ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 21 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ ദിനാചരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിന റാലി
ലഹരി വിരുദ്ധ ദിന റാലി

26/ 6/ 24ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ ദിനാചരണത്തോട നുബന്ധിച്ച് പ്രത്യേക അസംബ്ലി ,ലഹരി വിരുദ്ധ പ്രതിജ്ഞ ,സന്ദേശം ,ലഹരിവിരുദ്ധ റാലി ,പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

ജനസംഖ്യ ദിനം

11/7/ 24 ന് ജനസംഖ്യാദിനം ആചരിച്ചു .ആര്യ ടീച്ചർ ജനസംഖ്യാ ദിന സന്ദേശം നൽകി. ജനസംഖ്യാദിനത്തോടനുബന്ധിച്ച്  ഫ്ലാഷ് മോബ് ,ക്വിസ് മത്സരം എന്നിവ നടത്തി.

ക്വിസ്മത്സര വിജയികൾ

Ayisha Naja . E.  (7A)  I

Sanoobiya M K. (7B).   II

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

10/ 7 /24  ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു .രാവിലെ 11 മണിക്ക് പോളിംഗ് ആരംഭിച്ചു. ഇലക്ട്രോണിക് പോളിംഗ് സംവിധാനത്തിൽ കുട്ടികൾ അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡർമാർ ,ഡെപ്യൂട്ടി ലീഡർമാർ എന്നിവർ ചേർന്ന് വോട്ടിങ്ങിലൂടെ സ്കൂൾലീഡർ ,ഡെപ്യൂട്ടി ലീഡർ എന്നിവരെ തിരഞ്ഞെടുത്തു.

സ്കൂൾ ലീഡർ
  • നജില എ കെ
ഡെപ്യൂട്ടി ലീഡേഴ്സ്
  • മുഹമ്മദ് റിഷാൻ
  • മുഹമ്മദ് മിൻഹാജ് ടി ടി

സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

11/ 7/24 ന് സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. എച്ച് എം ഷാഹിന ടീച്ചർ സ്കൂൾ ലീഡർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ക്ലാസുകളിലെ ലീഡർമാരും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.സത്യപ്രതിജ്ഞ ചടങ്ങിൽ അധ്യാപകർ, പിടിഎ പ്രസിഡൻറ് എന്നിവർ പങ്കെടുത്തു.

ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9

ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് ആറിന് അസംബ്ലിയിൽ അമേരിക്കയുടെ ജപ്പാനിലെ ബോംബ് ആക്രമണത്തെക്കുറിച്ച് ലഘു വിവരണം നൽകി .കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു . 9  ാം തിയതി ക്വിസ് മത്സരം നടത്തി. ക്ലാസ് തലത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ പേപ്പർ ഉപയോഗിച്ച് സഡാക്കോ പക്ഷിയെ നിർമിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യത്തെ 78 മത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.രാവിലെ 9:30 ന് പ്രധാനധ്യാപിക ബഹു : ഷാഹിന. ആർ. എം. ദേശീയ പതാക ഉയർത്തി.  . പിടിഎ - എസ് എം സി- എം ടി എ പ്രതിനിധികളും, അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും,പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ നിറസാന്നിധ്യമായി.  സദസ്സിനെ സ്വാഗതം ചെയ്ത അവസരത്തിൽ പ്രധാന അധ്യാപിക വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ സ്മരിക്കുകയും വിഷമത്തിൽ പങ്കുകൊള്ളുകയും ചെയ്തു. ചടങ്ങിന് അധ്യക്ഷത വഹിച്ച പി.ടി.എ. പ്രസിഡൻറ് ശ്രീ. ഷെരീഫ് പൊട്ടിക്കല്ല് വയനാട് ദുരന്തത്തിൽ കൈത്താങ്ങായവരെ ആദരപൂർവ്വം ഓർമ്മപ്പെടുത്തുകയും ചെയ്തു. എം.ടി. എ.പ്രസിഡന്റ് സുമയ്യ,  എസ് എസ് കൺവീനർ സിന്ധു ടി കെ എന്നിവർ സ്വാതന്ത്ര്യദിനാശംസകളർപ്പിച്ചു.

അറബി,ഉറുദു,മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ദേശഭക്തിഗാനങ്ങളും , മലയാളം,അറബിക് ഭാഷകളിലെ പ്രസംഗങ്ങളും ,കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും ആഘോഷത്തിന്റെ  മാറ്റുകൂട്ടി. എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന -വ്യത്യസ്ത റൗണ്ടുകൾ ഉൾപ്പെടുത്തിയ- മാത്സര്യ ബുദ്ധി ഏറിയ സ്വാതന്ത്ര്യ ദിന ക്വിസ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. പായസവിതരണത്തോടെ ആഘോഷങ്ങൾക്ക് വിരാമമേകുകയും ചെയ്തു.

ശിശുദിനാഘോഷം (നവംബർ 14)

ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട്  പ്രത്യേകം അസംബ്ളി,അഞ്ചാം ക്ളാസിലെ കുട്ടികൾ  പ്രസംഗം, ശിശുദിനപാട്ടുകൾ, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.നെഹ്‌റു തൊപ്പി, പേപ്പർ റോസാപ്പൂ എന്നിവ കുട്ടികൾ നിർമ്മിക്കുകയും ധരിച്ചു വരികയും ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷം

ജി. യു. പി. എസ് മുണ്ടോത്തുപറമ്പ റിപ്പബ്ളിക്ദിനംആചരിച്ചു.HM പതാക ഉയർത്തി. അധ്യാപകർ, വിദ്യാർത്ഥികൾ, പി. ടി. എ, എസ്‌. എം. സി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സറീന ടീച്ചർ റിപ്പബ്ളിക്ദിന സന്ദേശം നൽകി. കുട്ടികൾ പ്രസംഗം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു.

പഠന യാത്ര

സ്കൂളിന്റെ 2024-25 വർഷത്തെ സാമൂഹ്യ ശാസ്ത്ര പഠന യാത്ര നവംബർ 11.2024ന് സംഘടിപ്പിക്കപ്പെട്ടു. മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മഭൂമിയായ തിരൂർ തുഞ്ചൻപറമ്പ് ആണ് സന്ദർശിച്ചത്.           മലയാളഭാഷാ സാഹിത്യത്തിന്റെ വളർച്ചയും പൈതൃകവും കണ്ടറിഞ്ഞ് മനസ്സിലാക്കാൻ ഈ യാത്ര കുട്ടികളെ സഹായിച്ചു. എഴുത്തച്ഛൻ ജനിച്ചുവളർന്ന മണ്ണും തുഞ്ചന്റെ തത്തയും അവിടത്തെ മ്യൂസിയവും അതിലെ കാഴ്ചകളും കുട്ടികൾക്ക് വിജ്ഞാനം പ്രദാനം ചെയ്യുന്നതായിരുന്നു.