സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2നു നടന്നു. നമ്മുടെ സ്കൂളിലെ തന്നെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും സ്റ്റാർ സിങ്ങർ പരിപാടിയിലെ മത്സരാർത്തിയുമായ കുമാരി കൃഷ്ണശ്രീയായിരുന്നു മുഖ്യാതിഥി. പുത്തൻ പ്രതീക്ഷയോടും ഉണർവോടും എത്തിയ കുരുന്നുകളോടും രക്ഷിതാക്കളോടും പ്രധാന അദ്ധ്യാപിക സിസ്റ്റർ സിനി എം കുരിയൻ, പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ് എ, ലോക്കൽ  മാനേജർ സിസ്റ്റർ സൌമ്യ, പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ജോർജ്ജ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം ശ്രീ ജോയ് അഗസ്റ്റിൻ ‘കുട്ടികളുടെ പഠനവും, രക്ഷിതാക്കളുടെ സമീപനവും’ എന്ന വിഷയത്തിൽ നയിച്ച രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു.


പരിസ്ഥിതിദിനം

ജൂണ് 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിൽ സീഡ് , എകൊ , ഫാം ,എൻസിസി ,സയൻസ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ സിനി എം കുരിയൻ, വാർഡ് കൌൺസിലർ അനുരാധ തായാട്ട്, പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ് എ, ലോക്കൽ  മാനേജർ സിസ്റ്റർ സൌമ്യ, പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ജോർജ്ജ് എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ സിനി എം കുരിയൻ കുട്ടികൾക്ക് പ്രതിഞ്ജ ചൊല്ലികോടുത്തു. കോഴിക്കോട് മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2025-26 അധ്യയനവർഷത്തെ ജില്ലയിലെ പ്രവർത്തനോദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10.30ന് സ്കൂളിൽ വച്ച് നടന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്യ്തു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എം. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ, കാർഷിക, സാമൂഹിക വനവത്കരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രശ്നോത്തരി, റാലി, തുണി സഞ്ചി വിതരണം, ചാർട്ട് നിർമാണം, വിത്ത് വിതരണം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു.