സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/പ്രവർത്തനങ്ങൾ
| Home | 2025-26 |
2022-ലെ പ്രവേശനോത്സവം
ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ june 3 വെള്ളിയാഴ്ച രാവിലെ 1൦.30 am ന് സ്കൂൾ ഹാളിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുമുണ്ടായി."ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ, ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വിവിധ ക്ലബുകളിലെ കുട്ടികൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി. അതുപോലെതന്നെ 'സ്ക്രീൻ ടൈം' മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളുിലെക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതന് മൾട്ടിമീഡിയ പ്രസൻേ്റഷനോടുകൂടി മാതാപിതാക്കൾക്കും കുട്ടികൾക്കും കുട്ടികൾ ക്ലാസെടുത്തു. അതുവഴി ഉദിച്ചുയരുന്ന പുതു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും ക്ലാസുകൾ വ്യക്തമാക്കി.
പരിസ്ഥിതിദിനാചരണം

2022 -ലെ പരിസ്ഥിതി ദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ (OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതില്ല.പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്. അതിൻറ ഭാഗമായി വിവിധ ക്ലബുകളിലെ കുട്ടികൾ മീനച്ചിലാറിൻറ തീരത്ത് അടിഞ്ഞുകൂടിയിരി ക്കുന്ന പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും അതോടൊപ്പം തീര സംരകഷണത്തിനായി തീരങ്ങളിൽ ഇല്ലിതൈ കൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംര ക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൽക്കും വിവിധ ക്ലബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ തന്നെ വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു.
• കുട്ടികൾ വൃക്ഷത്തൈകളും ചെടികളും വച്ചു പിടിപ്പിച്ചു. • മീനച്ചിലാറിൻ്റെ ഉത്ഭവ പ്രദേശങ്ങളിലൊന്നായ വാകക്കാട്ടെ നദികളും തോടുകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്കും തുടക്കം കുറിച്ചു. • കുട്ടികൾക്ക് പച്ചക്കറിത്തോട്ടവും ഔഷധചെടികളും വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്കുി. • കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചന, കവിത, പ്രസംഗം, നാടൻ പാട്ടുകൾ, ഉപന്യാസം എന്നിവയും നടത്തപ്പെട്ടു.
കാർഷിക പ്രവർത്തനങ്ങൾ
വീട്ടിൽ തന്നെ കാർഷിക പ്രവർത്തനങ്ങൾക്ക് വിവിധ ക്ലബുകളുടെ കുട്ടികൾ കൂടുതൽ സമയം കണ്ടെത്തി. പച്ചക്കറികൾ നടുന്നതിനായി വിവിധ ക്ലബുകളിലെ കുട്ടികളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. അതുപോലെ വാഴ, കപ്പ, ചേബ്, ചേന, പയർ തുടങ്ങിയവ നട്ടു പരിപാലിച്ചുവരുന്നു. അതിനാൽതന്നെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങളും മെച്ചപ്പെട്ടതായിരുന്നു. ലഭ്യമായ സ്ഥലത്ത് മരച്ചീനി, ചേന, വഴുതന, പയർ തുടങ്ങിയവ കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. നല്ല മനോഹരമായ ഒരു പൂന്തോട്ടവും, കുട്ടികൾക്കു വേണ്ടി മീൻ കുളവും ഉണ്ടാക്കി. അതുപോലെ ഇതുപോലുള്ള പ്രവർത്തനങ്ങൾ വീടുകളിലും ചെയ്യ്തുവരുന്നു.

• തങ്ങളുടെ സാധ്യതകൾക്കനുസരിച്ച് ഒരോ കുട്ടിയും കൃഷിത്തോട്ടം ഒരുക്കി. • ഫലവൃക്ഷത്തൈകളും പച്ചക്കറിച്ചെടികളും നട്ടു വളർത്തി. • കോഴി, മീൻ, ആട്, മുയൽ എന്നിവയേയും ചില കുട്ടികൾ വളർത്തുന്നു. • കാർഷിക വിളകളെക്കുറിച്ചും ഇവയ്ക്കുണ്ടാകുന്ന രോഗങ്ങളേക്കുറിച്ചും മുതിർന്ന കർഷകരോട് ചോദിച്ചറിയുകയും അത് മറ്റുള്ളവരുമായി ഷെയർ ചെയ്യുകയും ചെയ്തു. • കുട്ടികൾ , വീട്ടിൽ വച്ചുപിടിപ്പിച്ച പച്ചക്കറികൾ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നതിനായി കൊണ്ടുവരുകയും ചെയതു. അങ്ങനെ കാർഷിക പ്രവർത്തനങ്ങൾ മികവുറ്റതാക്കി മാറ്റി.
'സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ്

സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ് എന്ന് കുട്ടികൾ അമ്മമാരെ മൾട്ടിമീഡിയ പ്രസൻ്റേഷനോടുകൂടി എടുത്ത സൈബർ സുരക്ഷാ പരിശീലന പരിപാടിയിൽ ബോധ്യപ്പെടുത്തികൊടുത്തപ്പോൾ അമ്മമാർക്ക് ആശ്ചര്യവും കൗതുകവും ഒപ്പം നെടുവീർപ്പും. സംസ്ഥാന സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റും, ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കുട്ടികൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ് അമ്മ അറിയാൻ എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പണമിടപാടുകൾ, ഗെയിമുകൾ, ഇൻ്റർനെറ്റ് ഉപയോഗം എന്നിവയിലെല്ലാം രക്ഷിതാക്കളുടെ ആരോഗ്യകരമായ ശ്രദ്ധ വേണമെന്ന് കുട്ടികൾ അമ്മമാരെ ഓർമ്മപ്പെടുത്തി. സ്മാർട്ട്ഫോൺ, ഇൻ്റർനെറ്റിൻ്റെ സുരക്ഷിതമായ ഉപയോഗം, സുരക്ഷിതമായ മൊബൈൽ ഉപയോഗം, വ്യാജവാർത്തകൾ എങ്ങനെ തടയാം, ഇൻ്റർനെറ്റിലെ ചതിക്കുഴികൾ എന്നിങ്ങനെ നാലു സെഷനുകളിലായി നടന്ന ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവർ സൈബർലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിലും ക്ലാസെടുത്തു. ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് കുട്ടികളോട് പറയുന്നതിൽ അർത്ഥമില്ല എന്നും എന്നാൽ അത് എങ്ങനെ നമുക്കും കുട്ടികൾക്കും ഉപകാരപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാം എന്ന കാര്യം അറിഞ്ഞിരിക്കണം എന്നും കുട്ടികൾ അമ്മമാരെ ഉദ്ബോധിപ്പിച്ചു. ഫോണിൽ വരുന്ന ഓ ടി പി ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത് എന്നും ഗൂഗിൾ പേ, മറ്റ് ബാങ്കിംഗ് ആപ്പുകൾ എന്നിവയുടെ പാസ് വേഡുകൾ രഹസ്യം
ആയിരിക്കണമെന്നും കുട്ടികൾ ഓർമ്മപ്പെടുത്തി. ചില സന്ദേശങ്ങൾ വ്യാജമാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നും കുട്ടികൾ ഉദാഹരണസഹിതം വ്യക്തമാക്കി. കുട്ടികൾ എന്തിനൊക്കെ മൊബൈൽ ഉപയോഗിക്കുന്നു എന്നും എന്തൊക്കെ ഷെയർ ചെയ്യുന്നു എന്നും രക്ഷിതാക്കൾ മനസ്സിലാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം. കുട്ടികളുടെ യൂട്യൂബ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയവയ്ക്ക് സമയപരിധി ഏർപ്പെടുത്തണമെന്നും കുട്ടികൾ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
സത്യമേവ ജയതേ
സത്യമേവ ജയതേ എന്ന സംരഭത്തിൻെ്റ ലക്ഷ്യം എന്നത് വ്യാജവാർത്തകൾ തിരിച്ചറിയുന്നതിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നതാണ്. സ്കൂളുകളിൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന സർക്കാർ സംരംഭമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫോർ എഡ്യുക്കേഷൻ ആരംഭിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി സത്യമേവ ജയതേ ക്ക് എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനും അതിൻെറ വ്യാപനം തടയുന്നതിനുമുള്ള അടിസ്ഥാന വൈദഗ്ധ്യം കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.
വായനാദിനാചരണം
"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികളിൽ ഭാഷാ പരിഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ തുടക്കം കുറിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..
മധുരം e മലയാളം പദ്ധതിക്ക് 19-06-21-ൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചുതിൻെ്റ രുപീകരണവും നടത്തപ്പെട്ടു.
കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വായനാദിനത്തിൽ മധുരം ഇ മലയാളം പദ്ധതിക്ക് പുനരാരംഭം കുറിച്ചു. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികളെയും മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധതിയാണ് മധുരം ഇ മലയാളം. വി. അൽഫോൻസാമ്മ അദ്ധ്യാപികയായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ഹെഡ്മിസ്ട്രസ് സി. ടെസ്സ് എഫ്.സി.സി സ്വാഗതപ്രസംഗം നടത്തി. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് വായനാദിന==പാഠ്യേതര പ്രവർത്തനങ്ങൾ==
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
-
സ്കൂൾ കായികമേള അദ്ധ്യാപകൻറെയും അദ്ധ്യാപകരുടെയും നേതൃത്യത്തിൽ ഭംഗയായി നടന്നു.വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- വിവര വിനിമയ സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മ മണലുങ്കൽ സെൻറ് അലോഷ്യസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. സിസ്റ്റർ ജീനാ ജോസഫ്, ശ്രീമതി അഞ്ജു സ്കറിയ എന്നിവർ കൈറ്റ് മിസ്‍ട്രസ്സുമാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍കൂൾതലത്തിൽ സ്‍കൂൾതലനിർവഹണസമതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽകുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും ബുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസുമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങും മീഡിയ & ഡോക്കുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ മാതാപിതാക്കൾക്കളുടെ മീറ്റിംഗ് സ്‍കൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്തുന്നു.
- കെ.സി. എസ് എൽ.
- അഡാർട്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച്ച
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |