽ സാങ്കേതികമേഖലയിലെ താത്പര്യവും ആത്മവിശ്വാസവും വളർത്തുന്നതിന് മികച്ച അവസരമായി മാറി.

അഭിരുചി പരീക്ഷ ഫലം

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 57 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 40 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.