ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19074
യൂണിറ്റ് നമ്പർ19074
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അഷ്റഫ് എ.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ചന്ദന എ
അവസാനം തിരുത്തിയത്
29-07-202519074

'റോബോട്ടുകളുടെ ലോകം' പരിശീലനം

പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സുമായി ബന്ധപ്പെട്ട പാഠഭാഗത്തിന്റെ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. മുഹമ്മദ് ഷഹാം, മിസ്ഹബ് എന്നിവർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്സ് പരിശീലനം

റോബോട്ടിക്സ് പരിശീലനം- 2025

പത്താം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിലെ 'റോബോട്ടുകളുടെ ലോകം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി. 28-07-2025 ന് നടന്ന പരിശീലനത്തിന് മുഹമ്മദ് അശ്റഫ്, റനീഷ് എന്നിവർ നേതൃത്വം നൽകി.


ക്ലബ്ബുകളുടെ ഉത്ഘാടനം

2025-26 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 3 ന് നടന്നു. പ്രസ്തുത പരിപാടിയുടെ ഡോക്ക്യുമെന്റേഷൻ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ നടന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ടായിരുന്നു. കമ്പ്യൂട്ടറിന്റെ ഹാർഡ്‍വെയർ ഭാഗങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. അഡ്രിനോ യോനോ കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ സിഗ്നൽ ലൈറ്റ്, മെഷീൻ ലേണിംഗിൽ തയ്യാറാക്കിയ പ്രോഗ്രാം എന്നിവ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായി.

വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം- 2025
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം - 2025