ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 18 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41089snsmhs (സംവാദം | സംഭാവനകൾ) ('എസ് എൻ എസ് എം എച്ച്എസ്എസ് ഇളമ്പള്ളൂരിൽ, ലഹരിവിരുദ്ധദിനമായ 26/06/2025 വ്യാഴാഴ്ച വിപുലമായ പരിപാടികൾ നടന്നു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ലഹരി വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എസ് എൻ എസ് എം എച്ച്എസ്എസ് ഇളമ്പള്ളൂരിൽ, ലഹരിവിരുദ്ധദിനമായ 26/06/2025 വ്യാഴാഴ്ച വിപുലമായ പരിപാടികൾ നടന്നു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനോദ്ഘാടനവും ഇൻസ്പെക്ടർ ഓഫ് പോലീസ് ,കുണ്ടറ ശ്രീ. സച്ചിൻലാൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു സ്വാഗതം ആശംസിച്ചു. അധ്യാപക അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമായി പോസ്റ്റർ പ്രദർശനം നടന്നു. വിമുക്തി ക്ലബ്ബ് കൺവീനർ ശ്രീ.എസ്. ശ്രീകാന്ത്, അധ്യാപിക ശ്രീമതി രാജലക്ഷ്മി എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ പരിപാടികൾക്ക് നേതൃത്വം നൽകി