ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പഠന പിന്തുണ2025-26

2024-25ലെ വാർഷിക പരീക്ഷയിൽ കുട്ടികൾ വിജയിക്കാൻ വിഷയടിസ്ഥാനത്തിൽ 30% മാർക്ക് നിർബന്ധിതമാക്കിയതോടെ വളരെ കുറച്ച് കുട്ടികൾക്ക് ചില വിഷയങ്ങളിൽ മാർക്ക് നേടാൻ കഴിഞ്ഞില്ല.അത്തരം കുട്ടികൾക്ക് പരിഹാര ബോധനം നൽകുന്നതിന് സ്കുളിൽ ക്ലാസുകൾ നടത്തുന്നതിൻെറ ഭാഗമായി സ്കൂളിൽ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു


ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് മെയ് 2025

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെസാമൂഹികവ്യാ-പാരമണ്ഡലത്തിൽ ഒരുഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു. ഈ പുതിയസാമൂഹികമണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനുംഒരോവിദ്യാർഥിയുംപ്രാപ്തിനേടേണ്ടതുണ്ട്.ലിറ്റിൽകൈറ്റ്സ്പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങൾകൂടി മുന്നിൽകണ്ടാണ് മെയ് 24 ശനി രാവിലെ 9.30മുതൽ 4 മണിവരെ ഏകദിന ക്യാമ്പ് നടത്തിയത്.

ഏകദിന ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു ഈക്യാമ്പിന് ല്റ്റിിൽ കൈറ്റ് മിസ്ട്രസ് ശാലിനി പി കെ (ജി എച്ച് എസ് എസ് അരീക്കോട് )നേത്യത്വം നൽകി. പ്രധാനമായും കുട്ടികൾക്ക് വീഡിയോ നിർമ്മാണം,വിഡിയോ എഡിറ്റിംഗ്,എന്നി മേഖലകളിൽ പരിശിലനം നൽകി.ഈ ചടങ്ങിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മ്സ്ട്രസ് ഉത്ഘാടനം ചെയ്തു.എസ് ഐ ടി സി കു‍ഞ്ഞുമുഹമ്മദ് സാർ ആശാംസപറയുകയും തുടർന്ന് ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് നന്ദിപറയുകുയും ചെയ്തുു.

പ്രവേശനോൽസവം 2025-26

2025-26 അധ്യായന വർഷത്തിന് തൂടക്കം കുറിച്ചത് ജൂൺ 2ന് നടന്ന പ്രവേശനോൽസവത്തോടെയാണ്.

രാവിലെ 10 മണിമുതൽ ഉച്ചവരെയുള്ള സമയത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വളരെ ചിട്ടയോടെ

പ്രവേശനോൽസവം നടത്തുകയുണ്ടായി. പുതിയതായി വന്നകുട്ടികളെ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും ചേർന്ന് സ്കുളിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്തു.

സ്കുളിലെ ബാൻെറ് മേളം ടീമിൻെറ നേത്യത്വത്തിൽ പുതിയതായി വന്ന വിദ്യാർത്ഥികളെ ബാൻറ് മേള അകമ്പടിയോടെ സ്വികരിച്ചു.ശേഷം പുതിയ കുട്ടികൾക്ക് തോപ്പിയുംസ്മൈലി ബാഡ്ജും നൽകി പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് കുട്ടികളെ ഇരുത്തി പ്രവേശനോൽസവ ചടങ്ങിന് ആരംഭം കുറിച്ചു.

ലഹരിബോധവൽക്കരണം

സമഗ്ര ഗുണമേന്മ പദ്ധതി സൻമാർഗ്ഗ പഠനം2025,ഭാഗമായി ജൂൺ3 2025 ഉച്ചക്ക് 2മൂതൽ 3.30 വരെ ഹൈസ്ക്കുുൾ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് സ്ക്കുൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി.മുഴുവൻ സ്റ്റാഫിീൻെറയും കൂട്ടായ പ്രവർത്തനത്തോടെ സംഘടിപ്പിച്ച ഈ പരിപാടി പി ടി എ പ്രസിഡൻെറ് ശ്രി.ഉസ്മാൻ പാറക്കൽ ഉൽഘാടനം ചെയ്തു.

മനുഷ്യന്റെ ആരോഗ്യത്തിനും മനസ്സിനും കുടുംബബന്ധങ്ങൾക്കും പഠനത്തിനും സൗഹൃദങ്ങൾക്കും വലിയ

ഭീഷണിയാണ് ലഹരി. മദ്യം, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഇവയുടെഉപയോഗം ശരീരത്തെയും മനസ്സിനെയും തകർത്ത് നമ്മെ ദുശ്ശീലങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടും.ആരെങ്കിലും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ, ശക്തമായ മനസ്സോടെ "ഇല്ല, വേണ്ട!" എന്ന് പറയാൻനമുക്ക് കഴിയണം. കാരണം, ഒറ്റത്തവണത്തെ ഉപയോഗം പോലും നമ്മെ അതിന്റെ അടിമയാക്കാനും പിന്നീട്അതിൽ നിന്ന് പുറത്തുവരാൻ പ്രയാസപ്പെടാനും ഇടയാക്കും.

"ചേർന്നു നിൽക്കുന്നവരുടെ ചിരി മായാതിരിക്കാൻ ലഹരിയോട് സന്ധിയില്ലാതെ പോരാട്ടം നടത്താം എന്ന സന്ദേശം നൽകി മുനീർ യാക്കിപറമ്പൻ ക്ലാസ് എടുത്തു.കൂടാതെ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് റോജൻ പിജെ,അലി അക്ബർ മാസ്റ്റർ,വിലാസിനി ടിച്ചർ,കുഞ്ഞുമുഹമ്മദ് സാർഎന്നിവർ പങ്കെടുത്തു.ചടങ്ങിന് ഡോ. ദിവ്യ ടിച്ചർ നന്ദിപറയുകയും ചെയ്തു.

പരിസ്ഥിതി ദിനാചരണം ജൂൺ 5

ലോക പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ പരിസ്ഥിതി ദിനാചരണം ക‍‍‍‌ൃതിതയോടെ വിവിധ ക്ലമ്പുകളും,വിദ്യാർത്ഥികളും,അധ്യാപകരും,പിടിഎ,നാട്ടുകാരുടെയും നേതൃത്വത്തിൽ ജുൺ 5 ന് ആചരിച്ചു.

ചങ്ങാതിക്കൊരു തെെ.സ്ക്കുൾ ഹരിത വൽക്കരണം,പരിസ്ഥിതി ദിന ക്വിസ്,പരിസ്ഥിതി ദിന പതിപ്പ് നിർമ്മാണം,ഒപ്പ് മരംഎന്നിങ്ങെ‌നെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച.ഹരിത വൽക്കരണം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ സ്കുുളിൽ മരം നട്ട് പ്രവർത്തനത്തിന് നേതൃത്വം നൽകി.തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേത്യത്വത്തിൽ സ്കുുൾ കോമ്പൗണ്ടിൽ മര തൈകൾ നട്ട്പിടിപ്പിച്ച.തുടർന്ന് എൽ പി ,യു പി ,ഹൈസ്കുുൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികൾക്ക് സമമാനം നൽകി പ്രോൽസാഹനം നൽകി.കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് സീനിയർ അസി. റോജൻ പി ജെ പ്രകാശനം ചെയ്തു.

പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ഹരിത ക്ലമ്പ് കോ ഓർഡിനേറ്റർ ജിനീഷ് മറ്റ് അധ്യാപകരും നേത്യത്വം നൽകി. സീനിയർ അസി. റോജൻ പി ജെ. മുനീർ യാക്കിപറമ്പൻ,അലി അക്ബർ.വിലാസിനി.മിൻസിയ.റെസ്ബിൻ.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ഷബീർ സാർ നന്ദി രേഖപ്പെടുത്തി.

മെഹന്തി ഫെസ്റ്റ് 2025

ജി എച്ച് എസ് വെറ്റിലപ്പാറയിൽ ബലിപെരുന്നാൾ ആഘോഷത്തിൻെറ ഭാഗമായി മെഹന്തി മൽസരം നടത്തി,ഒന്നാം ക്ലാസ് മുതൽ പത്തുവരെയുള്ള ക്ലാസിലെ വിദ്യാർഥ്തികളിൽ നിന്ന് ഓരോ ക്ലാസിൽ നിന്നും മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യം ഉള്ള കുട്ടികളെ ജോഡികളാക്കി മൽസരം നടത്തിയത്.ജൂൺ 9 ഉച്ചക്ക് 2 മുതൽ 3വരെയായിരുന്നു മൽസരം നടന്നത്.അൻപതോളം കുട്ടികൾ പങ്കെടുത്തു.മൽസരത്തിൽ ഹൈസ്കുൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം രാജി ജോമോൻ,ശ്രനന്ദനക്കും,യൂപ്പി വിഭാഗംഒന്നാം സ്ഥാനം ലെന ഫാത്തിമ,ഹിമ ക‍ൃഷ്ണൻ എന്നിവർക്കും,എൽ പി വിഭാഗം ഒന്നാം സ്ഥാനം റിഷ,നൈല എന്നിവർക്കും ലഭിച്ചു.വിജയികൾക്കുള്ള സമ്മാന വിതരണം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ നിർവഹിച്ചു.

ബാല വേലവിരുദ്ധ ദിനാചരണം ജൂൺ 12,2025

ജൂൺ12 ലോക ബാല വേല ദിനത്തിന്റെ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ ബാല വേല വിരുദ്ധ ദിനാചരണം നടത്തി.സ്കുൂൾ കൗൺസിലർ റെസ്ബിൻ ടിച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിപാടിയിൽ സ്കുളിലെ മുഴുവൻ അധ്യാപകരും പിടിഎ വിദ്യാർഥതികളും പങ്കെടുത്തു.പോസ്റ്റർ നിർമമാണം ,ഡോക്യുമെന്ററി നിർമ്മാണം ബാവ വേല പ്രതി‍ഞ്ജ എന്നി പരിപാടികൾ നടത്തുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് മോഡൽ ആപ്റ്റിറ്റ്യുഡ് ടെസ്റ്റ്

വായന ദിനാചരണം ജൂൺ 19,2025

വായനാദിനത്തിന്റെ പ്രാധാന്യം

ജൂൺ 19-ന് ആചരിക്കുന്ന വായനാദിനം, കേരളത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് പ്രചരിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നു. പി.എൻ. പണിക്കരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഈ ദിനം ആചരിക്കുന്നത്, വായനയുടെ പ്രാധാന്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കുുളിൽ വായന ദിനം ആഘോഷിക്കുന്നത്.

ഹെഡ്മാസ്റ്റ‍ർ സയ്യിദ് പൂക്കോയ തങ്ങൾ വായന ദിന സന്ദശം നൽകി.പിടിഎ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ വായന ദിനത്തിന് ആശാംസകളർപ്പിച്ചു.വായന ദിനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

  • അറിവ് വർദ്ധിപ്പിക്കുന്നു: പുസ്തകങ്ങൾ വായിക്കുന്നതിലൂടെ പുതിയ വിവരങ്ങളും ആശയങ്ങളും നാം മനസ്സിലാക്കുന്നു. ഇത് നമ്മുടെ അറിവിന്റെ ലോകം വികസിപ്പിക്കുന്നു.
  • ചിന്താശേഷി മെച്ചപ്പെടുത്തുന്നു: വായിക്കുമ്പോൾ നമ്മൾ കഥാപാത്രങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിന്തിക്കുന്നു, ഇത് നമ്മുടെ വിമർശനാത്മക ചിന്താശേഷിയെയും വിശകലന ശേഷിയെയും മെച്ചപ്പെടുത്തുന്നു.
  • ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നു: കൂടുതൽ വായിക്കുന്നത് നമ്മുടെ പദസമ്പത്ത് വർദ്ധിപ്പിക്കാനും ഭാഷ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും സഹായിക്കും.
  • സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നു: വായന പുതിയ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പ്രചോദനം നൽകുന്നു, ഇത് നമ്മുടെ സർഗ്ഗാത്മകതയെ വളർത്തുന്നു.
  • മാനസികോല്ലാസം നൽകുന്നു: പുസ്തകങ്ങൾ വായിക്കുന്നത് ഒരു മികച്ച വിനോദമാണ്. അത് സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് വിശ്രമം നൽകാനും സഹായിക്കും.
  • സമൂഹത്തെ ശക്തിപ്പെടുത്തുന്നു: വായിക്കുന്ന ഒരു സമൂഹം കൂടുതൽ അറിവുള്ളതും ചിന്തിക്കുന്നതുമായിരിക്കും. ഇത് സമൂഹത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും പുരോഗതിക്കും സഹായിക്കുന്നു.വായനാശീലം വളർത്തുന്നു: ഈ ദിനാചരണം വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കുകയും കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, വായനാദിനം എന്നത് ഒരു പ്രത്യേക ദിനം മാത്രമല്ല, വായനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കാനും അതിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാനും പ്രേരിപ്പിക്കുന്ന ഒരു അവസരം കൂടിയാണ്.

അന്താരാഷ്‌ട്ര യോഗ ദിനം ജുൺ21

എല്ലാ വർഷവും ജൂൺ 21-നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. യോഗയുടെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഭാരതത്തിന്റെ സംഭാവനയായ യോഗ, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗ ദിനം എന്ന ആശയം ഐക്യരാഷ്ട്രസഭയിൽ മുന്നോട്ട് വെച്ചത്. 2014 ഡിസംബറിൽ ഐക്യരാഷ്ട്രസഭ ഈ നിർദ്ദേശം അംഗീകരിച്ചു.

2015 ജൂൺ 21-ന് ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിച്ചു. യോഗ ചെയ്യുന്നത് ശരീരത്തിന് വഴക്കവും ശക്തിയും നൽകുന്നു. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാനും മനസ്സിന് ശാന്തത നൽകാനും സഹായിക്കും. പതിവായ യോഗാഭ്യാസം രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യമുള്ള ജീവിതം നയിക്കാനും ഉപകരിക്കുന്നു. യോഗ ദിനത്തിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും യോഗാഭ്യാസ ക്ലാസുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വ്യക്തികൾക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമാണ്.

സ്കുുളിൽ യോഗദിനാചരണ ഭാഗമായി ഫിസിക്കൽ എഡുകേഷൻ അധ്യാപകൻ , കൗൺസിലർ റെസ്ബിൻ ടിച്ചറുടെയും നേത്യത്വത്തിലും കുട്ടികൾക്ക് യോഗപരിശിലനം നൽകി.തുടർന്ന് കുട്ടികൾക്ക് സൊഷ്യൽ സയൻസ് അധ്യാപകന്റെയും ഫിസിക്കൽ എഡുകേഷൻ അധ്യാപകൻ , കൗൺസിലർ റെസ്ബിൻ ടിച്ചറുടെയും നേത്യത്വത്തിലും കുട്ടികൾക്ക് സുംബ ഡാൻസ് നടത്തി.

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുുള്ള യോഗം

2025-26വർഷത്തെ രക്ഷിതാക്കളുടെ യോഗം ജുൺ20വെള്ളി നടത്തുകയുണ്ടായി.ഈ വർഷം പത്താം ക്ലസിൽ 114 കുുട്ടികളാണ് ഉള്ളത് .മീറ്റിീങ്ങിൽ 90 രക്ഷിതാക്കൾ പങ്കെടുത്തു.ഈ യോഗം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു,സിനീയർ അസിസ്റ്റന്റ് റോജൻ പിജെ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു.എസ് ആർജി കൺവിനർ സ്വാഗതംപറഞ്ഞു.കു‍ഞ്ഞുമുഹമ്മദ്സാർ,അലി അക്ബർ ആശാംസകൾ പറയുകയും മുനീർ യാക്കിപറമ്പൻ നന്ദിപറയുകയും ചെയ്തു.

അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.

അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സാക്ഷ്യപത്രം ശേഖരിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതും സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും,മിസ്ട്രസും നേത്യത്വം നൽകി.