ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 24-07-2025 | Gghsscottonhill |
അംഗങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ
25 28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ മുന്നൊരുക്കം
ജൂൺ 24 തീയതി അംഗങ്ങൾ പുതിയ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഐഡി കാർഡുകൾ നിർമ്മിക്കുകയും, കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി സജ്ജമാക്കുകയും ചെയ്തു. ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്തോടുകൂടി പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ലാബ് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. പരീക്ഷ ടൈംടേബിൾ ,പരീക്ഷയുടെ സമയക്രമം, കുട്ടികളുടെ രജിസ്റ്റർ നമ്പർ എന്നിവ നോട്ടീസ് ബോർഡിൽ പതിച്ചു നാളെ പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ ഡ്യൂട്ടി അസ്സെയിൻ ചെയ്തു നൽകുകയും , പരീക്ഷയ്ക്ക് മുന്നേയുള്ള ബാക്ക് ടു സീൻ എന്ന് പറയുന്ന പ്രോഗ്രാം കുട്ടികൾ ഡിസൈൻ ചെയ്യുകയും ചെയ്തു
.
ലിറ്റിൽ കൈറ്റ്സ് 25-28
2025 28ലെ ലിറ്റിൽസ് ബാച്ചിലെ പുതിയ കുഞ്ഞുങ്ങളെ പരിചയപ്പെടാനും പ്രവർത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനും വേണ്ടി നടത്തിയ ആദ്യത്തെ കൂടിക്കാഴ്ചയില് ലിറ്റിൽ മിസ്സ് ആയ സിന്ധു ടീച്ചർ സ്വാഗതം പറയുകയും അധ്യക്ഷ പ്രസംഗം പ്രിൻസിപ്പൽ എച്ച് എം ഗീത ടീച്ചർ നിർവഹിക്കുകയും രേഖ ടീച്ചർ ടീച്ചർ എന്നിവർ ആശംസകൾ അറിയിക്കുകയും പോൽട്ടൻ സാർപ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു ഈ ഒരു പ്രവർത്തനത്തിലേക്ക് നന്ദി സിന്ധു ടീച്ചർ അറിയിക്കുക ഉണ്ടായി
വൈ ഐ പി 8.0
വൈ ഐ പി 8.0 കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി കെ ഡിസ്ക് നിന്നും എത്തുകയും കുട്ടികൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും എന്തെല്ലാം ആശയങ്ങൾ നൽകാം എന്നും വ്യക്തത വരുത്തുന്നത്തിന് സഹായിച്ചു. ലിറ്റിൽകൈറ്റ്സിനെയും സയൻസ് ക്ലബ്ബിലെയും അംഗങ്ങളാണ് ക്ലാസിൽ പങ്കെടുത്തത്. ഈ ഒരു പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് കെമിസ്ട്രി അധ്യാപികയും സിന്ധു എസ് ടീച്ചറും എച്ച് രേഖ ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തുകയും തുടർന്ന് അഭിജിത്ത് സാറ് ക്ലാസ്സ് എടുക്കുകയും ചെയ്തു
തമിഴ് സംഘം പ്രോഗ്രാമിൽ
ഗവൺമെന്റ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർഥിനികളായ തങ്കലക്ഷ്മി,ഐശ്വര്യ, ജയന്തി, തിരുവനന്തപുരം തമിഴ്സംഘം സംഘടിപ്പിച്ച പ്രോഗ്രാമിൽ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ, ജി എസ് എൽ വി യുടെ ക്രെയോജനിക് എൻജിൻ വികസിപ്പിച്ച ലിക്വിഡ് പ്രൊഫൽ ഷൻ സിസ്റ്റം സെന്ററിന്റെ മുൻ ഡയറക്ടറുമായ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ അവാർഡ് ആയ പത്മശ്രീ ലഭിച്ച ബഹുമാനപ്പെട്ട വേദാചലം സാറിന്റെ ക്ലാസിൽ പങ്കെടുക്കാൻ കഴിയുകയും തങ്കലക്ഷ്മി, ജയന്തി എന്നിവർക്ക് സമ്മാനം നൽകുകയും ചെയ്തു