സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2018 പ്രവർത്തനം ആരംഭിച്ച നമ്മുടെ യൂണിറ്റിലെ ലിറ്റിൽകൈറ്റ്സ് വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. സ്മാർട്ട് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ഉപകരണങ്ങളുടെ മെയിൻ്റനൻസും ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.മോണിംഗ് അസംബ്ലി, ദിനാചരണ പ്രവർത്തനങ്ങൾ, സ്കൂളിലെ പ്രത്യേക ആഘോഷങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും പങ്കുചേരുന്നു.
സ്കൂളിലെ പ്രവർത്തനങ്ങളുടെയും കലാകായിക മത്സരങ്ങളിൽ ഉപജില്ലാതലങ്ങളിലും ഡോക്യുമെന്റേഷൻ നടത്തുന്നതിന് പങ്കുവഹിക്കുന്നു.
ആനിമേഷൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടിക്സ് പ്രോഗ്രാമിംഗ് ഡിസൈനിങ് തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യം നേടി യൂണിറ്റിലെ ലിറ്റിൽ മുന്നേറുകയാണ്.
ഹൈസ്കൂൾ ഐ ടി പ്രവർത്തനങ്ങൾ ജൂൺമാസം മുതൽ ആരംഭിച്ചു എട്ടുമുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് റെഗുലർ പീരിയഡുകൾ നൽകി വിവര സാങ്കേതികവിദ്യ അഭ്യസിപ്പിക്കുന്നു.
ഈ വർഷം സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 കമ്പ്യൂട്ടറുകൾ ലഭിച്ചതിനാൽ ലാബ് സജ്ജീകരണങ്ങൾ കൂടുതൽ വിപുലമാക്കപ്പെടുകയും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയും ചെയ്യുന്നു.
2024

2024-ൽ പുതിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ
ക്ലാസ് നടന്നു.
2024 ഒക്‌ടോബർ 7-ന്

9-ാം ക്ലാസിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പ് നടന്നു.ആ ക്ലാസ്സിൽ വിദ്യാർത്ഥികൾ ആനിമേഷനെക്കുറിച്ചും സ്കാർച്ചിനെക്കുറിച്ചും പഠിച്ചു. രാവിലെ 9.30 ന് അസംബിൾ കഴിഞ്ഞ് ക്ലാസ് ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ചില അസനിമെൻ്റ് നൽകി. 3:30 ന് ക്ലാസ് അവസാനിച്ചു.
2025 മെയ് 28ന്

DSLR ക്യാമറ ഉപയോഗിച്ചുള്ള ഷൂട്ടിംഗ്, Kdenlive വഴിയുള്ള വീഡിയോ എഡിറ്റിംഗ് എന്നതിനെ അടിസ്ഥാനമാക്കി 2025 മെയ് 28ന് 10 am മുതൽ 4 pm വരെ ഒരു ഏകദിന ക്യാമ്പ് നടത്തി.