ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം: ചാരമംഗലം ഗവ. ഡിവി.എച്ച്എസ്എസ്
ചേർത്തല: ചാരമംഗലം ഗവ.ഡി.വി ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീത കാർത്തികേയൻ നിർവഹിച്ചു. നൂറോളം കുട്ടികളാണ് എൽകെജി, യുകെജി, ഒന്നാം ക്ലാസ്, ഉൾപ്പെടെ വിവിധ ക്ലാസുകളിൽ ഈ വർഷം പുതിയതായി അഡ്മിഷൻ നേടിയത്. കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികളെയും, എൽ എസ് എസ്, യുഎസ്എസ്, എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെയും സമ്മേളന മധ്യേ മെഡലുകൾ നൽകി ആദരിച്ചു. തുടർന്ന്, സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ നോളജ് ഹണ്ടർക്വിസ് മത്സരത്തിന്റെ വിജയികൾക്ക് മെഡലുകൾ നൽകി ആദരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ കഴിഞ്ഞ അധ്യയന വർഷത്തിലെ മികവുകൾ സമ്മേളനം മധ്യേ പ്രദർശിപ്പിച്ചു. എസ്പിസി കേഡറ്റുകൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് വിശിഷ്ട അതിഥി ആയിരുന്നു. സ്കൂൾ പിടിഎ പ്രസിഡൻറ് ഗിരിപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പൽ കെ. രശ്മി സ്വാഗതം ആശംസിച്ചു. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എം സന്തോഷ് കുമാർ, ബ്ലോക്ക് മെമ്പർ സുധ സുരേഷ്, സീനിയർ അസിസ്റ്റൻറ് നിഷ, എസ് ആർ ജി കൺവീനർ എ ജെ ഡോമിനിക് സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ടി സി സെബാസ്റ്റ്യൻ, യുപി ഹെഡ് സുനിത ആർ, എൽപി ഹെഡ് അമ്പിളി മോൾ എ. എസ്, എന്നിവർ പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്കും മറ്റെല്ലാ കുട്ടികൾക്കും പുതിയ അധ്യായന വർഷത്തിന്റെ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ആർ.അനൂപ് രാജ് സമ്മേളനത്തിന് നന്ദി അർപ്പിച്ചു.