ജി.എച്ച്.എസ്. വെറ്റിലപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27
| 48137-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48137 |
| യൂണിറ്റ് നമ്പർ | LK/2018/48137 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | WANDOOR |
| ഉപജില്ല | AREEKODE |
| ലീഡർ | SHIVA HARI |
| ഡെപ്യൂട്ടി ലീഡർ | MUNNA KHADEEJA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | MUNEER YAKKIPARAMBAN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | DIVYA KK |
| അവസാനം തിരുത്തിയത് | |
| 22-06-2025 | 48137 |
പ്രിലിമിനറി ടെസ്റ്റ്
2024-27 ബാച്ചിലേക്കുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ടെസ്റ്റ് 2024 ജൂൺ 6 ന് ഐ.ടി ലാബിൽ വെച്ച് നടന്നു. പ്രാഥമിക ടെസ്റ്റിൽ 81 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു. റാങ്കിലിസ്റ്റ് നോട്ടീസിൽ പ്രസിദ്ധീകരിച്ച് കുട്ടികളെ അരിയിച്ചു. കൈറ്റ് മാസ്റ്റർ നേതൃത്വം നൽകി.
പ്രിലിമിനറി ക്മാമ്പ്
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 7 ന് സ്കൂൾ ഐ.ടി ലാബിൽ നടന്നു. സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ ഉദ്ഘാടനം ചയ്തു. പി.ടി.എ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ, SITC കുഞ്ഞുമുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി അലി അക്ബർ, കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ എന്നിവർ ആശംസകളർപ്പിച്ചു. കൈറ്റ് മിസ്ട്രസ് ദിവ്യ കെ ചടങ്ങിന് നന്ദി പറഞ്ഞു. ജില്ലാ കൈറ്റ് മാസ്റ്റർ ട്രൈനർ ഷിഹാബ് സാർ ലിറ്റിൽ കൈറ്റിന്റെ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ, റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾ സ്വയം പ്രവർത്തനങ്ങൾ ചെയ്തു. മൂന്ന് മണിക്ക് കുട്ടികളുടെ രക്ഷിതാക്കൾക്കായി നടത്തിയ മീറ്റിംഗിൽ കൈറ്റ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മാസ്റ്റർ ട്രൈനർ ഷിഹാബ് സാർ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചുകൊടുത്തു.
ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
ഡിജിറ്റൽ പൂക്കളമത്സരം
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് മെയ് 2025
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെ സാമൂഹികവ്യാ-പാരമണ്ഡലത്തിൽ ഒരുഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു. ഈ പുതിയസാമൂഹികമണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനുംഒരോവിദ്യാർഥിയുംപ്രാപ്തിനേടേണ്ടതുണ്ട്.ലിറ്റിൽകൈറ്റ്സ്പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങൾകൂടി മുന്നിൽകണ്ടാണ് മെയ് 24 ശനി രാവിലെ 9.30മുതൽ 4 മണിവരെ ഏകദിന ക്യാമ്പ് നടത്തിയത്.
രാവിലെ 9.30മുതൽ 4 മണിവരെ നടന്ന ഏകദിന ക്യാമ്പിൽ വീഡിയോ ഷൂട്ട് ക്യത്യമായി ചെയ്യുന്ന രീതികളെ കുറിച്ച് വ്യക്തമായി നൽകിയ ശേഷം കുട്ടികളെ പരിശിലനം നടത്തി.പിന്നീട് വിഡിയോ എഡിറ്റിംഗ്
സങ്കേതത്തെ പറ്റി വിശദമായി പരിശിലനം നൽകി.
ഏകദിന ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു ഈക്യാമ്പിന് ല്റ്റിിൽ കൈറ്റ് മിസ്ട്രസ് ശാലിനി പി കെ (ജി എച്ച് എസ് എസ് അരീക്കോട് )നേത്യത്വം നൽകി. പ്രധാനമായും കുട്ടികൾക്ക് വീഡിയോ നിർമ്മാണം,വിഡിയോ എഡിറ്റിംഗ്,എന്നി മേഖലകളിൽ പരിശിലനം നൽകി.ഈ ചടങ്ങിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മ്സ്ട്രസ് ഉത്ഘാടനം ചെയ്തു.എസ് ഐ ടി സി കുഞ്ഞുമുഹമ്മദ് സാർ ആശാംസ പറയുകയും തുടർന്ന് ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് നന്ദി പറയുകുയും ചെയ്തുു.