സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രവർത്തനങ്ങൾ/2025-26

22:04, 27 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34010HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തങ്കി സെന്റ് ജോർജ് സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ ഉദ്ഘാടനം നടത്തി

Paddy Culture

ചേർത്തല. തങ്കി സ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഇൻസിനിനേറ്റർ നൽകിയിരുന്നു. 5 പഞ്ചായത്തിലെയും വിവിധ സ്കൂളുകൾക്കായി എകദേശം 15 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. ഇതിൻ്റെ വിതരണോദ്ഘാടനവും നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹൻ അധ്യക്ഷ വഹിക്കുന്ന യോഗത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ വിവിധ പ്രതിനിധികൾ പങ്കെടുത്തു ഓണപ്പൂ കൃഷി ഓണക്കാല പച്ചക്കറി തൈനടീൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. കുട്ടികൾ കർഷകരുടെ വേഷമണിഞ്ഞാണെത്തിയത്, കൃഷി ഓഫീസർ ജീഷ്മ ഷാജിയുടെ നിർദ്ധേശ പ്രകാരം കര നെൽ, വഴുതന,ബെന്തി, തുടങ്ങിയ ഇനങ്ങൾ കൃഷിക്കായി തെരഞ്ഞെടുത്തത്, ഫാ. ലോബോ ലോറൻസ്, ബ്ലോക്ക്. മെമ്പർ ഷിജി സോമൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സത്യാനന്ദൻ, പി ഐ ഹാരിസ് പി ഡി ഗഗാറിൻ, അഭിലാഷ് മാപ്പറമ്പിൽ എന്നിവർ സന്നിഹിദരായി.പ്രഥമാധ്യാപിക ടി എം ആനിമോൾ, റോസ്ബ്രൈറ്റ കോഡിനേറ്റർമാരായ ജോസ് സേവ്യർ, തോമസ് എ ജി എന്നിവർ നേതൃത്വം നൽകി

1


ചാന്ദ്രദിനാചരണം ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി H.S വിദ്യാർത്ഥികൾക്കായ് ചന്ദ്ര‌യാൻ, സ്പെയിസ് ഷട്ടിലിനെ കുറിച്ചും നടത്തിയ വീഡിയോ പ്രദർശനവും സെമിനാറും, അധ്യാപകരായ റൽഷൻ കെ എ, ബിൻസി ജേക്കബ്, ജോസ് എന്നിവർ നേതൃത്വം നൽകി

2



ചാന്ദ്രദിനത്തിന്റെ ഭാഗമായി L P സ്കൂൾ കുട്ടികൾ തയ്യാറാക്കിയ സ്റ്റിൽ മോഡൽ പ്രദർശിപ്പിച്ചപ്പോൾ, അധ്യാപകരായ Sr. സജിനി, റോസ്ബ്രൈറ്റ,മിനിമോൾ, വിബിത എന്നിവർ നേതൃത്വം നൽകി


ചാന്ദ്രദിനത്തിന്റെ ഭാഗമായി UP സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്റ്റിൽ - വർക്കിംഗ് മോഡൽ പ്രദർശിപ്പിച്ചപ്പോൾ,

3

അധ്യാപകരായ ടി ജെ മറിയാമ്മ, ദിയ സെബാസ്റ്റ്യൻ, ഷെറിൻ, മേരി ജിഷിമോൾ, സുജ മോൾ, റോജീഷ് എം ആർ എന്നിവർ നേതൃത്വം നൽകി


പേവിഷബാധ ബോധവൽക്കരണ സെമിനാർ നടത്തി

1

കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി അസ്സി. സർജൻ. Dr. T വിനിത ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ജസ്റ്റിൻ ബ്രൂസേ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സീമ, സി. ദീപ്തി തോമസ് എന്നിവർ നേതൃത്വം നൽകി. പ്രഥമ അധ്യാപിക ടി എം ആനിമോൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റോജിഷ് എം ആർ നന്ദിയും പറഞ്ഞു




യോഗ ദിനാചരണം


യോഗ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ മുൻ ഹെഡ്മാസ്റ്റർ പി ജി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപിക ടി എം ആനിമോൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റോജിഷ് എം ആർ നന്ദിയും പറഞ്ഞു , അധ്യാപകരായ തോമസ് എ ജി, ഫ്രബി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി