സെന്റ് ജോസഫ്‌സ് എൽ പി എസ് വെള്ളിലാപ്പള്ളി

10:15, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin-31228 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിലുള്ള വെള്ളിലാപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് വെള്ളിലാപ്പള്ളി.

സെന്റ് ജോസഫ്‌സ് എൽ പി എസ് വെള്ളിലാപ്പള്ളി
വിലാസം
വെള്ളിലാപ്പിള്ളി

രാമ പുരം ബസാർ പി ഒ പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽSjlpsvellilappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31228 (സമേതം)
യുഡൈസ് കോഡ്3210200408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എം മാത്യു
അവസാനം തിരുത്തിയത്
09-07-2025Admin-31228


പ്രോജക്ടുകൾ




ചരിത്രം

1916 ൽ ആരംഭിച്ച ഈ വിദ്യാലയം സാംസ്കാരികവും രാഷ്ട്രീയവും ആദ്ധ്യാൽമികവുമായ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിച്ചിട്ടുള്ള രാമപുരത്ത് , വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിറകണ്ടം എന്ന മനോഹരമായ പ്രദേശത്താണ് വാഴയ്ക്കൽ എം .പി .സ്കൂൾ എന്ന നാമത്തിൽ 22 /5 /1916 ൽ ഇന്നത്തെ വെള്ളിലാപ്പിള്ളി സെൻറ്.ജോസഫ്സ് എൽ .പി .സ്കൂൾ സമാരംഭിച്ചത് . ജനങ്ങളെ സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമാക്കുന്നതിനുവേണ്ടി വിദ്യാഭ്യസവകുപ്പിൽ ചില പരിഷ്കാരങ്ങൾ വരുത്തുവാൻ അന്നത്തെ തിരിവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവ് തീരുമാനിച്ചു .തദുദ്ദേശ്യത്തോടെ പുതിയ സ്കൂളുകൾ നാട്ടിൽ സമാരംഭിക്കുന്നതിന് അനുമതി നല്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി .അന്നത്തെ ഡിവിഷൻ ഇൻസ്പെക്ടറായിരുന്ന ശ്രീമാൻ .ഒ.എം .ചെറിയാൻ കോട്ടയം ജില്ലയിലെ ഏതാനും സ്ഥലങ്ങൾ സന്ദർശിച്ചു ജനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകി . അന്നത്തെ അഭ്യസ്തവിദ്യരായിരുന്ന റവ .ഫാ .മാത്യു ചിറയിൽ , റവ .ഫാ .ജോസഫ് വാഴയ്ക്കൽ , റവ . ഫാ.ജേക്കബ് വാഴയ്ക്കമലയിൽ എന്നീ വൈദികരുടെ പ്രോത്സാഹനഫലമായി ഒരു സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനായി 9 കമ്മിറ്റിക്കാർ തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമാന്മാരായ ഔസെപ്പ് ചാക്കോ വാഴയ്ക്കമലയും ആഗസ്തി ഔസെപ്പ് ചിറയിലുംകൂടി സംഭാവന ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി ക്ലാസ്സുകൾ ആരംഭിച്ചു .ശ്രീമാൻ .കൊച്ചൗസെപ്പ് വാഴയ്ക്കമലയിൽ ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ മാനേജർ . സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ മാനേജർക്ക് സാധിക്കാതെ വന്നതിനാൽ 1940 ൽ സ്കൂൾ രാമപുരം എസ്.എച്ച് .സിസ്റ്റേഴ്സ് ഏറ്റെടുത്തു. പാലാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ അന്നുമുതൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു . 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ചു ഒരു നേഴ്സറി സ്കൂളും പ്രവർത്തനം ആരംഭിച്ചു . കലാ കായിക പ്രവൃത്തി പരിചയമേളകളിൽ കുട്ടികൾ സമ്മാനാർഹരാകുന്നു. അനേകം ക്വിസ്സ്മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത്സംസ്ഥാനതല സമ്മാനം വരെ നേടിയെടുക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയുന്നു .രണ്ട് കെട്ടിടങ്ങളിലായി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ നാല്‌ ക്ലാസ്സ്മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .വായനാ മുറിയുണ്ട്. ചെറിയ ഉപകരണങ്ങളോട് കൂടി സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപികയായ ആൻമേരി പീറ്ററിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ് അധ്യാപികയായ റോസ്‌ലിൻ ജെ കാപ്പന്റെ മേൽനോട്ടത്തിൽ നെബിൻ, ഇവാന, ആന്റോൺ, ഇസബെൽ, എസൺ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിതശാസ്ത്രക്ലബ് അധ്യാപികയായ സ്‌റ്റെഫി ജോസഫിന്റെ മേൽനോട്ടത്തിൽ ഇവാന, നെബിൻ,ഇമ്മാനുവേൽ, കാതറിൻ, ബിസ്മി എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സാമൂഹ്യശാസ്ത്രക്ലബ് അധ്യാപികയായ ആൻമേരി പീറ്ററിന്റെ മേൽനോട്ടത്തിൽ എസൺ, നെബിൻ, ഇസബെൽ, ജിതിൻ, കാതറിൻ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ജീവനക്കാർ

അധ്യാപകർ

1. മിനി എം മാത്യു(പ്രധാന അധ്യാപിക)

2. റോസ്‌ലിൻ ജെ കാപ്പൻ

3. സ്‌റ്റെഫി ജോസഫ്

4.ആൻമേരി പീറ്റർ

മുൻ പ്രധാനാധ്യാപകർ

  • 2003-06-> സി.റോസ് ജെയിംസ് എസ്.എച്ച്
  • 2006-09-> സി.ഏലിയാമ്മ എം.റ്റി എസ്.എച്ച്
  • 2009-14 ->സി. മരിയറ്റ് പാലിത്തോട്ടം എസ്.എച്ച്
  • 2014-17 -> ചിന്നമ്മ ജോർജ്
  • 2018-19-> സി.റോസിലി അഗസ്റ്റിൻ എസ്.എച്ച്
  • 2020-21->കുസുമം ബേബി
  • 2021-24->സി .ജെസ്സമ്മ വർഗീസ്
  • 2024 - 25 - > ഷൈനി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ.ജോസഫ് വാഴയ്ക്കൻ (മുൻ MLA )

2. ഡോ.സക്കീർ തോമസ് I‌RS

3 .ആൽബിൻ ജിജോ (യുവ സാഹിത്യകാരൻ)

വഴികാട്ടി