ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
2025പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു തുടർന്ന് പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിലുള്ള വിവിധ പരിപാടികൾ നടന്നു വൃക്ഷത്തൈ നടീൽ, അടുക്കളത്തോട്ട നിർമ്മാണം എന്നിവയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു HM സ്മിത ടീച്ചർ നേതൃത്വം നൽകി.

ബാലവേല വിരുദ്ധ ദിനാചരണം

ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് ,ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണവും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു.
സമഗ്ര ഗുണമേന്മ പദ്ധതി അവലോകനം
വായനാദിനം


ജൂൺ 19 വായനാദിനം , കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വിജയകുമാർ സാർ ഉദ്ഘാടനം ചെയ്തു. പ്രത്യേക അസംബ്ലി നടത്തുകയും വായനാദിന പ്രതിജ്ഞ സന്ദേശം എന്നിവ നടത്തുകയും ചെയ്തു തുടർന്ന് എഴുത്തുകൂട്ടം ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ കുട്ടികൾ കാഴ്ചവച്ചു ജൂൺ 19 മുതൽ ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന വായന മാസാചരണം ആണ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ അധ്യാപകരുടെ രചനകൾ ഉൾപ്പെടുത്തി എഴുത്തിടം എന്ന പേരിൽ മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു.