ഉള്ളടക്കത്തിലേക്ക് പോവുക

എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 7 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13105 (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം 2025 ഒന്നിച്ച് ഒന്നായി ഒന്നാവാം കരിവെള്ളൂർ ഏ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പ്രവേശനോത്സവം നവാഗതകർക്ക് വേറിട്ട അനുഭവമായി....' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025

ഒന്നിച്ച് ഒന്നായി ഒന്നാവാം


കരിവെള്ളൂർ ഏ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പ്രവേശനോത്സവം നവാഗതകർക്ക് വേറിട്ട അനുഭവമായി. ജൂൺ രണ്ടിന് സ്കൂൾ അങ്കണത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ എം രാഘവൻ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

സ്കൂൾ എച്ച് എം ഇൻ ചാർജ് പുഷ്പ കെ ഒ വി, സ്റ്റാഫ്‌ സെക്രട്ടറി കെ സന്തോഷ്, സ്കൂളിലെ സീനിയർ അധ്യാപകനായ എ രാകേഷ് വിദ്യാലയത്തിന്റെ പിടിഎ പ്രസിഡണ്ട് കെ രമേശൻ മദർ pta പ്രസിഡണ്ട് കെ വി പ്രീത തുടങ്ങിയവർ എട്ടാം ക്ലാസിൽ അഡ്മിഷൻ തേടി  എത്തിയ കുട്ടികൾക്ക് ആശംസകൾ നേർന്നു. ഈ വർഷം വിദ്യാലയത്തിൽ അഡ്മിഷൻ തേടിയെത്തിയ  484 ഓളം കുട്ടികൾക്ക് എസ് പി സിയുടെ  നേതൃത്വത്തിൽ ആശംസ കാർഡ് വിതരണം ചെയ്തു. രക്ഷിതാക്കളും  അധ്യാപകരും കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവ പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി.