ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗൈഡ്സ്

"നിവേദിത" എന്ന പേരിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. കായികാധ്യാപിക എൻ അംബികയാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. നാല്പതോളം കുട്ടികളാണ് അംഗങ്ങളായുള്ളത്.രാഷ്ട്രപതി, രാജ്യ പുരസ്ക്കാർ, ദ്വിതീയ, തൃതീയ പരീക്ഷ പാസ്സായവരും തയ്യാറെടുക്കുന്നവരും ഉണ്ട്. കഴിഞ്ഞ കൊല്ലം(2017-18) 3 വിദ്യാർത്ഥികൾ രാഷ്ട്രപതി പരീക്ഷയും 7 പേർ രാജ്യപുരസ്കാർ പരീക്ഷയും എഴുതി. 5പേർ രാഷ്ട്രപതി പുരസ്കാർ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു.


ഗൈഡ്സിൽ 5-ാംക്ലാസ്സിലാണ് പ്രവേശനം പ്രവേശ്, പ്രഥമ് , ദ്വിതീയ, തൃതീയ, രാജ്യ പുരസ്കാർ എന്നിങ്ങനെയുള്ള പരീക്ഷകൾ നടത്തുന്നു. ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ വർഷം(2023-24) 52 കുട്ടികളാണ് ഗൈഡ്സിൽ അംഗങ്ങളായുള്ളത്. കഴിഞ്ഞ അക്കാദമിക വർഷത്തിൽ _2022-23) 6 പേർക്ക് രാജ്യപുരസ്കാർ ലഭിച്ചു.

2024-25 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ

ഈ വർഷത്തെ ഗൈഡ്സിൽ രണ്ടു ഗ്രൂപ്പുകളിലായി 40 കുട്ടികളുണ്ട്. ഇതിൽ എട്ടു കുട്ടികൾ രാജ്യപുരസ്കാർ കിട്ടിയവരും എട്ട് പേർ രാജ്യപുരസ്കാർ എഴുതിയവരും 12 പേർ തൃതീയ സോപാൻ പരീക്ഷയ്ക്ക് തയ്യാറായി നിൽക്കുന്നവരും ദ്വിതീയക്ക് തയ്യാറായവരുമാണ്. ഡിസംബർ 19, 20, 21 തിയ്യതികളിലായി സ്കൂൾ ക്യാമ്പ് നടത്തി. ഗൈഡ്സ് ക്യാപ്റ്റൻ - എൻ അംബിക, പി എസ് ഹേമ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. ഹൈക്ക് നടത്തിവരുന്നു. ക്യാമ്പിൽ 40 കുട്ടികളാണ് പങ്കെടുത്തത്.

രാജ്യപുരസ്കാർ ജേതാക്കൾ

2024-25