ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം 2025

2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ ഉൽഘാടനം ജ‍ൂൺ 2 രാവിലെ 10 മണിക്ക് സ്‍ക‍ൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.നവാഗതരെ പനിനീർ പൂ നൽകി പ്രവേശനോത്സവ തൊപ്പികൾ ധരിച്ച് സ്വീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റൂക്ക്സാന ബായി എ സ്വാഗതം അർപ്പിച്ചു. അധ്യക്ഷ പ്രസംഗം പി ടി എ പ്രസിഡന്റ് ശ്രീ അസൈനാർ നിർവ്വഹിച്ചു .ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റൈജ അമീർ നിർവ്വഹിക്കുകയുണ്ടായി ,യോഗത്തിലെ മുഖ്യാത്ഥി എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലിജി സി കെ ആയിരിരുന്നു.മുഖ്യപ്രഭാക്ഷണം ശ്രീ അജീഷ് എം എ,ആശംസകൾ ശ്രീ. സുധീ‌‌‌‌‌ർ മീന്ത്രക്കൽ (വാഴക്കുളം ബ്ലാക്ക് പഞ്ചായത്ത് മെമ്പർ ) ,ശ്രീ. അസീസ് മൂലയിൽ (വാഴക്കുളം ബ്ലോക്ക് ബ്ലാക്ക് പഞ്ചായത്ത് മെമ്പർ ) , ശ്രീ. എ എസ് കെ സലീം ( ഗ്രാമ പഞ്ചായത്ത് മെമ്പർ ) ശ്രീ. ജിജാ ജാൺ എം ( പ്രിൻസിപ്പാൾ) ശ്രീ. ഷംസുദീൻ ( എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ) ശ്രീ. ജയൻ കെ കെ ( എസ് എം സി ചെയർമാൻ) ശ്രീമതി .ഡിൻസി കെ ബിനു ( പിടി എ വൈസ് പ്രസിഡന്റ്) ശ്രീ. പി കെ ബേബി ( ജാഗ്രത കമ്മിറ്റി ചെയർമാൻ ) ശ്രീ. ദിനേശ് എംസി ( ജാഗ്രത സമിതി കൺവീനർ ) ശ്രീ. രാമ;ന്ദ്രൻ പി കെ( ഗ്രാമ സേവ സമിതി പ്രസിഡന്റ്) ശ്രീമതി. സീന മാർട്ടിൻ ( ഒ എസ് എ പ്രസിഡന്റ്&സി ഡി എസ് ചെയർപേയ്സൺ) .അക്ഷരദീപം കൊളുത്തി വേദി ഗംഭീരമാക്കി,സ്നേഹിതജെന്റ‌ർ ക്ലബ് സർവ്വിസ് പ്രോവൈഡർ ശ്രീമതി. അംബളി ദാസ് പ്രഭാക്ഷണം നടത്തി. തുടർന്ന് 2025 എസ്എസ് എൽ സി പരീക്ഷയിൽ ഉന്നതവീജയം നേടിയ വിദ്യാർത്ഥികൾക്കുളള അവാർഡ് നൽകി അഭിനന്ദിച്ചു.എല്ലാ വിദ്യാർത്ഥികൾക്ക് മധുരം നൽകിയും ചെയ്തു.

ലോക പരിസ്ഥിതി ദിനാഘോഷം 2025

എടത്തല ഗ്രാമപഞ്ചായത്ത് തല ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ  ഉദ്ഘാടനം തേവയ്ക്കൽ ഗവ. വി എച്ച് എസ് എസ് തൃക്കാക്കരയിൽ വച്ച്  പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സി കെ  ഫല വൃക്ഷ തൈ നട്ടു നിർവ്വഹിച്ചു .എടത്തല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ൻ്റാഡിങ് കമ്മിറ്റി ചെയർമാൻ അജീഷ്  എം എ ,പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി  ജെയ്സൺ  , ഒന്നാം വാർഡ് മെമ്പർ റെഹമത്ത് ജെയ്സൽ , സി ഡി എസ് ചെയർപേയ്സൺ  സീന മാർട്ടിൻ ,കൃഷി വകുപ്പ് പ്രതിനിധി ,പി ടി എ പ്രസിഡൻ്റ് അസൈനാർ  എം എ ,വൈസ് പ്രസിഡൻ്റ് ഡിൻസി ബിനു ,എസ് എം സി ചെയർമാൻ ജയൻ കെ കെ ,പ്രിൻസിപ്പാൾ ജിജോ ജോൺ ,എച്ച് എം ഇൻ ചാർജ് വിജിമോൾ ടി എം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യത്തിൻ്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .പത്താം ക്ലാസ് വിദ്യാർത്ഥി കുമാരി വിദ്യാ ലക്ഷ്മി  പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾക്കുള്ള പോസ്റ്റർ നിർമ്മാണവും പ്രദർശനവും , വിവിധ പരിപാടികളും നടന്നു.