എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
സയൻസ് ക്ലബ്ബ്
ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുക, ശാസ്ത്രീയ മനോഭാവം വളർത്തുക എന്നിവയ്ക്കാണ് സയൻസ് ക്ലബ്ബ് പ്രാധാന്യം കൊടുക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിൽ അവകാശപ്പെട്ടതു പ്രകാരം സയൻസ് വിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി 2018 ഏപ്രിൽ 5 ന് ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ കുട്ടികൾക്കായി എൽ ഇ ഡി ബൾബ് നിർമ്മാണവും വാനനിരീക്ഷണവുമാണ് സംഘടിപ്പിച്ചത്. ഏകദേശം മുപ്പത് കുട്ടികൾ പങ്കെടുക്കുകയുണ്ടായി. എനർജി മാനേജ്‌മെന്റ് സെന്റർ ജില്ലാ കോർഡിനേറ്റർ കെ ജി ജയരാജൻ സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാണിയംകുളം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഇ വി ഗോപി സാറാണ് ക്ലാസ്സ് നയിച്ചത്. രസകരമായ തിയറി ക്ലാസ്സോയെയാണ് അദ്ദേഹം കുട്ടികളെ എൽ ഇ ഡി ബൾബ് ഉണ്ടാക്കാൻ പഠിപ്പിച്ചത്. ഭൂരിഭാഗം കുട്ടികളും അവർ ഉണ്ടാക്കിയ എൽ ഇ ഡി ബൾബ് സ്വന്തമായെടുത്തു
ഏകദേശം ആറു മണിയോടെയാണ് നക്ഷത്രങ്ങളെ കുറിച്ചുള്ള ക്ലാസ്സ് ആരംഭിച്ചത്. ചേർപ്പ് ശാസ്ത്ര സാഹിത്യ പരിഷത്തിലെ സുബ്രഹ്മണ്യൻ സാർ ആയിരുന്നു ക്ലാസ്സ് നയിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതു കാരണം സ്ലൈഡ് പ്രസന്റേഷനോടു കൂടിയാണ് ക്ലാസ്സ് അവതരിപ്പിച്ചത്. നേരിട്ടു കാണാൻ പറ്റാത്തതിന്റെ വൈഷമ്യമുണ്ടായിരുന്നു എങ്കിലും കുട്ടികൾ നാൾ, ഞാറ്റുവേല, രാശി, ഗ്രഹനില എന്നിവയെ കുറിച്ച് മനസ്സിലാക്കി.രാത്രി 1 .30 വരെ കാത്തിരുന്നുവെങ്കിലും പ്രകൃതി കനിയാത്തതു കൊണ്ട് നേരിട്ടുള്ള വാന നിരീക്ഷണം സാധിച്ചില്ല.യു പി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി 2018 ഏപ്രിൽ 4 ന് പഠനയാത്ര സംഘടിപ്പിച്ചു.ഫാം സന്ദർശനമാണ് നടത്തിയത്.
പരിസ്ഥിതി ദിനാചരണത്തോടെ സയൻസ് ക്ലബ്ബ് ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൺവീനർ - ശ്രീമതി മിനി പി എം
ലീഡർ - പുണ്യ എസ്, അർച്ചന എം എസ്. സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികൾ തന്നെ ചെയ്യുന്നു.ചൊവ്വാഴ്ചകളിലാണ് ക്ലബ്ബ് മീറ്റിംഗ്. ചാന്ദ്രദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും കൊളാഷ് മത്സരവും നടത്തി.ജൂലൈ 27ന് സയൻസ് എക്സിബിഷൻ നടത്തി.
എൽ ഇ ഡി ബൾബ് നിർമ്മാണം , നക്ഷത്ര നിരീക്ഷണം ക്ലാസ്സ് & ഫാം സന്ദർശനം
2024 - 25 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
ആദ്യ യോഗം ജൂലൈ 10ന് സയൻസ് ലാബിൽ വച്ച് നടന്നു. എച്ച് എസ് വിഭാഗം ലീഡറായി ഒമ്പതാം ക്ലാസ്സിലെ അനശ്വരയെയും യു പി വിഭാഗം ലീഡറായി ഏഴാംക്ലാസ്സിലെ അവനികൃഷ്ണയെയും തെരഞ്ഞെടുത്തു. ക്ലൂബ്ബ് കൺവീനർ - കവിത രാധാകൃഷ്ണൻ. 75 കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. വ്യാഴാഴ്ചകളിലാണ് യോഗം കൂടാറുള്ളത്. ഊർജസംരക്ഷണ മാർഗ്ഗങ്ങൾ, സ്പേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ച ലഘു പരീക്ഷണങ്ങൾ ഇവയാണ് നടത്താറുള്ളത്.
ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ചാന്ദ്രോപരിതലത്തെ പരിചയപ്പെടുത്തുന്ന ഒരു ചെറിയ സ്കിറ്റ് യു പി വിഭാഗം കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. സബ്ജില്ലാ ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റ്, ഇംപ്രൊവൈസ്ഡ് പരീക്ഷണം എന്നീ മത്സരങ്ങളിൽ മികച്ച ഗ്രേഡ് കരസ്ഥമാക്കി. സ്കൂൾ ഇന്നൊവേഷൻ മാരത്തോൺ -2024 പ്രൊജക്റ്റുകൾ സമർപ്പിച്ചു. വൈ ഐ പി ശാസ്ത്രപഥത്തിൽ സമർപ്പിച്ച പ്രോജക്റ്റുകളിൽ നിന്ന് ദേവികൃഷ്ണ പി എം പ്രദീപ്ത ജി ജെ എന്നിവരുടെ പ്രോജക്റ്റ് പ്രിലിമിനറി തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളിലെ ശാസ്ത്ര അഭിരുചികൾ ഉൾക്കൊണ്ട് ശാസ്ത്ര കൗതുകങ്ങൾ എന്ന കയ്യെഴുത്തു മാസിക ജനുവരിയിൽ പുറത്തിറക്കുകയുണ്ടായി.
ചിത്രശാല
-
വിജ്ഞാനസാഗർ സന്ദർശനം
-
ശാസ്ത്ര കൗതുകങ്ങൾ - കയ്യെഴുത്തുമാസിക