സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/എന്റെ വിദ്യാലയം
1951 ജൂണിലെ ഒരു സുപ്രഭാതത്തിൽ മനമില്ലാ മനസ്സോടെ അധ്യാപകന്റെ വേഷമിട്ടു. നാലാൾ പറഞ്ഞപ്പോൾ ഉത്സാഹമായി. സംസ്കാരസമ്പന്നരായ വിദ്യാർഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ. സോദര തുല്യരായ സഹപ്രവർത്തകർ. പുതിയവരോ പഴയവരോ എന്നോ തരംതിരിവുകൾ ഇല്ലാത്ത വിദ്യാലയം അങ്ങനെ അവിടെവച്ച് ഒരു ഉണ്ണി മാഷ് ജനിച്ചു 21 വർഷങ്ങൾക്ക് ശേഷം ഹെഡ്മാസ്റ്ററുടെ ചെങ്കോൽ ഏറ്റുവാങ്ങി. 14 വർഷം കഴിഞ്ഞ് 1986 മാർച്ചിൽ അത് പിൻഗാമിക്ക് കൈമാറി. ഇക്കാലമത്രയും കുട്ടനല്ലൂരും അതിന്റെ വിദ്യാലയവും മനസ്സിൽ നിറഞ്ഞുനിന്നു.
ഉണ്ണിമാസ്റ്റർ
അധ്യാപന കാലഘട്ടം
( 1973-1986)