ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന സമ്മർ ക്യാമ്പ് 31/05/2025 ന് ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പിൽ വെച്ച് നടന്നു. മീഡിയ & ഡോക്യുമെന്റേഷൻ എന്ന വിഷയത്തിൽ നടന്ന ക്യാമ്പിൽ എല്ലാ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഇന്ദിര ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്ആർജി കൺവീനർ ബബിലേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശാന്തൻ മാസ്റ്റർ, സുനില ടീച്ചർ എന്നിവർ ആശംസകളറിയിച്ചു. മീഡിയ & ഡോക്യമെന്റേഷൻ എന്നതായിരുന്നു ക്യാമ്പിന്റെ വിഷയം. ജിഎച്ച്എസ്എസ് പള്ളിക്കുന്നിലെ രമണി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. വാർത്താനിർമാണം, റീൽസ് നിർമാണം, പ്രമോ-വീഡിയോ നിർമാണം എന്നീ പ്രവർത്തനങ്ങളിൽ എല്ലാ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. യൂണിറ്റ് ലീഡർ ശ്രിയ ഷിജിൽ നന്ദി രേഖപ്പെടുത്തി.
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
-
ഉദ്ഘാടനച്ചടങ്ങ്