പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/വിദ്യാരംഗം‌

15:15, 29 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALORA HIGHER SECONDARY SCHOOL (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീഹർ നിർവഹിച്ചു.2025 വർഷം പാരഗൺ പുരസ്കാരം നൽകി ലഭിച്ച വിദ്യാലയത്തിലെ പൂർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീഹർ നിർവഹിച്ചു.2025 വർഷം പാരഗൺ പുരസ്കാരം നൽകി ലഭിച്ച വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ഗായകനും ഫോട്ടോഗ്രാഫറുമായ ശാന്തൻ മുണ്ടോത്തിനെ വേദിയിൽ പിടിഎ പ്രസിഡണ്ട് ഇ എം ബഷീർ പൊന്നാടയാണ് ഞാൻ ആദരിച്ചു.

എഴുതാനും വായിക്കാനും കുട്ടികൾ കുട്ടിക്കാലത്ത് തന്നെ തയ്യാറാവേണ്ടത് പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷകനായ ശ്രീഹർഷൻ മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു.

ഫോട്ടോഗ്രാഫറും ഗായകനുമായ ശാന്തൻ മുണ്ടോത്ത് ഗാനമാലപിച്ചുകൊണ്ട് ഏറെ പ്രിയങ്കരമായ തമിഴ് ഗാനമാലപിച്ചുകൊണ്ട് വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടന കർമ്മവും നിർവഹിച്ചു

ചടങ്ങിൽ അതിഥിയായി എത്തിയ ശാന്തൻ മുണ്ടോത്ത് വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപിക എൻ സിന്ധു എന്നിവർ ചേർന്ന് ഗാനമാലപിച്ചു.

ഹർഷൻ മാസ്റ്റർ എഴുതിയ അക്കിത്തത്തെ കുറിച്ചുള്ള പുസ്തകം വിദ്യാലയലായി സ്നേഹ പുസ്തക സമ്മാനമായി അദ്ദേഹം നൽകുകയുണ്ടായി ചടങ്ങിൽ സ്കൂൾ അഡ്മിഷൻസ് ആർ വി സരിത വിദ്യാരംഗം അധ്യാപക കോഡിനേറ്റർ ഈ സതീഷ് കുമാർ സ്റ്റാഫ് സെക്രട്ടറി അൻവർ പി ടി എസ് ആർ ജി കൺവീനർ ശ്രീരേഖ ആർ കെ എന്നിവർ സംസാരിച്ചു.

ഗുണമേന്മ വർഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങൾ ആയ പഠനാനുബന്ധം പദ്ധതിയാണ് .... വ

വിദ്യാർത്ഥികളുടെ സർഗാത്മകമായ ഇടപെടലുകൾ അനിവാര്യമായ മേഖലയായ

വര

വാക്ക്

വായന എന്നീ മേഖലകളെ സമ്പുഷ്ടീകരിക്കുന്നതിനുള്ള പഠനപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രകല ക്യാമ്പുകളും ചിത്രപ്രദർശനവും വായന കളരിയും എഴുത്തുകൂട്ടവും സർഗാത്മക വ്യക്തിത്തങ്ങളുമായുള്ള ഇടപെടലുകൾ "വ" എന്ന  പ്രവർത്തനത്തിന്റെ ഭാഗമായൊരുക്കുകയാണ്.

വ യുടെ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീഹർഷൻ നിർവഹിച്ചു.