ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 3-പ്രവേശനോത്സവം

   2024 ജൂൺ 3 ന് സ്‌കൂൾ പ്രവേശനോൽസവം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ നിർവഹിച്ചു.സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീ മനോജ് കെെപ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ സന്തോഷ് കുമാർ,പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ രാജേഷ് കുമാർ ,എച്ച് എം എൻ ചാർജ് ബാബു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.

പരിസ്ഥിതി ദിനം

  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

'ക‌‌ർഷക ദിനം'-ചിങ്ങം1

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ കുട്ടി കർഷകനുള്ള പുരസ്കാരം എട്ടാം തരത്തിലെ കശ്യപ് പി ക്ക്  ലഭിച്ചു.

അധ്യാപക ദിനം

 സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ റിട്ടയേർഡ് അധ്യാപിക മാളു ടീച്ചറെ ആദരിച്ചു.എസ്പിസിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ജോൺ,പിടിഎ പ്രസിഡണ്ട് രാജേഷ് പി വി ,സിപിഒമാരായലതീഷ് മാസ്റ്റർ സിൽജ ടീച്ചർ,എസ്പിസി കേഡറ്റ്സ്,പ്രേമലത ടീച്ചർ,മുൻ പിടിഎ പ്രസിഡണ്ട് മനോജ് കൈപ്രത്ത് എന്നിവർ പങ്കെടുത്തു.

കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അധ്യാപകരെയും എസ്പിസി കേഡറ്റുകൾ സല്യൂട്ട് നൽകി അധ്യാപകദിന സ്നേഹാദരം പ്രകടിപ്പിച്ചു.