ഉള്ളടക്കത്തിലേക്ക് പോവുക

പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ശ്രീ ഗോകുൽരാജ് മാഷ് സംസാരിക്കുന്നു
പ്രവേശനോത്സവ മധുരവിതരണം

സ്കൂളിലെ പ്രവേശനോത്സവം പ്രിൻസിപ്പാൾ ശ്രീമതി.ബേബി ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി എത്തിയത് റിട്ടയർ അധ്യാപകനായ ശ്രീ ഗോകുൽരാജ് മാഷ് ആയിരുന്നു.ഈ പരിപാടി യുടെ അധ്യക്ഷൻ പി ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൽ മജീദ് ഇ.പി ആണ്.എസ്.എം.സി ചെയർമാൻ ശ്രീ.സു(ബഹ്മണ്യൻ.കെ.ടി,എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി രേവതി ജിതേഷ്, ഹെഡ്മാസ്റ്റർ ശ്രീ.രാജീവ് .കെ.പി,അധ്യാപകരായ ശ്രീമതി.രേണു.വി.കെ, ശ്രീ മതി പ്രസീദ.പി.വി, ശ്രീമതി അശ്വനി ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.നാടൻ പാട്ട് കലാകാരനായ ശ്രീ.അശ്വിൻ, അധ്യാപകനായ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നാടൻപാട്ട് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

മാസ്മരികം ഈ മാസം ജൂൺ

മഴക്കാല രോഗങ്ങളെ സംബന്ധിച്ച് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റോണി നയിച്ച ബോധവത്കരണ ക്ലാസ്സ്

ഓരോ മാസവും വ്യത്യസ്ത അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് നൽകാൻ "മാസ്മരികം ഈ മാസം" എന്ന പേരിൽ പുതിയൊരു പദ്ധതി സ്കൂളിൽ ആവിഷ്കരിച്ചു. പദ്ധതിയുടെ ഉത്ഘാടനവും ജൂൺ മാസത്തിലെ ആദ്യ പ്രവർത്തനവും ജൂൺ മാസം 25 നു സ്കൂളിൽ നടന്നു. പദ്ധതിയുടെ ഔപചാരിച്ച ഉത്ഘാടനം ബഹു. പ്രധാന അധ്യാപകൻ രാജീവ്‌ മാഷ് നിർവഹിച്ചു. യു പി വിഭാഗം ക്ലാസ്സുകളികെ കുട്ടികൾക്കായി 'മഴക്കാല രോഗങ്ങളെ' സംബന്ധിച്ച് തൃക്കലങ്ങോട് കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. റോണി നയിച്ച ബോധവത്കരണ ക്ലാസ്സായിരുന്നു ആദ്യ പ്രവർത്തനം. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സിൽ പങ്കെടുക്കുകയും മനസ്സിലായ വിവരങ്ങൾ തിരികെ സ്വന്തം ക്ലാസ്സിൽ എത്തി മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.

വായനാവാരാഘോഷ പരിപാടികൾ

വായനവാരാഘോഷവും വിദ്യാരംഗം ഉദ്ഘാടനവും

നാടൻ പാട്ട് കലാകാരനും ഗാന രചയിതാവുമായ ശ്രീ പ്രശാന്ത് മങ്ങാട്ട് കുട്ടികളോട് സംസാരിക്കുന്നു

പി എം എസ് എ ഹയർസെക്കൻഡറി സ്കൂളിലെ വായനവാരാഘോഷവും വിദ്യാരംഗം ഉദ്ഘാടനവും നാടൻ പാട്ട് കലാകാരനും ഗാന രചയിതാവുമായ ശ്രീ പ്രശാന്ത് മങ്ങാട്ടിന്റെ സാന്നിധ്യത്തിൽ നടന്നു. വിദ്യാരംഗം 25 -26 വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളെ അറിയിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വായനയുടെ വസന്തം സ്കൂളിലും ലൈബ്രറിയിലും വിരിയട്ടെ എന്ന് ഹെഡ്മാസ്റ്റർ ശ്രീ കെ പി രാജീവ് മാഷ് ആശംസ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് ശ്രീ പ്രശാന്ത് മങ്ങാട്ടിന്റെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. ഉദ്ഘാടന പ്രസംഗവും തുടർന്നുള്ള നാടൻ പാട്ടിന്റെ വേദിയും കുട്ടികളുടെ മനം നിറയ്ക്കുന്നത് ആയിരുന്നു. വായനവാരാഘോഷവും വിദ്യാരംഗം ഉദ്ഘാടനവും സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിക്കപ്പെട്ടു. വായന വാരാഘോഷവുമായി ബന്ധപ്പെട്ട് വായനദിന ക്വിസ്, പി എൻ പണിക്കർ അനുസ്മരണം, വായനദിന പോസ്റ്റർ, വരകളിലൂടെ വർണ്ണങ്ങളിലൂടെ - പതിപ്പ് നിർമ്മാണം, കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൈപ്പുസ്തക പ്രകാശനം, ക്ലാസ് ലൈബ്രറിയുടെ പുതുക്കൽ ഇവയെല്ലാം ഭംഗിയായും കൃത്യമായും നടത്തപ്പെട്ടു.

അറബിക് ക്ലബ്ബ്

പ്രധാനാധ്യാപകൻ ശ്രീ രാജീവ് മാസ്റ്റർ വായനാപതിപ്പ്  പ്രകാശനം ചെയ്യുന്നു

വായനാവാരാഘോഷങ്ങളുടെ ഭാഗമായ്, യുപി വിഭാഗത്തിലെ അറബി വിഭാഗം കുട്ടികൾ വായനയുടെ മഹത്വം സമൂഹത്തിലേക്ക് എത്തിക്കുക എന്ന് ലക്ഷ്യമിട്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ വായനാദിന സന്ദേശങ്ങൾ, പോസ്റ്ററുകൾ, അറബിക് കാലിഗ്രാഫി എന്നിവ ചേർത്തുകൊണ്ട് ആവിഷ്കരിച്ച ഒരു മനോഹരമായ വായനാപതിപ്പാണ് "إقرأ"

സ്കൂളിന്റെ പ്രധാനാധ്യാപകൻ ശ്രീ. രാജീവ് മാസ്റ്റർ ഈ വായനാപതിപ്പ് ഔപചാരികമായി  പ്രകാശന കർമ്മം നിർവഹിച്ചു. തുടർന്ന് സ്കൂൾ ഗ്രൂപ്പുകളിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു

സ്കൗട്ട് ആൻഡ് ഗൈഡ്സ്

വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ

സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ ആഭിമുഖ്യത്തിൽ വായന വാരം ആചാരിച്ചു. പുസ്‌ത കാസ്വാദനകുറിപ്പ് മത്സരം, വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ പ്രവർത്തനങ്ങൾ മറ്റു വായന ദിനപ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം

സുംബ എയ്റോബിക് വ്യായാമം

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു ലഹരി വിരുദ്ധ സന്ദേശവും കുട്ടികൾക്കു നൽകി

അതോടൊപ്പം സ്കൂളിൽ ലഹരിക്കെതിരെ രണ്ട് ഡോക്യുമെൻററികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.    ജീവിതമാണ് ലഹരി എന്ന ഒപ്പ് മരം നിർമ്മിച്ച് വിദ്യാർത്ഥികൾ അതിൽ തങ്ങൾ ലഹരി ഉപയോഗിക്കില്ലെന്ന് ദൃഢപ്രതിജ്ഞയോടെ ഒപ്പുവച്ചു .

ലഹരി വിരുദ്ധ റാലി

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് ഒരുക്കി അതിനോടുചേർന്ന് സുംബ എയ്റോബിക് വ്യായാമവും ഉണ്ടായി .വൈകുന്നേരം ഗൈഡ്സ് കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

അറബി ക്ലബ്ബിന്റെ  കിഴിൽ  അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾതലം വളരെ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ഹൈസ്കൂൾ  വിഭാഗത്തിൽ നിന്നും  യുപി വിഭാഗത്തിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികളെ ആദരിക്കുകയും സമ്മാനങ്ങൾ ബഹുമാനപ്പെട്ട സ്കൂൾ എച്ച് എം  രാജിവ് മാസ്റ്റർ   കുട്ടികൾക്ക് കൈമാറുകയും ചെയ്തു.ജൂൺ 30 ന് നടന്ന മത്സരത്തിലെ വിജയികൾക്ക് സബ്ജില്ലാ തലത്തിൽ പങ്കെടുക്കാം.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് മാഷ് സംസാരിക്കുന്നു.

02-07-2025 ന് ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് വിമുക്തി ജില്ലാ കോർഡിനേറ്റർ ശ്രീമതി ഗാഥ മേഡത്തിന്റെയും BSW വിദ്യാർഥികളായ ഫാത്തിമ ഹിബ , മുഹമ്മദ് സൽമാൻ എന്നിവരുടെയും നേതൃത്വത്തിൽ നടന്ന. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ എച്ച് എം രാജീവ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

ബഷീർ ദിനം

ബേപ്പൂർ സുൽത്താനോടൊപ്പം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തത പുലർത്തുന്ന പരിപാടികളുമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകളിലൂടെ ഉള്ള ഒരു യാത്രയായിരുന്നു പി. എം. എസ്. എ യിലെ കുട്ടികൾ കാഴ്ചവച്ചത്. ബേപ്പൂർസുൽത്താനോടൊപ്പം ആരംഭം കുറിച്ചത് നിവേദ്യ (9E) അവതരിപ്പിച്ച ബഷീർ അനുസ്മരണത്തിലൂടെയാണ്. തുടർന്ന് ഇടവേളകളിലൂടെ ബഷീറിന്റെ മികച്ച ഏതാനും കൃതികളുടെ വായനാനുഭവം പങ്കുവെച്ച് ശ്രേയ പാർവതി, അനയ കൃഷ്ണ, അഞ്ജന കൃഷ്ണ, ആര്യനന്ദ എന്നീ കുട്ടികൾ തന്റെ കൂട്ടുകാർക്ക് ബഷീർ കൃതികളെ അടുത്തറിയാനും വായിക്കാനും ഉള്ള ഉണർവ് നൽകി. ക്ലാസ് സ്ഥലത്തുനിന്നും വിജയികളായ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾതല ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. UP, HS വിഭാഗത്തിൽ നിന്നും മികച്ച രീതിയിൽ ഉള്ള പ്രകടനം ആയിരുന്നു കുട്ടികൾ കാഴ്ചവച്ചത്. കേട്ടറിഞ്ഞ പുസ്തകങ്ങളെ തൊട്ടറിയാനും കണ്ടറിയാനും ഉള്ള അവസരമായിരുന്നു ബഷീർ കൃതികളുടെ പ്രദർശനം. കൊച്ചുകൂട്ടുകാർ ബഷീറും കഥാപാത്രങ്ങളുമായി അണിനിരന്നപ്പോൾ കുട്ടികൾക്ക് അത് വേറിട്ട അനുഭവങ്ങളാണ് പകർന്നു നൽകിയത്. ബഷീർ കഥാപാത്രങ്ങളെ ശബ്ദ സാന്നിധ്യത്തിലൂടെ മനോഹരമായ അഭിനയിച്ചു ഫലിപ്പിക്കാനും കുട്ടികൾ മികവ് കാണിച്ചു. UP വിഭാഗം കുട്ടികൾ തയ്യാറാക്കിയ ബഷീർ ദിന പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ബഷീറിന്റെ ലോകം വരകളിലൂടെയും വർണ്ണങ്ങളിലൂടെയും തെളിഞ്ഞപ്പോൾ അത് കുട്ടികൾക്ക് മനോഹരമായ ഒരു അനുഭവമായി.

അറിഞ്ഞതിനേക്കാൾ കൂടുതൽ അറിഞ്ഞ് ബേപ്പൂർ സുൽത്താനോടൊപ്പം ഈ ബഷീർ ദിനം പി. എം. എസ്. എ യിലെ ഏവർക്കും ഒരു നവ്യാനുഭവമായി മാറി.

ചാന്ദ്രദിന ക്വിസ് മത്സരം

2025- 26 അധ്യായന വർഷത്തിലെ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP HS വിഭാഗം ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. ക്ലാസ് തലത്തിൽ വിജയികളായ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. മികച്ച രീതിയിലുള്ള പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്.അമൻ എസ്, ശ്രേയ പാർവതി കെ ടി, ഫാത്തിമ മുൻജിയ  എന്നിവർ HS വിഭാഗം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

infinitum ക്വിസ് പ്രോഗ്രാം

Kozhikode NIT യുടെ maths ക്ലബ് ന്റെ infinitum ക്വിസ് പ്രോഗ്രാമിന്റെ ഭാഗമായി PMSAHSS ലെ maths ക്ലബ്‌ ആയിച്ചേർന്നു ജൂലൈ 3നു  ക്വിസ് മത്സരം നടത്തി. 17ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അഥിതി NM- അയന (8A) വിദ്യാർഥിനികളുടെ team ഒന്നാം സ്ഥാനം നേടി സോണെൽ ലെവലിലേക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രേയ പാർവതി kt -അരുന്ധതി (9A) team രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സെലക്ഷൻ പരീക്ഷകൾ

യു എസ് എസ് 

2025- 2026 വർഷത്തെ യുഎസ്എസ് പരീക്ഷയ്ക്ക് സെലക്ഷൻ പരീക്ഷ നടത്തി. 120 ഓളം കുട്ടികൾ എഴുതിയ പരീക്ഷയിൽ നിന്ന്  നിന്ന് 49 കുട്ടികൾ യോഗ്യത നേടി. വളരെ മികച്ച പങ്കാളിത്തവും മത്സരവുമാണ് പരീക്ഷയിൽ കാഴ്ചവച്ചത്. 40 മാർക്കിൽ നടത്തിയ പരീക്ഷയിൽ മികച്ച മാർക്ക് നേടിയ  കുട്ടികളെയാണ് തിരഞ്ഞെടുത്തത്.

എൻ എം എം എസ്

2025- 26 അധ്യായന വർഷത്തിലെ എൻ എം എം എസ് സെലക്ഷൻ പരീക്ഷ ജൂലൈ പതിനൊന്നാം തീയതി വിജയകരമായി നടന്നു. എക്സാം വിന്നർ അധ്യാപകരുടെ സാന്നിധ്യത്തിൽ രാവിലെ 10 മണിക്ക് തുടങ്ങിയ പരീക്ഷ 12 :30 ന് അവസാനിച്ചു.മാറ്റ് സാറ്റ് എന്നീ രണ്ട് വിഭാഗങ്ങളായിട്ടാണ് പരീക്ഷ നടത്തിയത്..പരീക്ഷയുടെ പ്രാധാന്യം അതിനെ സമീപിക്കേണ്ട രീതി പഠന തന്ത്രങ്ങൾ, എന്നിവയെ കുറിച്ച് അധ്യാപകർ ഫലപ്രദമായി സംവദിച്ചതോടെ  വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിലും, വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും പരീക്ഷയെ ഗൗരവമായി സമീപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. പരീക്ഷ വിജയകരമായി നടത്താൻ സ്കൂളിൽ നിന്നും  സഹകരണവും പിന്തുണയും നൽകി.

സ്കൂൾ പത്രം

പി എം എസ് എ എച്ച് എസ് എസ്എളങ്കൂർ ലെ ലിറ്റിൽ കൈറ്റ്സ് ക്ലബും ഇംഗ്ലീഷ് ക്ലബും  സംയുക്തമായി തയ്യാറാക്കുന്ന പി എം എസ് എ  ക്രോണിക്കിൾ എന്ന  ഇംഗ്ലീഷ് പത്രം പിടിഎ ജനറൽ ബോഡിയിൽ പ്രിൻസിപ്പാൾ  കെ ബേബി ഗിരിജ എംപിടിഎ പ്രസിഡണ്ട് രേവതിയ്ക്കു നൽകി പ്രകാശനം ചെയ്തു. മാനേജർ പ്രതിനിധി കണ്ണൻ, പി ടി എ പ്രസിഡണ്ട് അബ്ദുൾ മജീദ്, പി ടി എ വൈസ് പ്രസിഡൻ്റ് ഷിഹാബ് , ഹെഡ്മാസ്റ്റർ കെ പി രാജീവ് എന്നിവർ പങ്കെടുത്തു.

മാസ്മരികം ഈ മാസം ജൂലൈ

മാസ്മരികം ഈ മാസം എന്ന പദ്ധതിയുടെ ജൂലൈ മാസത്തെ പ്രവർത്തനമായി ജൂലൈ 31 വ്യാഴാഴ്ച സ്കൂളിൽ ഒരു ശാസ്ത്രപരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. ചെമ്പ്രശ്ശേരി എ യു പി സ്കൂളിലെ സീമ ടീച്ചറാണ് ശാസ്ത്ര പരീക്ഷണ ശില്പശാല കൈകാര്യം ചെയ്തത്. പരിപാടിയിലേക്ക് ശ്രീജിനി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ശില്പശാലയുടെ ഉദ്ഘാടനം സ്കൂളിലെ സയൻസ് ക്ലബ് കൺവീനർ സംഗീത ടീച്ചർ നിർവഹിച്ചു. അഞ്ചു മുതൽ 9 വരെ ക്ലാസ്സുകളിലെ ശാസ്ത്ര ക്ലബ്ബിൽ അംഗമായിട്ടുള്ള കുട്ടികൾക്കാണ് ശാസ്ത്രപരീക്ഷണ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത്. കുട്ടികൾക്ക് വളരെയധികം ആസ്വദിക്കാൻ പറ്റുന്നതും അവരെ പ്രചോദിപ്പിക്കുന്നതും ആയിരുന്നു ഈ പരീക്ഷണ ശില്പശാല. വരാൻ പോകുന്ന ശാസ്ത്രമേളകളിൽ ഇത് ഒരുപാട് സഹായകരമാകുമെന്ന അഭിപ്രായം കുട്ടികൾ പങ്കുവെച്ചു. സ്കൂളിലെ സീനിയർ അധ്യാപിക രേണു ടീച്ചർ ശില്പശാല കൈകാര്യം ചെയ്ത സീമ ടീച്ചറെ മൊമെന്റോ നൽകി ആദരിച്ചു. മാസ്മരികം ഈ മാസം പദ്ധതിയുടെ പ്രോഗ്രാം കോഡിനേറ്റർ ഗോഗുൽ മാഷ് നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു.