പ്രവേശനോത്സവം

2025-26 അധ്യാനവർഷത്തിന്റെ ആരംഭത്തിനു സ്കൂൾ ഹെഡ്മാസ്റ്റർ പി എഫ് ജോസ് നേതൃത്വം നൽകുന്നു
മാനേജർ റവ. ഫാ. ജോസഫ് ആലപ്പാട്ട് CMI കുട്ടികളോട് സംസാരിക്കുന്നു


LITTLE KITES

പുതിയ അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ   പ്രവർത്തനങ്ങൾക്ക് ആരംഭം





റോഡ് - വാഹന സുരക്ഷ ബോധവൽക്കരണ ക്ലാസ്

സെൻ്റ്. ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ റോഡ്നിയമങ്ങളെക്കുറിച്ചും സുരക്ഷിതമായ വാഹന ഗതാഗതത്തെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് നടന്നു. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ് ഫാ. പ്രവീൺ പുത്തൻചിറക്കാരൻ സി. എം.ഐ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ആർ.ടി.ഒ ഓഫീസിലെ അസിസ്റ്റൻ്റ്  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. രാജേഷ് സാർ ക്ലാസ് നയിച്ചു.

ബോധവത്ക്കരണ ക്ലാസ്





ലഹരിക്കെതിരെ പടപൊരുതാൻ പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ

പാവറട്ടി: സർക്കാർ നിർദ്ദേശത്തിൻ്റെ ചുവടുപിടിച്ചുക്കൊണ്ട് ലഹരിക്കെതിരെ തുടർന്നും പട പൊരുതാൻ പാവറട്ടി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഈ അധ്യയന വർഷത്തിൻ്റെ ആരംഭം മുതൽ തന്നെ പ്രവർത്തന സജ്ജമാകുന്നു. ഇതിൻ്റെ ആരംഭമായി വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണക്ലാസ് നടന്നു. ലഹരിക്കെതിരെയുള്ള തുറന്ന പോരാട്ടത്തിൻ്റെ ഭാഗമായുള്ള ബോധവത്ക്കരണക്ലാസ് ഫാ. പ്രവീൺ പുത്തൻചിറക്കാരൻ സി. എം. ഐ ഉദ്ഘാടനം നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുത്തു. മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ. നിധിൻ കെ. എൻ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി എഫ് ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും ചേർന്ന് ലഹരിക്കെതിരെ തയ്യാറാക്കിയ "കരുതലിൻ്റെ കരുത്ത് " എന്ന ഷോർട്ട് ഫിലിം പ്രകാശനം ചെയ്തത് ഏറെ ശ്രദ്ധേയമായി. തങ്ങളുടെ ശരീരത്തെയും മനസിനെയും കാർന്നു തിന്നുന്ന ലഹരിയുടെ ഉപയോഗം ഒരിക്കലും ഉണ്ടാകാതിരിക്കാൻ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിമുക്ത ക്ലബ് കൺവീനർ ശ്രീ. എ ഡി തോമസ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

ബോധവത്ക്കരണക്ലാസ്

ആരോഗ്യസംരക്ഷണO

ആരോഗ്യസംരക്ഷണത്തിൽ കായികാരോഗ്യത്തിൻ്റെയും  കളികളുടെയും പ്രാധാന്യത്തെക്കുറിച്ച് പാവറട്ടി സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൻ്റെ കായികാധ്യാപകൻ ജോബി മാസ്റ്റർ വിദ്ധ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി

പരസ്പര സഹകരണ ബോധവത്ക്കരണ ക്ലാസ്

സെൻ്റ്. ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ "പരസ്പര സഹകരണം " എന്ന ആശയത്തെ മുൻനിർത്തി വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫാ. പ്രവീൺ പുത്തൻചിറക്കാരൻ സി.എം. ഐ ക്ലാസ് നയിച്ചു.

DIGITAL DISCIPLINE...AWARENESS CLASS... JENCY JOSEPH TEACHER

പൊതുമുതൽ സംരക്ഷണം

പൊതുമുതൽ സംരക്ഷണത്തെ സംബന്ധിച്ചും ഒരു നല്ല പൗരൻ എന്ന നിലയിൽ  സമൂഹനന്മയ്ക്കായി അവ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ഫാ. സേവി പുത്തിരി സി.എം. ഐ വിദ്യാർത്ഥികളോട് സംസാരിച്ചു

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജെ. ആർ. സി വിദ്യാർത്ഥികൾ വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ടു.