ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025.

അമ്പൂരി പഞ്ചായത്ത് തല പ്രവേശനോത്സവം അമ്പൂരി സെന്റ് ജോർജ് എൽ.പി.സ്കൂളിൽ വച്ച് 2025 ജൂൺ 2 തിങ്കൾ രാവിലെ 10 മണിക്ക് നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ.ഫാ.സോണി കരുവേലിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.അമ്പൂരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വത്സല രാജു ഉത്ഘടന കർമ്മം നിർവഹിച്ചു.അമ്പൂരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അക്ഷര ദീപം തെളിയിച്ചു.അസിസ്റ്റന്റ് മാനേജർ റവ.ഫാദർ ലിബിൻ മണക്കലാം നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു.


ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച് അദ്ധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി .സ്കൂൾ മുറ്റത്തായി ഒരു പച്ചക്കറി തോട്ടം നിർമ്മിചു .സ്പെഷ്യൽ അസ്സംബ്ലി നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫ് ,ശ്രീ .സനൽ സർ എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി.