എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2025-26 |
വിജയോത്സവം 2025
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.
എംഇഎസ് സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഇ പി ഉബൈദുള്ള അധ്യക്ഷം വഹിച്ചു. വളാഞ്ചേരി സ്റ്റേഷൻ ഇൻ ചാർജ് സന്തോഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ മുഹമ്മദ് ജസീലിന് മെമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
വിവിധ വിഭാഗങ്ങളിലായി എസ്എസ്എൽസി പരീക്ഷയിൽ 69 സമ്പൂർണ്ണ എ പ്ലസ് നേടിയവരെയും, 43
9 എ പ്ലസ്കാരെയും, ഹയർ സെക്കൻഡറി വിഭാഗത്തിൽ 55 സമ്പൂർണ്ണ എ പ്ലസ് കാരെയും, 37
5 എ പ്ലസ്കാരെയും, പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയ ഏഴ് പേരെയും ആദരിക്കുകയുണ്ടായി
പ്രിൻസിപ്പൽ കെ കെനജ്മുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത് മുഖ്യപ്രഭാഷണം നടത്തി. എം ഇ എസ് സ്റ്റേറ്റ് കമ്മറ്റി അംഗം അബ്ദുലത്തീഫ്,കൊടുങ്ങല്ലൂർ സ്കൂൾ സെക്രട്ടറി ഇബ്രാഹിം, പൊന്നാനി സ്കൂൾ സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, എസ്എംസി ട്രഷറർ ഷാജു നജീബ്,എം പി ടി എ പ്രസിഡണ്ട് സമീഹഅലി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ടി പി മുസവിർ, ഡോ. ഷാജിത, നൗഷാദ്,പിടിഎ പ്രതിനിധികളായ മുഹമ്മദാലി, ഹഫ്സത്ത്
ബീവി എന്നിവർ വിജയികളെ ആദരിച്ചു
സ്റ്റാഫ് സെക്രട്ടറിമാരായ ഷറഫുദ്ദീൻ, സുഷമ, അക്കാദമിക് കോഡിനേറ്റർ സെയ്ദലവി എന്നിവർ ആശംസകൾ അർപ്പിച്ചു ഹെഡ്മാസ്റ്റർ കെ യാസിർ നന്ദി പ്രകാശനം നടത്തി ചടങ്ങിന് അജിത്ത്, ഷാഹിന, അക്ബർ, മുഹമ്മദാലി, ഇസ്ഹാഖ്,അനീഷ്, ശ്രീജിത്ത്, സമീർ, അൻഷാദ്,സുബൈർ,മുഷറഫ്,സൈനുദ്ദീൻ,
റസിയ, അബ്ദുള്ള,റഫീഖ്, ഷിബുലാൽ, പ്രേകുമാർ, നിഹാൽ, ദേവി, മുനീർ, അൻവർ, റംഷി, ഷിബിലി, സന്തോഷ്, മറ്റു അധ്യാപകരും സ്കൂൾ ജീവനക്കാരും, എൻ എസ് എസ് വോളന്റീർസും നേതൃത്വം നൽകി ചടങ്ങിൽ അബ്ദുറഹ്മാൻ മാസ്റ്റർ എഴുതിയ പൊന്നാനിയുടെ ചരിത്രം എന്ന പുസ്തകം പ്രകാശനം ചെയ്തു
പ്രസ്തുത പുസ്തകത്തിന്റെ പതിപ്പ് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു
ഫോട്ടോ :ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയികളെ
ആദരിക്കുന്നതിനായി സംഘടിപ്പിച്ച വിജയോൽസവം എംഇഎസ് സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യൂ ഹംസക്കോയ ഉദ്ഘാടനം ചെയ്യുന്നു