ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം 2025-26
ചായ്പൻകുഴി ഗവ. ഹയർസെക്കന്ററി സ്കൂളിന്റെ 2025-26 പ്രവേശനോത്സവം തൃശ്ശൂർ
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജെനീഷ് പി ജോസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്
റിൻസൺ മണവാളൻ അധ്യക്ഷനായ ചടങ്ങിൽ H M ഷീജ ആന്റണി ടീച്ചർ സ്വാഗതം
പറഞ്ഞു. നവാഗതരായ കുട്ടികളെ പൂച്ചെണ്ടും മധുരവും നിൽകി സ്വീകരിച്ചു. പ്രതിഭകളെ
ആദരിക്കൽ, പുസ്തക വിതരണം എന്നിവ ഉണ്ടായിരുന്നു. ശ്രീ ടി എൻ ജോഷി, എൽദോ പൗലോസ്,
സ്മ്ത, അധ്യാപകരായ വിജയശ്രീ , ജിൻസി ജോസ്, സിന്ധു കെ എന്നിവർ സംസാരിച്ചു.