ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/813644

Schoolwiki സംരംഭത്തിൽ നിന്ന്

സീന എസ് ,വെഞ്ഞാറമൂട് എനിക്ക് ഇഷ്ടപ്പെട്ട ഒരു കവിത എന്റെ വിദ്യാലയം, ഒളപ്പമണ്ണ ഞാനൊരു വിദ്യാർഥിയാൽ ണെൻ പാഠമീജ്ജീവിതം; നൂനമെൻ, ഗുരുനാഥര- ജ്ഞാതരേതോ ദിവ്യർ.

തിങ്കളും താരങ്ങളും, തൂവെള്ളി കതിർ ചിന്നും തുംഗമാം വാനിൻ ചോട്ടി- ലാണെന്റെ വിദ്യാലയം!

ഇന്നലെ കണ്ണീർവാർത്തു കരഞ്ഞീടിനവാന- മിന്നിതാ ചിരിക്കുന്നു, പാലോളി ചിതറുന്നു;

മുൾച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു- ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു;

മധുവിൻ മത്താൽ പാറി മൂളുന്നു മധുപങ്ങൾ; ‘മധുരമീ ജീവിതം, ചെറുതാണെന്നാകിലും‘

ആരെല്ലെൻ ഗുരുനാഥ- രാല്ലെൻ ഗുരുനാഥർ? പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ!

തിങ്കളും താരങ്ങളും, തൂവെള്ളി കതിർ ചിന്നും തുംഗമാം വാനിൻ ചോട്ടി- ലാണെന്റെ വിദ്യാലയം!!

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/813644&oldid=2702288" എന്ന താളിൽനിന്ന് ശേഖരിച്ചത്