ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2024-25
തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം 2024-25
2024-25 അധ്യായന വർഷത്തിൽ തൊഴിൽ ഉദ്ഗ്രഥീത വിദ്യാഭ്യാസത്തിൻറെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികൾ പഴയ നോട്ടുബുക്കിൽ നിന്നും പേപ്പറുകൾ ശേഖരിച്ച് ഒരു നോട്ടുബുക്ക് ബൈൻഡ് ചെയ്യാൻ പഠിച്ചു.ചിലവ് ചുരുങ്ങിയ പോഷക ആഹാരങ്ങളെ കുറിച്ചും അവയുടെ നിർമ്മാണ രീതിയെ കുറിച്ചും പഠിച്ചു അതിനുശേഷം പൈപ്പ് കമ്പോസ്റ്റ് രീതിയെ കുറിച്ചും ന്യൂസ് പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്ക്കറ്റ് ചെയ്യുന്നത് എങ്ങനെയെന്നും പഠിച്ചു തുടർന്ന് ഹാൻഡ് എംബ്രോയിഡറി എന്താണെന്ന് അതിൽ നിന്നുള്ള വരുമാന സാധ്യതകൾ എന്തൊക്കെയാണെന്നും ഹാൻഡ് എംബ്രോയിഡറി എങ്ങനെ ഭംഗിയായി ചെയ്യാമെന്നും പഠിച്ചു. അവസാനമായി ചാർട്ട് പേപ്പർ ഉപയോഗിച്ച് ഒരു ഫ്ലക്സി ഫയൽ ചെയ്യുന്ന രീതിയും പഠിച്ചു.
ഒമ്പതാം ക്ലാസിലെ കുട്ടികൾ ടെക്സ്റ്റ് ബുക്കിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ ചെയ്തത് അതിൽ ഏറെ ശ്രദ്ധയാകർഷിച്ചത് roleplay ആയിരുന്നു. ക്ലാസിലെ കുട്ടികളെ 4-5 ഗ്രൂപ്പുകൾ ആക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ വിഷയങ്ങൾ കൊടുത്തു കുട്ടികളിൽ ഉറങ്ങിക്കിടന്നിരുന്ന സർഗ്ഗവാസനങ്ങൾ പുറത്തെടുക്കാൻ ഈ ഒരു പ്രവർത്തനത്തിലൂടെ സാധിച്ചു. Me chart എന്ന പ്രവർത്തനത്തിൽ കുട്ടികൾ സ്വയം കണ്ടെത്താൻ ശ്രമിക്കുകയും അവരുടെ അഭിരുചികൾ ഏതൊക്കെ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയാൻ സാധിക്കുകയും ചെയ്തു നമ്മുടെ ചുറ്റുപാടുമുള്ള തൊഴിൽ മേഖലകൾ എന്തൊക്കെയാണെന്നും അതിൽ ഏർപ്പെടാൻ നാം നേടേണ്ട നൈപുണികൾ എന്തൊക്കെയാണെന്നും ഉള്ള പ്രവർത്തനം കുട്ടികൾ വളരെ ഭംഗിയായി ചെയ്തു. ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവർത്തി പരിചയമേളയിൽ സ്കൂൾതലത്തിൽ 20 മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അതിൽ നിന്നും ഫസ്റ്റ് എഗ്രേഡ് നേടിയ കുട്ടികളെ സബ്ജില്ലാതലത്തിലേക്ക് മത്സരിപ്പിക്കുകയും ചെയ്തു. സബ്ജില്ലാതലത്തിൽ രണ്ട് ഫസ്റ്റ് എ ഗ്രേഡ് 6 സെക്കൻഡ് എ ഗ്രേഡ് 1 ബി ഗ്രേഡ് 3 c grade ഉൾപ്പടെ സെക്കൻഡ് ഓവറോൾ സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു ജില്ലാതലത്തിൽ എട്ടു കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു ഒരു കുട്ടിയെ സെക്കൻഡ് എഗ്രേഡ് നേടി സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി വോളിബോൾ ബാഡ്മിൻറൺ നെറ്റ് മേക്കിങ് എന്ന മത്സര ഇനത്തിൽ പങ്കെടുത്ത റിന്റോ രതീഷ് എന്ന കുട്ടി സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയുണ്ടായി.
കേരളത്തിലെ സ്കൂൾ, അസോസിയേഷൻ കായിക ചരിത്രത്തിൽ മികവാർന്ന സ്ഥാനം നേടി കേരളത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട്. ഈ വർഷം കേരള സ്കൂൾ നീന്തൽ മത്സരങ്ങളിൽ റെക്കോർഡ് നേട്ടങ്ങൾ ഉൾപ്പെടെ കേരളത്തിൽ അഞ്ചാം സ്ഥാനവും മിക്ക ഗെയിം ഇനങ്ങളിലും ദേശീയതല പ്രതിനിധ്യം സ്കൂളിന്റെ കായിക ചരിത്രത്തിൽ നല്ലൊരു സ്ഥാനം നേടിത്തന്നു. കബഡി,ഖോ ഖോ, ബോൾ ബാഡ്മിന്റൺ, ആർച്ചറി,ഷട്ടിൽ ടെന്നികോയ്റ്റ്,ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി ഗെയിമിനങ്ങളിൽ സ്കൂൾതല മുതൽ മുന്നേറ്റം, ചെസ്സ് ഓവർഓൾ. കായിക സംസ്കാരവും കായിക മികവും നിലനിർത്തി പോരുന്ന സ്കൂൾ. അത്ലറ്റിക്സ് മത്സരങ്ങളിൽ സംസ്ഥാന തല പ്രാധിനിധ്യം
കൂടാതെ അസോസിയേഷൻ മത്സരങ്ങളിൽ ദേശീയതലം വരെ പ്രാധിനിധ്യം, സബ് ജില്ലയിൽ 300 ഓളം കായികതാരങ്ങൾ, 150 ഓളം കായിക താരങ്ങൾക്ക് ജില്ലയിൽ പ്രാതിനിത്യം, ഇന്ക്ലൂസീവ് സ്പോർട്സിൽ സംസ്ഥാന മെഡൽ നേട്ടം, 40 ഓളം കുട്ടികൾ സംസ്ഥാനതലത്തിൽ,
കൂടാതെ സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ, അങ്ങനെ സ്കൂൾ കായിക ചരിത്രത്തിൽ മുന്നേറുന്നു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട്