വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2025-26

20:33, 24 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


എസ്.എസ്.എൽ.സി റിസൾട്ട് 2025

എസ്.എസ്.എൽ.സി പരീക്ഷയിൽ 112 full A+ നേടി ആലപ്പുഴ ജില്ലയിൽ ഒന്നാമതെത്തി. Full A+ നേടിയ വിദ്യാർത്ഥികൾക്ക് സ്കൂളിൽ അനുമോദനം നൽകി.ചടങ്ങിൻ്റെ ഉദ്ഘാടനം ബഹു: എം.എൽ.എ, എം.എസ് അരുൺ കുമാർ നിർവഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് നവീകരണത്തിനായി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങിൽ എംഎൽഎ അറിയിച്ചു. സ്കൂൾ മാനേജർ പി. രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,ഡപ്യൂട്ടി എച്ച്.എം റ്റി. ഉണ്ണിക്കൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ബി.കെ ബിജു,അഡ്മിനിസ്ട്രേറ്റർ ടി. രാജീവ് നായർ, സ്റ്റാഫ് സെക്രട്ടറിമാരായ പി.എസ് ഗിരീഷ് കുമാർ, സി.എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവം 2025-26

2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.സ്കൂൾ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് രതീഷ് കുമാർ കൈലാസത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ സ്വാഗതം പറഞ്ഞു . താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണുഉത്ഘാടനം ചെയ്തു. ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ പി.രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപിക,ഡെപ്യൂട്ടി എച്ച് എം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിനം 2025

രാവിലെ പരിസ്ഥിതി ദിന അസംബ്ലി കൂടി. ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് HM ശ്രീമതി സഫീന ബീവി നേതൃത്വം നൽകി. 5C യിലെ ഭവികാ ലക്ഷ്മി പരിസ്ഥിതി ദിന സന്ദേശം നൽകി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് അറുതി വരുത്തുന്നതിനായി "അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം പദ്ധതി " ഉദ്ഘാടനം ചെയ്തു തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു .8 Cയിലെ അഭിജിത്ത് നൽകിയ കറിവേപ്പ്, വഴുതന ഇവയുടെ തൈകൾ ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. PTA അംഗം ബിജുകുമാർ പച്ചക്കറി വിത്തുകൾ സ്കൂൾ കൃഷിയ്ക്കായി നൽകി. കുട്ടികൾ നിർമ്മിച്ച Poster പ്രദർശനവും നടന്നു. അധ്യാപകൻ സുഗതൻ എക്കോ സ്റ്റോൺ പ്രോജക്ട് പദ്ധതി വിശദീകരണം നൽകി. തുടർന്ന് ഹെഡ്മിസ്ട്രസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ് ഉദ്ഘാടനം , വൃക്ഷതൈ നടീൽ, പരിസ്ഥിതി ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു

+1 പ്രവേശനോൽസവം 2024

താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ +1 പ്രവേശനോൽസവം നടത്തി.താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണു ഉദ്ഘടനം ചെയ്തു. പി ടി എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, എച്ച് എം എസ് സഫീന ബീവി, ഡെപ്യൂട്ടി എച്ച് എം ടി ഉണ്ണികൃഷ്ണൻ, സി എസ് ഹരികൃഷ്ണൻ, ആർ ശ്രീലാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ അദ്ധ്യാപകരെ പരിചയപെടുത്തി, വിവിധ യൂണിറ്റ്‌കളുടെ കോ ഓർഡിനേറ്റർമാർ യൂണിറ്റുകളുടെ പ്രവർത്തനം വിശദീകരിച്ചു.

അന്താരാഷ്ട്ര യോഗാ ദിനം-2025

ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നല്കി. ശ്രീ. കെ പി അനിൽ കുമാർ പരിശീലനം നയിച്ചു .