ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26
1.പ്രവേശനോത്സവം 2025-26
ഒരുപാട് സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ജൂൺ2 തിങ്കളാഴ്ച ഉത്സവാരവങ്ങളോടെ വളരെ ആവേശോജ്വലമായിത്തന്നെ നടന്നു. പുത്തൻപ്രതീക്ഷകളുമായി കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി.ടി.എ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു.പി. ടി. എ പ്രസിഡന്റ് ശ്രീ കെ. വി ശ്രീധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ശ്രീ വി കെ രാജീവൻ വിശിഷ്ടാതിഥി ആയിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്രീഷ്നി ടീച്ചർ സ്വാഗതം പറഞ്ഞു.. എസ്. എം. സി ചെയർമാൻ ശ്രീ സുരേഷ്‌കുമാർ എം. എ, മദർ പി. ടി. എ പ്രസിഡന്റ് ശ്രീമതി ജിഷ രാജീവൻ, പി. ടി. എ. വൈസ് പ്രസിഡന്റ് ശ്രീ സജിത്ത് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സജ്‌ന.എസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.കൊച്ചി സർവ്വകലാശാല സ്പോൺസർ ചെയ്ത ഇന്റഗ്രേറ്റഡ് ലാബ് ഉപകരണങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങ് ബി ആർ സി കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവ .ചടങ്ങിനിടയിൽ നടന്നു. വാർഡ് മെമ്പർ ശ്രീ കെ .വി ശ്രീധരൻ ഉപകരണങ്ങൾ നൽകുകയും അഞ്ചാം ക്ലാസിലെ കുട്ടികൾ ചേർന്ന് അത് ഏറ്റുവാങ്ങുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം കുട്ടി കൾ വിശിഷ്ട അതിഥിയുമായി സംവദിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈജ .ടി ചടങ്ങിന് നന്ദി പറഞ്ഞു.
2.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി
ജൂൺ 3 പൊതുകാര്യങ്ങൾ, മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ
ജൂൺ മൂന്നിന് രാവിലെ പ്രാർത്ഥനക്കു ശേഷം രണ്ടാഴ്ച കാലത്തേക്ക് സ്കൂളിൽ നടക്കുന്ന വിവിധ വിഷയങ്ങളിൽ ഊന്നിക്കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകളെ കുറിച്ചുള്ള ഒരു ആമുഖം നൽകി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ ബോധവൽക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾ എത്രത്തോളം ഗൗരവത്തോടെ ഇതിനെ കാണണമെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് ലഹരിക്കെതിരെയുള്ള ഒരു ബോധവൽക്കരണ ഗാനം സ്പീക്കറിൽ ക്ലാസ് മുറികളിൽ കേൾപ്പിച്ചുകൊണ്ട് ലഹരി ഉപയോഗത്തിനെതിരെയും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ക്ലാസ്സ് ഒന്നാം പീരിയഡ് കൈകാര്യം ചെയ്യുന്ന ടീച്ചേഴ്സ് കുട്ടികൾക്ക് നൽകി. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അധ്യാപകരും കുട്ടികളും തമ്മിൽ ചർച്ചകൾ നടന്നു. സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കൊണ്ടുള്ള ലഹരി കച്ചവടവും ആ കെണിയിൽ വീണു പോകുന്ന കുട്ടികൾ എന്ന വിഷയത്തിൽ I C. T ഉപയോഗിച്ചുകൊണ്ട് വീഡിയോ പ്രദർശനം നടത്തി. ശേഷം ഓരോ ക്ലാസുകളിലും കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള നാടക അവതരണം സംവാദം,പോസ്റ്റർ രചന, കഥയെഴുത്ത് തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടന്നു.
ജൂൺ 4 ട്രാഫിക് നിയമ ബോധവൽക്കരണം സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ
ജൂൺ നാലിന് ട്രാഫിക് നിയമ ബോധവൽക്കരണവുമായി ബന്ധപ്പെട്ട ക്ലാസുകൾ നടന്നു. രണ്ടാം പീരീഡ് ഓരോ ക്ലാസിലും അധ്യാപകർ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു ചർച്ചകൾ നടത്തിയും, വീഡിയോ പ്രദർശിപ്പിച്ചും ട്രാഫിക് സുരക്ഷാ റോഡ് നിയമവുമായി ബന്ധപ്പെട്ട ബന്ധപ്പെടുത്തി ക്ലാസുകൾ നൽകി.
ജൂൺ 5 വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ് &സ്കൂൾ സൗന്ദര്യവൽക്കരണം
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 5 നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ശുചിത്വം,മാലിന്യ സംസ്കരണം എന്നീ വിഷയത്തിൽ മൂന്നാമത്തെ പിരീഡ് ആണ് ക്ലാസ് നൽകിയതും മറ്റു പ്രവർത്തനങ്ങൾ നടത്തിയതും. ആ പീരിയഡ് കൈകാര്യം ചെയ്യുന്ന അധ്യാപകർ കുട്ടികളോട് വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയെ അധികരിച്ച് സംവാദങ്ങൾ നടത്തി. കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് വേണ്ടത്ര വിവരങ്ങൾ ശേഖരിച്ചു. പിന്നീട് ശാസ്ത്രീയമായി ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ചും ശുചിത്വമില്ലായ്മ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കി. അതുപോലെ വിവിധ രോഗങ്ങളെക്കുറിച്ചും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.
റോൾപ്ലേ -ശുചിത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഒരു റോൾപ്ലേ എല്ലാ ക്ലാസ്സുകളിലും അവതരിപ്പിച്ചു. അൽവിന ഷാൻ ജെൻഫ ഷെറിൻ ആദിത്യൻ,കിരൺ ദേവ് മുഹമ്മദ് നാസിഹ് സങ്കീർത്ത് അമേഘ്. ടി എന്നീ കുട്ടികളായിരുന്നു വിവിധ കഥാപാത്രങ്ങൾ. പരിസ്ഥിതി ദിനം കൂടി ആയതിനാൽ സ്കൂൾ ഹരിതവൽക്കരണം കൂടി നടത്തി.
ജൂൺ 9- ആരോഗ്യം,വ്യായാമം, കായികക്ഷമത
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 9ന് നമ്മുടെ വിദ്യാർഥികൾക്ക് ആരോഗ്യം,വ്യായാമം, കായികക്ഷമത എന്നീ വിഷയത്തിൽ നാലാമത്തെ പിരീഡ് ക്ലാസ് നൽകുകയും മറ്റു പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ആ പിരീഡ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ശാരീരിക, മാനസിക, സാമൂഹിക,വൈകാരിക ആരോഗ്യത്തെക്കുറിച്ചും വ്യായാമത്തിന്റെ ആവശ്യകത, കായികക്ഷമത എന്നീ വിഷയത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി. പുതിയ കാലഘട്ടത്തിൽ കുട്ടികൾക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ഏറോബിക്സ് ഡാൻസ്, സൂംബാ തുടങ്ങിയവരുടെ വീഡിയോ പ്രദർശനം നടത്തി. ചിട്ടയായ വ്യായാമത്തിന്റെയും, തെറ്റായ ജീവിതശൈലിയുടെയും അഭാവം ജീവിതശൈലി രോഗങ്ങളായ പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, രക്തസമ്മർദ്ദം എന്നിവയിലേക്ക് നയിക്കും. BMI എങ്ങനെ നിർണയിക്കാം എന്നുള്ള പരിശീലനം നൽകി.
ജൂൺ 10 ഡിജിറ്റൽ അച്ചടക്കം
ജൂൺ പത്തിന് അഞ്ചാം പിരീഡ് ഡിജിറ്റൽ അച്ചടക്കവുമായി ബന്ധപ്പെട്ട ക്ലാസുകൾ നടത്തി. പുതുതലമുറയെ ബാധിക്കുന്ന ഓൺലൈൻ ഗെയിം സൈബർ കുറ്റകൃത്യങ്ങൾ, മൊബൈൽ ഫോൺ ഇന്റർനെറ്റ് തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ശരിയായ രീതിയിലുള്ള ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയും,കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും കുട്ടികളെ ഡിജിറ്റൽ അച്ചടക്കം ഉള്ളവരാക്കാനുള്ള പരിശീലനം നൽകി
ജൂൺ 11 പൊതുമുതൽ സംരക്ഷണം
ജൂൺ 12 പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ,റാഗിംഗ് ,വൈകാരിക നിയന്ത്രണം ഇല്ലായ്മ -ബോധവൽക്കരണം
3.ജൂൺ 5-പരിസ്ഥിതി ദിനാഘോഷം
ജൂൺ അഞ്ചിന് രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു.
തുടർന്ന് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .കാലാവസ്ഥ അനുകൂലമായ സന്ദർഭത്തിൽ വൃക്ഷത്തൈ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി നൈന ടീച്ചർ നട്ടു. കുട്ടികളും ഒപ്പം കൂടി .തുടർന്ന് നേച്ചർ വോക്കും സംഘടിപ്പിച്ചു.
4.വായനദിനം - ജൂൺ 19
പി .എൻ. പണിക്കരുടെ ഓർമ്മ ദിനമായ ജൂൺ - 19 ന് പ്രത്യേക അസംബ്ലി നടത്തി. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ അണിനിരന്നു. സ്റ്റാഫ് സെക്രട്ടറി ഷൈജ ടീച്ചറും, കായിക അധ്യാപിക ശ്രുതി ടീച്ചറും, മറ്റ് അധ്യാപകരും അസംബ്ലി നിയന്ത്രിച്ചു.പ്രാർഥനക്ക് ശേഷം ഹെഡ്മിസ്ട്രസ് നൈന ടീച്ചറും, രശ്മി ടീച്ചറും വായനദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എട്ടാം ക്ലാസിലെ മീനാക്ഷി ബാല വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അവധിക്കാലത്ത് മികച്ച വായന നടത്തിയ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.
5.ജൂൺ 21 യോഗ ദിനം
തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ചിറ്റാരിപ്പറമ്പ്പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ് സ്കൂളിലെ എസ് പി സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ ദിന ആചരണം രാവിലെ എട്ടുമണിക്ക് ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. യോഗാസന നാഷണൽ കോച്ച് ആയ ബിജു കാരായി സാറാണ് കുട്ടികൾക്ക് വേണ്ടി യോഗയുടെ ക്ലാസ് നയിച്ചത്.ശേഷം എസ്. പി. സി കേഡറ്റുകളുടെ ഒരു യോഗ ഡാൻസ് കൂടി ഉണ്ടായിരുന്നു.