സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം 2025
സെൻറ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ മോറക്കാല 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9.30ന് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നലങ്കരിച്ച വിദ്യാലയത്തിലേയ്ക്ക് പുതിയ കുട്ടികളെ ഗേറ്റിനു മുന്നിൽ വച്ച് മധുരം നൽകി റാലിയോടു കൂടി സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അനു അച്ചു ഉത്ഘാടനം ചെയ്‍തു. മാനേജർ ശ്രീ. ജോർജ് കെ എബ്രാഹാം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാഗതം ആശംസിച്ചു. ഇടവക സഹവികാരി റവ. ഫാ. ജോൺ സാജു അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. ലെവിൻ ജോസഫ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. കെ. പി. ജോയി, പി ടി എ പ്രസിഡന്റ് ശ്രീ. ബിജു കെ പി, പ്രിൻസിപ്പൽ ശ്രീമതി സിബി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിബു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ. റെജി വർഗീസ് നീലൻ നന്ദി പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ കുട്ടികൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം മധുര പലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എന്നിവ എടുത്ത് ഡോക്യുമെൻേറഷൻ തയ്യാറാക്കി.
03/06/2025
മയക്കുമരുന്ന്/ലഹരി ഉപയേഗത്തിനെതിരെ-ജൂൺ3-ാം തീയതി ലഹരിക്കെതിരായ മനോഭാവം കുട്ടികളിൽ രൂപപ്പെടാനുളള പ്രവർത്തനങ്ങൾ നടത്തി.
04/06/2025
റോഡിലൂടെ സംസാരം, റെയിൽ മുറിച്ചു കടക്കുമ്പോൾ, ജലപാത ഉപയോഗം, സ്കൂൾവാഹന ഉപയോഗം എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - ജൂൺ 4-ാം തീയതി കുട്ടികൾ ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – പോസ്റ്റർ തയ്യാറാക്കി. സുരക്ഷിത യാത്രയെ ആസ്പദമാക്കി മുദ്രാവാക്യങ്ങൾ തയ്യാറാക്കി.
05/06/2025 - പരിസ്ഥിതി ദിനം
ജൂൺ 5 ന് സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു.
18/06/2025 - വരവേൽപ്പ് 2025
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം " വരവേൽപ്പ് 2025 " 18/06/2025 ബുധൻ രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോർജ് എബ്രഹാം അധ്യക്ഷനായി. ചടങ്ങിൽ കത്തീഡ്രൽ വികാരി റവ. ഫാദർ ബാബു വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. റോയ് ഔസേപ്പ്, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, വാർഡ് മെമ്പർ ലെവിൻ ജോസഫ്, പി. ടി. എ പ്രസിഡന്റ് ബിജു കെ പി, ഹെഡ്മാസ്റ്റർ ജോസ് മാത്യു, ട്രസ്റ്റിമാരായ കെ. പി ജോയ്, എ. പി വർഗീസ് എന്നിവർ ആശംസകൾ അറിയിക്കുകയും വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി സംസാരിക്കുകയും ചെയ്തു. 2025 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ PTA അവാർഡ് നൽകി ആദരിച്ചു.
ജൂൺ-19 വായനാദിനം -
പി. എൻ. പണിക്കർ അനുസ്മരണവും വായനാവാരാചരണവും.
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ വായനാവാരാചരണത്തിനു തുടക്കം കുറിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോസ് മാത്യൂ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോടു സംസാരിച്ചു. 9Dയിലെ ആൽബിൻ തോമസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 6Bയിലെ തന്മയ P.S . പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, 8-ാം ക്ലാസിലെ പാർവണാ ദേവദാസ് മഹത് വാക്യങ്ങളുടെ അവതരണവും നടത്തി. നാലാം ക്ലാസിലെ ദേവിക വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘു പ്രസംഗം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രാഹം സർ ശ്രീമതി ഈശ്വരി അറയ്ക്കൽ എഴുതിയ 'വിധിച്ചതവന്' എന്ന പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ലൈബ്രറിക്ക് നല്കിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വായനാദിനപോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഉച്ച കഴിഞ്ഞ് മോറക്കാല കെ. എം. ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ സന്ദർശിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് വായനാവാരാചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ളത്.
ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26ന് സ്കൂളിൽ NSS , സ്കൗട്ട് & ഗൈഡ്, റെഡ് ക്രോസ്, വിവിധ ക്ലബുകൾ എന്നിവരുടെ നേതുത്വത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു, ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും
ഫ്ലാഷ് മോബ് , മ്യുസിക്കൽ ഡ്രാമ എന്നിവ സംഘടിപ്പിക്കുകുയും ചെയ്തു. പി. ടി. എ. പ്രസിഡന്റ് ശ്രീ ബിജു. കെ. പി. ലഹരിദിന സന്ദേശം നൽകി.