ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18028-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18028 |
| യൂണിറ്റ് നമ്പർ | LK/2018/18028 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സാദിക്കലി/ ഷീബ |
| അവസാനം തിരുത്തിയത് | |
| 18-07-2025 | 18028LK |
എൽ കെ അഭിരുചി പരീക്ഷയുടെ ബോധവൽക്കരണം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് നെ കുറിച്ച് പരിചയപ്പെടുത്തുകയും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളും, ലിറ്റിൽ കൈറ്റ്സിൽ അംഗമായതുകൊണ്ട് അവർക്കുണ്ടായ അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. താല്പര്യമുള്ള കുട്ടികൾക്ക് അഭിരുചിപരീക്ഷയുടെ മാതൃക പരീക്ഷ സംഘടിപ്പിച്ചു. നിലവിലുള്ള രണ്ട് ബാച്ചിലെയും കുട്ടികൾ ചേർന്നാണ് മാതൃക പരീക്ഷ സംഘടിപ്പിച്ചത്. ഇതിനായി കുട്ടികൾ ഗ്രൂപ്പായി തീരുകയും ഓരോ ദിവസവും പരീക്ഷ നടത്താനുള്ള ചുമതല ഗ്രൂപ്പുകൾ ഏറ്റെടുക്കുകയും ചെയ്തു. എട്ടാം ക്ലാസിലെ പുതിയ കുട്ടികൾ ലിറ്റിൽ കൈസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും കുട്ടികളിൽ അംഗങ്ങളാവാൻ താല്പര്യം ഉണ്ടാവുകയും അതിനായി സ്കൂളിലെ 78% കുട്ടികളും ലിറ്റിൽ കൈറ്റ്സിൽ അംഗമാവാൻ എച്ച് എം പ്രീത ടീച്ചർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
9,10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ പ്രമോ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://youtube.com/shorts/ZHsKrAY7HbY?si=JyZOVJGhyynydjf
അഭിരുചി പരീക്ഷ

ജീവിച്ച്എസ്എസ് നെല്ലികുത്തിലെ 2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പരീക്ഷ 2025 ജൂൺ 25 ആം തീയതി ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. രാവിലെ 9. 30 മുതൽ വൈകിട്ട് 5 മണി വരെയായിരുന്നു പരീക്ഷ. 202 കുട്ടികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 197 കുട്ടികൾ പരീക്ഷ എഴുതി. സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പരീക്ഷ. 30 മിനിട്ട് ആയിരുന്നു ഓരോ കുട്ടികൾക്കും ഉള്ള സമയം. 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.31 കമ്പ്യൂട്ടറുകളാണ്ടറാണ് പരീക്ഷ നടത്താൻ ഉപയോഗിച്ചത്. എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം കഴിഞ്ഞശേഷം ഓരോ സിസ്റ്റത്തിൽ നിന്നും എക്സാം റിസൾട്ട് എക്സ്പോർട്ട് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചു സ്കൂൾ എസ് ഐ ടി സി ജമാലുദ്ദീൻ സാർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി