ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും അധ്യാപകരും smc അംഗങ്ങളും ചേർന്ന് വൃത്തിയാക്കി. 2025 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, USS കരസ്ഥമാക്കിയ കുട്ടികളെ അവരുടെ വീടുകൾ സന്ദർശിച്ച് അനുമോദിക്കുകയും ചെയ്തു.
2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.ICT സഹായത്തോടെ ഈ വർഷത്തെ പ്രവേശനോത്സവ ഗാനവും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പ്രദർശിപ്പിച്ചു.
നവാഗതരായ കുരുന്നുകളെ മുന്നിൽ നിർത്തി സ്കൂളിലെ മറ്റു കുട്ടികളെയും അണിനിരത്തി പ്രവേശനോത്സവ റാലി സംഘടിപ്പിച്ചു.
തുടർന്ന് എസ്എംസി എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് ഡി നാഗേഷ് കുമാറിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു. എച്ച് എം ശ്രീമതി സീന ദാസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ബഹുമാനപ്പെട്ട ശ്രീമതി വത്സല മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം ജി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കഴിഞ്ഞ അക്കാദമികവർഷം മികച്ച പ്രകടനം നടത്തിയ വിജയികൾക്കുള്ള അനുമോദനം നടന്നു. നവാഗതരായ വിദ്യാർഥികൾക്ക് ബാഗ്, നോട്ട് ബുക്ക് മറ്റു കുട്ടികൾക്ക് പഠനോപകരണങ്ങളുടെയും വിതരണം നടന്നു.ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ആശംസ പ്രസംഗങ്ങൾക്ക് ശേഷം സ്റ്റാഫ് പ്രതിനിധി ശ്രീ ബിനു ജി അവറുകൾ കൃതജ്ഞത രേഖപ്പെടുത്തി.
തുടർന്ന് ഏവർക്കും പായസം വിതരണം നടത്തി. കുട്ടികൾ ഏവരും അവരവരുടെ ക്ലാസുകളിലേക്ക് എത്തുകയും അവരെ പുതിയ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
അറിയാം നല്ല പാഠങ്ങൾ
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ അറിയാം നല്ല പാഠങ്ങൾ എന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ മൂന്ന് മണി മുതൽ 4 മണി വരെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. മയക്കുമരുന്ന് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യം വ്യായാമം കായിക ക്ഷമത, ഡിജിറ്റൽ അച്ചടക്കം പൊതുമുതൽ സംരക്ഷണം പരസ്പര സഹകരണം എന്നീ വിഷയങ്ങളിൽ ഓരോ അധ്യാപകരായി ഓരോ ദിവസവും ക്ലാസ് എടുത്തു.
പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി രാവിലെ എച്ച് എം ശ്രീമതി സീനാദാസ് ടീച്ചർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
അന്ന് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ End plastic pollution മുഴങ്ങുകേട്ടു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ വിശദീകരിച്ചു.
ഉച്ചയ്ക്കുശേഷം കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. Poster making, pencil drawing ഇവ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
സ്കൂൾ അങ്കണത്തിൽ പച്ചക്കറി തോട്ടം നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.
കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികളും നട്ടു.
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പുലിയൂർ ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആഭിമുഖ്യത്തിൽ ജൂൺ പത്താം തീയതി ചൊവ്വാഴ്ച രാവിലെ സ്കൂൾ അങ്കണത്തിൽ 25 ഓളം ഔഷധ ചെടികളും വൃക്ഷത്തൈകളും നട്ടു. ഡോക്ടർ ദീപു ദിവാകർ ഓരോ ഔഷധ ചെടികളുടെയും പേരും അതിന്റെ ഗുണവും വിശദമാക്കി.
വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം
2025 ജൂൺ 11 ബുധനാഴ്ച രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബാലസാഹിത്യകാരനും ഗാന നിരൂപകനുമായ ജി നിഷികാന്ത് അവർകൾ നിർവഹിച്ചു. ഉദ്ഘാടകൻ രസകരമായ പാട്ടുകളിലൂടെ കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുകയും ഏവരെയും രസിപ്പിക്കുകയും ചെയ്തു.
ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കായി പോസ്റ്റർ രചന, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ സംഘടിപ്പിച്ചു.
പ്ലസ് വൺ പ്രവേശനോത്സവം
2025 ജൂൺ 18 ബുധനാഴ്ച ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സീന ടീച്ചർ സ്വാഗതം ആശംസിച്ചു.SMC ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി സ്കൂൾ കൗൺസിലർ ശ്രീമതി ലിവിന ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു
വായന ദിനം
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ നിർമ്മിച്ചു കൊണ്ടു വന്ന പോസ്റ്ററുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുതുടർന്ന് കുട്ടികൾക്കായി ചിത്രരചന കഥ പറച്ചിൽ കവിതാരചന കവിത ചൊല്ലൽ ഉപന്യാസരചന പുസ്തക പരിചയം കടങ്കഥ എന്നീ മത്സരങ്ങൾ നടത്തി.
ഷോർട്ട് ഫിലിം
വായന ദിനത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ LP യിലെ കുരുന്നു മക്കൾ അധ്യാപിക ശ്രീമതി ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കി.
അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കുട്ടികൾക്കായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു.
ഏകദിന ശില്പശാല
ജൂൺ 21ന് ആലപ്പുഴയിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാലയിൽ സ്കൂളിൽ നിന്നും കൈറ്റ് മാസ്റ്റേഴ്സ് മാരായ ശ്രീമതി സുധാ ദേവി ടീച്ചറും ശ്രീമതി ശ്രീലത ടീച്ചറും പങ്കെടുത്തു.
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ലഘു വ്യായാമങ്ങൾ, സൂമ്പാ ഡാൻസ് എന്നിവയിൽ പരിശീലനങ്ങൾ നൽകുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിൻറെ ഭാഗമായി 23/06/2025 തിങ്കളാഴ്ച 11 മണിക്ക് പേരിശ്ശേരി സ്കൂളിൽ വച്ച് നടന്ന അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിലെ സുനിത ടീച്ചർ പങ്കെടുത്തു.
25 ആം തീയതി രാവിലെ പത്തരയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്കായി സൂംബാ പരിശീലനം നൽകി.
ചെങ്ങന്നൂർ എക്സ്ചേഞ്ച് റേഞ്ച് ഓഫീസ് പ്രിവന്റി ഓഫീസർ ശ്രീ അബ്ദുൽ റഫീഖ് കുട്ടികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ക്ലാസിനു ശേഷം UP വിഭാഗത്തിലെ കുട്ടികൾ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു നൃത്തശില്പം അവതരിപ്പിച്ചു.
ബോധവൽക്കരണ ക്ലാസ്
നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി.