ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എച്ച് എസ് പുതുപ്പള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു.പി ടി എ പ്രസിഡന്റ്‌ ശ്രീ ടി വി ബിജുലാൽ അധ്യക്ഷനായ യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പവനനാഥൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ. വർഗീസ് എനാദിക്കൽ കുട്ടികൾക്ക് സന്ദേശം നൽകി. അറിവിന്റെ അക്ഷര ലോകത്തേക്ക് കടന്നു വന്ന നവാഗതരെ മധുരപലഹാരം നൽകി  സ്വീകരിച്ചു.യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജിബി എബ്രഹാം ജോർജ്,വാർഡ് മെമ്പർ ശ്രീമതി ശ്രീലത, MPTA  പ്രസിഡന്റ്‌ ശ്രീമതി വിദ്യ എന്നിവർ കുട്ടികൾ ക്ക് ആശംസകൾ അറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി എലിസബത് മേരി  യോഗത്തിന് കൃതജ്ഞ അറിയിച്ചു

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി സിഎംഎസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ് 3/06/2025 ചൊവ്വാഴ്ച നടത്തപ്പെടുകയുണ്ടായി. കായംകുളം എക്സൈസ് ഇൻസ്പെക്ടർ ശ്രീ പ്രവീൺ സാർ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രയാസങ്ങളെ കുറിച്ചും കുടുംബത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നടത്തിയ ക്ലാസ് കുട്ടികൾക്ക് വളരെയേറെ പ്രയോജനം ചെയ്തു.

ആരോഗ്യ കായികക്ഷമത ക്ലാസ്സ്‌

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സ്കൂൾ കായികഅധ്യാപകൻ നിഖിൽ റോയ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു ആരോഗ്യവും കായികക്ഷമതയും എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി. കുട്ടികൾക്ക് ശരിയായ ഭക്ഷണരീതി, ശരിയായ വ്യായാമം എന്നിവ ഉണ്ടെങ്കിൽ മാത്രമേ ശരിയായ ആരോഗ്യവും നിലനിൽക്കൂ എന്ന് സാർ ഓർമിപ്പിച്ചു.

പരിസ്ഥിതി ദിനം 2025

     ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു 2025 ജൂൺ 5 ന് എൻവയോൺമെന്റ് ക്ലബ്ബിന്റെ പരിസ്ഥിതി ദിന പരിപാടികൾ നടത്തപ്പെട്ടു. സിമി എം ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ സ്പെഷ്യൽ അസ്സബ്ലി നടത്തി. അധ്യപിക ബീന മേരി സാം പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും സ്കൂൾ പരിസരത്തു ഫലവൃക്ഷ തൈ നടുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന എന്നിവയും ഈ ദിവസം നടത്തപ്പെട്ടു."Beat Plastic"എന്ന മുദ്രാവാക്യത്തോടെ എല്ലാ കുട്ടികളും ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.