സെന്റ് ജോസഫ്. എച്ച്. എസ്സ്. മേലൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവവും വിജയോത്സവവും സംയുക്തമായി ആഘോഷിച്ചു. പുതിയതായി വിദ്യാലയത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സാഘോഷം വരവേറ്റു. പഞ്ചായത്ത് തല ഉദ്ഘാടന0 നമ്മുടെ സ്കൂളിൽ വച്ചാണ് നട ചെയ്തു. പി.ടി.എ പ്രസിഡണ്ട് ലിജോ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ ലക്ഷ്മി സുരേഷിനെയും, ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രതിനിധീകരിച്ച ആദിലക്ഷ്മിയെയും പ്രവേശനോത്സവ ചടങ്ങിൽ ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ, സിസ്റ്റർ മരിയ റോസ്, അധ്യാപക പ്രതിനിധികളായ പ്രീതി ആൻറണി, ദിവ്യ സി വി, പാർവതി അനൂപ്, വിദ്യാർത്ഥി പ്രതിനിധി ആദി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പ്ലാസ്റ്റിക് നിരോധിത ക്യാമ്പസ് എന്ന ലക്ഷ്യത്തോടുകൂടി പുതിയതായി വന്ന വിദ്യാർത്ഥികൾക്ക് സ്റ്റീൽ ബോട്ടിലുകൾ സമ്മാനിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം നമ്മുടെ വിദ്യാലയം അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് ആചരിക്കുകയുണ്ടായി. വിദ്യാലയത്തിലെ ഗൈഡ്സ്, റെഡ് ക്രോസ് അംഗങ്ങളാണ് ഇതിനു നേതൃത്വം നൽകിയത്. ഗൈഡ്സ്, റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു.പരിസ്ഥിതി ദിന ബോധവൽകരണ ക്ലാസ്സും, പോസ്റ്റർ മൽസരവും സംഘടിപ്പിച്ചു.
വായനാദിനം