സ്കൂൾ പ്രവേശനോത്സവം

 
സ്കൂൾ പ്രവേശനോത്സവം 2025

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി

VIDEO-LINK-https://youtube.com/shorts/anHhw3eNf8c?si=hzUHsgxquQ6ecVX1

പ്രതിഭാദരം -2025

 
SSLC A PLUS WINNERS


കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളേയും യു.എസ് എസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ നൽകി . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കെ ജമീല ടീച്ചർ , സി ഷബീറലി മാസ്റ്റർ , വനജ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പരിസ്ഥിതി ദിനാചരണം-2025

ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു

 
ARTS CLUB -BOTTLE ART
 
BOTTLE ART - ENVIORNMENTAL DAY

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ആർട്സ് ക്ലബ്ബിൻെറആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു - ഉപയോഗിച്ച കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെ പുനരുപയോഗപ്പെടുത്തുന്നതിൻെറ ഭാഗമായിട്ടാണ് ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചത് . ഭിന്നശേഷി വിദ്യാർഥികളും ബോട്ടിൽ ആർട്ടിൽ പങ്കാളികളായി ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്റർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

 
TEACHERS WITH DIFFERENTELY ABLED STUDENTS

പരിസ്ഥിതി ദിന പോസ്റ്റർ / കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു

 
SSCLUB -POSTER 7COLLAGE MAKING

സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ, കൊളാഷ് നിർമ്മാണ മത്സാരം നടത്തി - കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.


പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി

 
പരിസ്ഥിതി ദിന പ്രതിജ്ഞ-JRC TEAM


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ JRC ക്ലബ്ബിൻെറ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ സംഘടിപ്പിച്ചു. JRC അംഗങ്ങൾ എല്ലാ ക്ലാസുകളിലും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.കെ നിസാർ മാസ്റ്റർ , കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.


പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു.

 
പരിസ്ഥിതി ദിന സെമിനാർ -PRINCIPAL O SHOUKATHALI MASTER
 
പരിസ്ഥിതി ദിന സെമിനാർ -HM KK USMAN MASTER

സ്കൂൾ ഭൂമിത്രസേന , സകൗട്ട് & ഗൈഡ്സ് & റെയിഞ്ചേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ജാഫർ സാർ  ,  ഹാരിഷ് ബാബു സാർ , എം.പി അലവി മാസ്റ്റർ , കെ  സുബൈർ മാസ്റ്റർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ , വനജ ടീച്ചർ , റുബീന ടീച്ചർ, സി.എച്ച് സുമൈറ ടീച്ചർ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം

 
ARABIC CLUB WITH POSTER


അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അറബിക് ഭാഷയിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു. പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി

റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

 
LK - PARISTHIDHI DINAM -REELS MAKING WINNERS

പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് റിഷാദ് കെ.ടി , ഫാത്തിമ അൻഷ എം സി , ഷാമിർ മിർഷ , മുഹമ്മദ് മിദ്‌ലാജ് ടി എന്നിവർ വിജയികളായി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ ,

എന്നിവർ വിജയികൾക്കുള്ള സർട്ടിഫിക്കേറ്റും മെമൻ്റേയും വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ കെ ജമീല ടീച്ചർ , ടി മമ്മദ് മാസ്റ്റർ , കൈറ്റ് മാസ്റ്റർ കെ. ഷംസുദീൻ , കൈറ്റ് മിസ്ട്രസ് പി റസീന എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

അണ്ടർ 14 ഫുട്ബാൾ ടീം സെലക്ഷനും പരിശീലനവും തുടങ്ങി

 
Under 14 -foot ball Selection


മികച്ച ഫുട്ബാൾ ടീമിനെ ഒരുക്കുന്നതിൻെറ ഭാഗമായി യതീംഖാന ഗ്രൗണ്ടിൽ വെച്ച് അണ്ടർ 14 ടീം സെലക്ഷനും പരിശീലനവും തുടങ്ങി . കായികാധ്യാപകൻ എം. സി ഇല്യാസ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

Video link_https://youtube.com/shorts/-bKptwnteLw?si=AjEV7Jxh2O1GZmS3

വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കമായി

 
Vijaya Bheri -10Th Screening Test

പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണ നൽകി പഠന പ്രയാസങ്ങൾ ദൂരീകരിക്കുന്നതോടൊപ്പം പഠനത്തിൻ മികവ് പുലത്തുന്ന കുട്ടികളെ കണ്ടെത്തി ഇവർക്ക് പ്രത്യേക മെഡ്യൂൾ നൽകി പിയർ ഗ്രൂപ്പിസം ഗ്രാം സംവിധാനത്തിലൂടെ മറ്റു കുട്ടികളിലും മികച്ച റിസൽട്ട് നേടുകയെന്നതാണ് ലക്ഷ്യമിടുന്നത് - വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ , കെ ജമീല ടീച്ചർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

 
Vijayabheri-2025 -10th
 
8th std vijayabheri programm

വായന ദിനത്തിൽ വീഡിയോ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് ടീം.

 
Reading day - Interview with Haneef Cherunukku -video making by little kites
 
Reading -Video Shooting By  little kites Team

വായന ദിനത്തിൻ്റെ ഭാഗമായി ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ലൈബ്രറി പ്രവർത്തകരേയുംഉൾപ്പെടുത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ നിർമ്മിച്ചു.മികച്ച വായനക്കാരനായ ഹനീഫ ചെറുമുക്ക് , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെ പത്ത് അധ്യാപകരും പത്ത് വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർഷ , ദിൽനാസ് വി.പി , എന്നിവർ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകി.

Video Link-https://youtu.be/Yd9TJCEAyfY?si=vE_V9j_I7bjkR6DS

VIDEO -https://youtu.be/-alIF0AOSzI?si=058hGvzBrJPKK5er

English Reading Competition

 
Reading Day -English Reading Competition


വായന ദിനത്തോടനുബന്ധിച്ച് English ക്ലബ്ബിൻെറ നേതൃത്വത്തിൽ 8, 9 ക്ലാസിലെ കുട്ടികൾക്കായി English Reading Competition .സംഘടിപ്പിച്ചു. ഇരുപതോളം കുട്ടികൾ പങ്കെടുത്തു ഒമ്പതാം ക്ലാസിൽ നിന്നും Shazil Muhammed KP - 9F ഒന്നാം സ്ഥാനവും Muzammil 9D രണ്ടാം സ്ഥാനവും നേടി.എട്ടാം ക്ലാസിൽ നിന്നും Shamna N - 8B , Nasva M 8C എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി - കെ നസീർ ബാബു മാസ്റ്റർ, സി ഷബീറലി മാസ്റ്റർ , സി അഹമ്മദ് കുട്ടി മാസ്റ്റർ , പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

വായന ദിനത്തിൽ അറബിക് ഭാഷയിൽ സന്ദേശം നൽകി

അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വായന ദിനത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് 10 D ക്ലാസിലെ ലദ്ന അറബിക് ഭാഷയിൽ സന്ദേശം നൽകി. പി. ഫഹദ് മാസ്റ്റർ , സി.കെ അബ്ദുൽ ഖാദർ മാസ്റ്റർ , ഒ പി അനീസ് ജാബിർ മാസ്റ്റർ , പി ജൗഹറ ടീച്ചർ , സി റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Video link- https://youtube.com/shorts/abSYEtSx8jM?si=-w6qPihX5r_UGLNo

Peptalk - Daily Motivational videos - പ്രദർശനം ഉദ്ഘാടനം ചെയ്തു

24-06-25

 
PEP Talk - Inauguration by HM -KK Usman Master
 
Pep talk -launching  WITH SUPPORT OF LITTLE KITES
 
PEP Talk video -inauguration

മലപ്പുറം ജില്ലാ പഞ്ചയത്ത് വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന Daily Motivational videos - Pep talk ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ എല്ലാ ക്ലാസുകളിലും പ്രദർശനം ആരംഭിച്ചു . ഈ പദ്ധതിയുടെ ഉദ്ഘാടനം 24-6-25 ന് ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർ എസ് ഖിളർ മാസ്റ്റർ , എസ് ഐ ടി സി കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ , സി ഷബീറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഒമ്പതാം ക്ലാസ് വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കമായി

 
Vijabheri 9th  Assessment Test


ഒമ്പതാം ക്ലാസിലെ വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി Assesment Test നടത്തി. വിജയഭേരി കോർഡിനേറ്റർ എം.പി അലവി മാസ്റ്റർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്തി

25 -6 - 2025

 
LK Aptitude test -2025-28 batch
 
Little kites aptitude test for 2025-2028 -Batch

2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി KITE നിർദ്ദേശിച്ച ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു - 176 കുട്ടികൾ റജിസ്റ്റർ ചെയ്ത പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു.  എട്ടാം ക്ലാസിലെ ആകെയുള്ള കുട്ടികളുടെ 60 % ത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. പരപ്പനങ്ങാടി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ഈ വിദ്യാലയത്തിലാണ്. എസ് ഐ.ടി.സി നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്റർ , പി. റസീന ടീച്ചർ , എം.കെ നിസാർ മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ, കെ സുബൈർ മാസ്റ്റർ , പി. ഹബീബ് മാസ്റ്റർ , സി റംല ടീച്ചർ എന്നിവർ പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു

ലഹരി വിരുദ്ധ വീഡിയോ പ്രദർശിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് ടീമും സോഷ്യൽ സയൻസ് ക്ലബ്ബും.

 
LITTLE KITES WITH SS CLUB -ANTI DRUG VIDEO EXHIBITION
 
ANTI DRUG DAY - VIDEO EXHIBITION BY KITTLE KITES & SS CLUB


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻെറസഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വീഡിയോ നിർമ്മിച്ച് പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കൈറ്റ് മെൻ്റർ  കെ  ഷംസുദ്ധീൻ മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർ ഷ , ദിൽനാസ് വി.പി , മുസമ്മിൽ കെ.വി എന്നിവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം

 
SS club - Anti drug - poster exhibiton -26-6 -2025
 
SSclub -anti drug poster

സോഷ്യൽ സയൻസ് ക്ലബ്ബിൻെറനേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

പോസ്റ്റർ നിർമ്മാണ മത്സര വിജയികൾ

1st -Muhammed Khaleel  10A   ,2nd- Sibna Parveen EV  10B, 3rd- Habeeb Rahman  10B,, 3rd- Fathima Nidha  10D

video കാണാം. - https://youtube.com/shorts/1g3XIqUx9hE?si=ipu6dKptPO-mQVft

ലിറ്റിൽ കൈറ്റ്സ് - അനിമേഷൻ ക്ലാസ് നടത്തി.

 
LK 9TH  STD ROUTINE CLASS -ANIMATION

27-6 - 25( ശനി)

ഒമ്പതാം ക്ലാസിലെ ലിറ്റിസ് കൈറ്റ്സ് അംഗങ്ങൾക്കായി റുട്ടീൻ ക്ലാസിൻ്റെ ഭാഗമായി അനിമേഷൻ ക്ലാസ് നടത്തി. കൈറ്റ് മെൻ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ ക്ലാന്നുന്നു

സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ Under 17 Football Team Selection നത്തി.

 
Under 17 football  Team selection
 
Foot ball selection -under 17-Participants

യതീംഖാന ഗ്രൗണ്ടിൽ വെച്ച് നടന്ന സെലക്ഷന് ഹെഡ് മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ  , എസ് ഖിളർ മാസ്റ്റർ , പി. ഫഹദ് മാസ്റ്റർ , ഓഫീസ് അസിസ്റ്റൻ്റ് എ. ഉസ്മൻ എന്നിവർ നേതൃത്വം നൽകി

SSLC നൂറുശതമാനം വിജയത്തിനും PEP TALK @ Class room മികവിനും വിജയഭേരി അവാർഡ്

 
PEPTALK BEST SCHOOL AWARD RECIEVING -C SHABEERALI MASTER
 
SSLC 100% RESULT -AWARD RECIEVING FORMER HM T ABDUL RASHEED MASTER AND HM  KK USMAN MASTER


കഴിഞ്ഞ SSLC പരീക്ഷയിൽ 100 ശതമാനം   വിജയം നേടിയതിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിൽ വരുത്തിയ PEP TALK @ Classroom ഒന്നാം സ്ഥാനം നേടിയതിനുമുള്ള ഉപഹാരങ്ങൾ മലപ്പുറം ജില്ലാ പഞ്ചായത്ത് അധ്യക്ഷയിൽ നിന്നും മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , കഴിഞ്ഞ വർഷത്തെ വിജയഭേരി കോർഡിനേറ്റർ  സി ഷബീറലി മാസ്റ്റർ എന്നിവർ സ്വീകരിച്ചു.

ക്ലാസ് പി.ടി എ സംഘടിപ്പിച്ചു

 
CLASS PTA -10TH CLASS
 
CLASS PTA--9TH CLASS


9, 10 ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം 3 -7 -2025 ന് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർമാരായ  , എം.പി അലവി മാസ്റ്റർ , എസ്  ഖിളർ മാസ്റ്റർ എന്നിവർ ക്ലാസുകളിലെത്തി രക്ഷതിക്കാൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി

വിദ്യാരംഗം കലാസഹിത്യവേദി ഉദ്ഘാടനവും ബഷീർ ദിനാചരണവും സംഘടിപ്പിച്ചു.

 
BASHEER DAY& VIDYA RANGAM KALASAHITHYAVEDI- inauguration
 
BASHEER DAY -PAVA NADAKAM ARTST -KT HANEEFA MASTER WITH T MAMMAD MASTER

4-7-25-സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. തിരൂരങ്ങാടി SSMO ITE അധ്യാപകനും പാവനാടക കലാകാരനുമായ കെ.ടി ഹനീഫ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ഹനീഫ മാസ്റ്റർ ബഷീറിൻ്റെ പൂവൻ പഴം എന്ന കഥയെ അടിസ്ഥാനമാക്കി കെ.ടി ഹനീഫ മാസ്റ്റർ പാവനാടകം അവതരിപ്പിച്ചു. കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ , കെ ഷംസുദ്ധീൻ മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , വനജ ടീച്ചർ എന്നിവർ സംസാരിച്ചു . വിദ്യാരംഗം കലാസാഹിത്യ വേദി  കൺവീനർ ടി മമ്മദ് മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി.


വീഡിയോ കാണാം-https://youtube.com/shorts/8oHK26pMO7E?si=nwAeFH7n0QoYY7cA

ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി ബഷീർ മാല അവതരിപ്പിച്ചു.

 
-BASHEER DAY SONG.- VIDEOGRAPHY LITTLE KITES-


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച്  എം.എൻ കാരശ്ശേരി രചിച്ച ബഷീർ മാല അവതരിപ്പിച്ചു. വിദ്യാരംഗം കൺവീനർ ടി മമ്മദ് മാസ്റ്റർ കുട്ടികൾക്ക് പരിശീലനം നൽകി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നടത്തി

വീഡിയോ കാണാം-https://youtube.com/shorts/FwvF1q4d4YE?si=A3AdfxxT2dA0QUtB

അണ്ടർ 14 ഷട്ടിൽ ബാഡ്മിൻ്റൺ ,  ചെസ് എന്നിവയിൽ   സെലക്ഷൻ നടത്തി.

 
UNDER 14 SHUTTLE BADMINTON TEAM SELECTION


ജൂലൈ- 5 -ശനി - അണ്ടർ 14 ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ബാഡ്മിൻ്റൺ ടീം സെലക്ഷൻ നടത്തി. ചെസ്മത്സരവും സെലക്ഷനും സംഘടിപ്പിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ നേതൃത്വം നൽകി.

വീഡിയോ കാണാം-https://youtube.com/shorts/lTS-hvBERDw?si=LSzCuTRb0Q6JlU0O

CHESS-വീഡിയോ കാണാം-https://youtube.com/shorts/v9FN5YDbQqA?si=Is5YsTlWkxXCHnaY

മികച്ച ക്ലാസിനും  മികച്ച വിദ്യാർഥികൾക്കും ആദരം

 
BEST CLASS OFTHE MONTH -8F- JUNE 2025
 
BEST STUDENTS OF THE MONTH  JUNE -2025


ജൂൺ മാസത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി മികച്ച ക്ലാസിനും കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രഖ്യാപനവും സമ്മാനദാനവും നിർവ്വഹിച്ചു. ജൂൺ മാസത്തെ മികച്ച ക്ലാസിനുള്ള സർട്ടിഫിക്കറ്റ് ക്ലാസ് ടീച്ചർ കെ.എം റംല ടീച്ചറും ക്ലാസ് ലീഡേഴ്സും ഏറ്റുവാങ്ങി.

English Handwriting Training Programme

 
ENGLISH HANDWRITING TRAINING BY ENGLISH CLUB
 
-ENGLISH HANDWRITING TRAINING


The inauguration ceremony of the English Handwriting Training Program me was successfully held on 04 july 2025. The programme aims to improve legibility and fluency in English handwriting among students, enhance presentation skills, foster a love for neat writing.

The ceremony commenced with a warm welcome address by Mr.C Shabeerali, the English club convenor. Headmaster KK Usman delivered an inspiring inaugural speech, emphasizing the benefits of neat handwriting, its impact on communication. He formally declared the English Handwriting Training Program open..P Abdussamad,K Naseer Babu and C Ahammed Kutty   Felicitated the function .

എട്ടാം ക്ലാസ്-PTA മീറ്റിംഗ് സംഘടിപ്പിച്ചു

 
CLASS PTA 8TH CLASS - HM INTRACTS WITH PARENTS

എട്ടാം ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം S -7 -2025 ന് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർ കെ ജമീല ടീച്ചർ എന്നിവർ ക്ലാസുകളിലെത്തി രക്ഷതിക്കാൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി

സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ സ്ഥാനാർഥികളിൽ നിന്നും നോമിനേഷൻ സ്വീകരിച്ചു തുടങ്ങി

 
SCHOOL ELECTION NOMINATION RECIEVING

2025 വർഷത്തെ സ്കൂൾ സ്കൂൾ പാർലമെൻ്ററി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സ്കൂൾ  ഇലക്ഷൻ കമ്മീഷണർ ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ മുമ്പാകെ നോമിനേഷൻ സമർപ്പിച്ചു.

പാർലമെൻ്ററി ക്ലബും ലിറ്റിൽകൈറ്റ്സ് ക്ലബും ചേർന്ന് ജൂലൈ 26 നാണ് ഇലക്ഷൻ നടത്തുന്നത്.

അണ്ടർ 15 , അണ്ടർ 17 ഫുട്ബോൾ ടീമുകളുടെ ഫൈനൽ സെലക്ഷൻ

 
under 17  Foot ball  team final selection
 
Under 15 Football  team final selection

അണ്ടർ 15 , അണ്ടർ 17 ഫുട്ബോൾ ടീമുകളുടെ ഫൈനൽ സെലക്ഷൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. രാവിലെ 9.30 ന് ആരംഭിച്ച സെലക്ഷൻ ഉച്ചയ്ക്ക് 12 .30 ന് അവസാനിച്ചു. (യതീംഖാന കോമ്പൗണ്ട് ) . കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ നേതൃത്വം നൽകി.

ലോക ജനസംഖ്യാ ദിനത്തിൽ ജനസംഖ്യാ ചാർട്ട് പ്രദർശനം

 
SS club Poster -World Population Day -Population chart

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങൾ തയ്യാറാക്കിയ ജനസംഖ്യാ ചാർട്ട് പ്രദർശിപ്പിച്ചു.


Meet the candidates പരിപാടി സംഘടിപ്പിച്ചു.

 
MEET THE CANDIDATES- LK AND SS CLUB
 
MEET THE CANDIDATES


സ്കൂൾ പാർലമെൻ്റ് ഇലക്ഷന് മുന്നോടിയായി സ്ഥാനാർഥികൾ വിദ്യാർഥികളുമായി സംവദിച്ചു. എ.ടി സൈനബ ടീച്ചറും ട്രൈനീടീച്ചേഴ്‍സായ ഹിബ ജാസ്മീൻ, സിൻസിയ, ജർഷിന , മാജിദ , ഷഹസിൻ , ഷഹസാദി എന്നിവർ നേതൃത്വം നൽകി.

സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

 
-SS CLUB INAUGURATION -HEAD MASTER


ജൂലൈ 17 - ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ ,   ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ ,സി. ആമിന ടീച്ചർ, ട്രൈനീ ടീച്ചേഴ്സായ ഹിബ ജാസ്മീൻ , ഷിൻസിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.

കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്ക് ഡിജിറ്റൽ വായനക്ക് ടാബ് നൽകി

 
TAB DISTRIBUTION BY UNITY FOUNDATION

കാഴ്ച പരിമിതിയുള്ള ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്കൂളിലെ ഹെഡ്മാസ്റ്ററും, സ്പെഷൽ എജ്യൂക്കേറ്റർ അധ്യാപിക വനജ ടീച്ചറും യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് കുട്ടിയുടെ അവസ്ഥ ബോധ്യപ്പെടുത്തിയതിൻ്റെ ഫലമായി യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകർ  കുട്ടിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനായി ഡിജിറ്റൽ വായന സൗകര്യം ഒരുക്കിക്കൊണ്ട് പുതിയ ടാബ് ഇന്ന് സ്കൂളിലെത്തി പ്രധാനധ്യാപകൻ ഉസ്മാൻ മാസ്റ്റർക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൾ ഒ. ഷൗക്കത്ത് മാസ്റ്റർ യുണിറ്റി ഫൗണ്ടേഷൻ ഭാരവാഹികളായ ഇസ് മാഇൽ കൂളത്ത്,ഫൈസൽ സമീൽ, അമർ മനരിക്കൽ, മുനീർ കൂർമത്ത്, ഇസ്ഹാഖ് തോട്ടുങ്ങൽ, ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി.അലവി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

വീഡിയോ കാണാം - https://youtu.be/otmByPZ-hgY?si=LMnqGQvMPmq_4c-R

YIP - Orientation Class ന്ധഘടിപ്പിച്ചു.

 
YIP ORIENTATION PROGRAMME


18-7-25 സയൻസ് ക്ലബ്ബിൻെറആഭിമുഖ്യത്തിൽ Inspire Award - 2025 , Young Innovative Programme   - സംഘടിപ്പിച്ചു.

വിദ്യാർഥികളിൽ നൂതനാശയങ്ങൾ വളർത്തി പുതിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകുക എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ  എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ഡോ. ടി.പി റാഷിദ് മാസ്റ്റർ  ഓറിയൻ്റേഷൻ ക്ലാസിന് നേതൃത്വം നൽകി.

വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ നടത്തി.

 
വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ
 
VANGMAYAM EXAM -VIDYARANGAM


മലയാള ഭാഷയിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വാങ്മയം പരീക്ഷയുടെ സ്‌കൂൾതല പരീക്ഷ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി. മമ്മദ് മാസ്റ്റർ , കെ ഷംസുദീൻ മാസ്റ്റർ , ട്രൈനീ ടീച്ചേഴ്സായ ഹിബ ജാസ്മീൻ ,ഷഹസിൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. .മത്സരത്തിൽ 9G ക്ലാസിലെ ആമിന ഷഹാദ കെ.പി , 10B ക്ലാസിലെ അൻഷിദ എൻ പി എന്നിവർ സബ്ജില്ലാ തല മത്സരത്തിലേക്ക് അർഹത നേടി.

ബാഡ്മിൻൺ , ചെസ്, വോളിബോൾ  ടീം സെലക്ഷനും പരിശീലനവും

 
Badminton champianship
 
Under 17-Girls badminton and Chess team

July 19 - ശനി    കായിക മേഖലയിൽ സ്കൂളിൻ്റെ നേട്ടങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ വിവിധ ഗെയിംസുകളിൽ നടക്കുന്ന പരിശീലനപരിപാടികളിൽ Under 17 -ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ബാഡ്മിൻ്റെൺ ടീം സെലക്ഷൻ , വോളിബോൾ ടീം സെലക്ഷനും നടന്നു. ചെസ്സ് പരിശീലനത്തിനു കുട്ടികൾ എത്തിയിരുന്നു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ എന്നിവർ മത്സരങ്ങൾക്കും പരിശീലനത്തിനും നേതൃത്വം നൽകി.

 
VOLLYBALL TEAM SELECTION

ശാസ്ത്ര ക്വിസ് 2025

 
SC IENCE QUIZ 21-7-25
 
SCIENCE QUIZ 21-7-25

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ശാസ്ത്ര ക്വിസ് 2025ന്റെ സ്കൂൾതല മത്സരം സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു .ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു സയൻസ് ക്ലബ്ബ് കൺവീനർ ഡോക്ടർ ടി പി റാഷിദ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ, അധ്യാപക വിദ്യാർത്ഥികളായ ശഹസിൻ , മാജിദ ,ജർഷീന എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. ഫസിൻ പി ഒ എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി 'ഹയ ഹസ്ബി കെ കെ ,ആമിന ഷഹാദ കെ പി എന്നിവർ രണ്ടാം സ്ഥാനവും ഫാത്തിമ ഹന്ന സി എന്നിവരുടെ ടീം മൂന്നാം സ്ഥാനവും  നേടി

വായനോത്സവം സംഘടിപ്പിച്ചു.

 
വായനോത്സവം -2025 -വിദ്യാരംഗം
 
VAYANOLSAVAM QUIZ


കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി മമ്മദ് മാസ്റ്റർ , കെ ഷംസുദ്ധീൻ മാസ്റ്റർ , കെ നസീർ ബാബു മാസ്റ്റർ , എം.സി ഇല്യാസ് മാസ്റ്റർ , അധ്യാപക വിദ്യാർഥികളായ ജർഷിന ,, ഷഹസാദി എന്നിവർ മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ ഫസിൻ പി.ഒ - 10A , നിഹ്‌മ വി.പി - 10D, ലിദാൻ മുഹമ്മദ് കെ.ടി - 8 B എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

നേത്രപരിശോധന ക്യാമ്പ്

 
EYE TEST WITH LIONS CLUB
 
EYE TEST CAMP -MANAGER MK BAVA


തിരൂരങ്ങാടി ലയൺസ് ക്ലബ്ബിൻെറസഹകരണത്തോടെ  എം.കെ എച്ച് ഹോസ്പിറ്റൽ നേത്രരോഗ വിഭാഗം സ്കൂളിലെ കുട്ടികൾക്ക് കണ്ണ് പരിശോധന നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി ഷാജു ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രതിനിധികളും സ്കൂൾ സ്പെഷൽ എഡ്യൂക്കേറ്റർ വനജ ടീച്ചറും ആശംസകൾ നേർന്ന് സംസാരിച്ചു. മാനേജർ എം.കെ ബാവ സാഹിബ് ക്യാമ്പ് സന്ദർശിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളുടേയും കണ്ണ് പരിശോധന നടത്തി. കാഴ്ച പ്രശ്നമുള്ള കുട്ടികളെ  കൂടുതൽ പരിശോധനക്കായി എം.കെ എച്ച് ഡോക്ടർക്ക് റഫർ ചെയ്തു.

 
EYE TEST -IN ASSOCIATION WITH LIONS CLUB
 
EYE TEST WITH LIONS CLUB
 
EYE TEST -MKH OFFICIALS WITH STUDENTS