ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/മാടത്തക്കിളിയോട്

10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/മാടത്തക്കിളിയോട് എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/മാടത്തക്കിളിയോട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാടത്തക്കിളിയോട്

പാട്ടു പാടി പാടത്തെത്തിയ മാടത്തക്കിളിയെ
എന്തൊരു മധുരം നിന്നുടെ ഗാനം
പൊന്നോമൽക്കിളിയേ.
തെങ്ങിൻ മണ്ടയിലുള്ളോരു
വീട്ടിൽ നിനക്കു സുഖമാണോ?
കുഞ്ഞുങ്ങൾക്കു കൊടുക്കാൻ അവിടെ പുത്തരിയവലുണ്ടോ?
പുല്ലിന്നിടയിൽ തത്തിച്ചാടി
നടക്കണതെന്തിനു നീ?
പുൽച്ചാടികളെ കൊത്തിവിഴുങ്ങാൻ
നിനക്കു വിരുതുണ്ടോ?
വിത്തും കൊത്തി തത്തി നടക്കും
തിത്തെയ്യം കിളിയേ എന്തൊരു ചന്തം
നിന്നെക്കാണാൻ പുന്നാരക്കിളിയേ?

 

പൗർണമി
4B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത