കെ വി കെ എം എം യു പി എസ് ദേവർകോവിൽ/എന്റെ ഗ്രാമം

19:08, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAHIK (സംവാദം | സംഭാവനകൾ) (വിദ്യാഭ്യസ സ്ഥാപനങ്ങൾ ================== * കെ.വി.കെ. എം.എം.യു.പി സ്കൂൾ ദേവർ കോവിൽ * വെസ്റ്റ് എൽ പി എസ് ദേവർ കോവിൽ * കോവുക്കുന്നുമ്മൽ എൽ.പി * തളിക്കര എൽ പി * ആക്കൽ എൽ.പി * കെ.പി.ഇ.എസ് എച്ച് എസ്റ്റ് കായക്കൊടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

= കായക്കോടി =Thumb|സ്കൂൾ‍‍ കോഴിക്കോട് ജില്ലയിലെ കിഴക്കെ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു മലയോര പഞ്ചായത്താണ് കായക്കോടി പഞ്ചായത്ത്.തളീക്കരയാണ് അസ്ഥാനം. കായക്കൊടി, മൊകേരി, തളീക്കര, കുറ്റ്യാടി, ദേവർകോവിൽ എന്നിവ പ്രധാന അങ്ങാടികളാണ്. അടുത്തുള്ള പ്രധാന പട്ടണം കുറ്റ്യാടിയാണ്.ഈ മലയോരഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നും വ്യൂ പോയിൻ്റുമാണ് കോരണപ്പാറ. സൂര്യോദയമോ സൂര്യാസ്തമയമോ ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണിത്. ഓഫ് റോഡ് വാഹനങ്ങൾക്ക് മുകളിലേക്ക് എത്താം. കയറ്റം കയറി തുടങ്ങിയാൽ റോഡിൻ്റെ ഇരുവശവും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാം. കുന്നിൻ മുകളിൽ എത്തിയാൽ കുറ്റ്യാടി ടൗണിൻ്റെയും വയനാട് ചുരം പെരുവണ്ണാമുഴി അണക്കെട്ടിൻ്റെയും നീണ്ട കാഴ്ച കാണാം. മലനിരകളുടെ മനോഹരമായ കാഴ്ചയും മൂടൽമഞ്ഞുള്ള അന്തരീക്ഷവും ഉള്ള ഈ സ്ഥലം പ്രദേശവാസികളുടെ പ്രിയപ്പെട്ട ഹാംഗ്ഔട്ട് സ്ഥലങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. പക്ഷേ വിനോദസഞ്ചാരികൾക്ക് ഒരു അജ്ഞാത ട്രെക്കിംഗ് കേന്ദ്രമായി ഇന്നും ഇത് അവശേഷിക്കുന്നു.

വയനാട് ജില്ലയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. തൊട്ടിൽപ്പാലം അങ്ങാടിയാണ് ഈ പഞ്ചായത്തിന്റെ സിരാകേന്ദ്രം. ഈ പഞ്ചായത്ത്. വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ ഉൾപ്പെടുന്നു. വിസ്തീർണം 84.81 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് നരിപ്പറ്റ, വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തുകൾ, കിഴക്ക് വയനാട് ജില്ലയിലെ തൊണ്ടർനാട്, വെള്ളമുണ്ട, പപടിഞ്ഞാറത്തറ പഞ്ചായത്തുകൾ, പടിഞ്ഞാറ് കായക്കാടി, മരുതോങ്കര പഞ്ചായത്തുകൾ, തെക്ക് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകൾ എന്നിവയാണ്.

പൊതുസ്ഥാപനങ്ങൾ

  • കെ വി കെ എം എം യു പി എസ് ദേവർകോവിൽ
  • സാംസ്കാരികകേന്ദ്രം
  • കായക്കൊടി പഞ്ചായത്ത്‌ കാര്യാലയം

ഭൂമിശാസ്ത്രം

വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന ഒരു മലയോര മേഖലയാണ്കായക്കൊടി . നിരവധി മലകൾ ചേർന്നതാണ് ഈ പ്രദേശം. നിബിഢവനങ്ങളാണ് ഈ ഗ്രാമത്തിന്റെ മറ്റൊരി പ്രത്യേകത. നിരവധി അരുവികളും പുഴകളും, ഏതാനും ചെറു വെള്ളച്ചാട്ടങ്ങളും ഉണ്ട് ഈ പ്രദേശത്ത്. പ്രശസ്തമായ കുറ്റ്യാടിപ്പുഴ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്.

ആരാധനാലയങ്ങൾ

അറയിൽ ഭഗവതി ക്ഷേത്രം

ദേവർകോവിൽ ജുമാ മസ്ജിദ്‌

    സ്ക്കൂളിന്റ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ആരാധനാലയങ്ങളാണ്. ഹിന്ദു മുസ്ലിം കൂട്ടായ്മയുടെ ഏററവും വലിയ തെളിവാണ് അറയിൽ ഭഗവതി ക്ഷേത്രം

വിദ്യാഭ്യസ സ്ഥാപനങ്ങൾ

==================

* കെ.വി.കെ. എം.എം.യു.പി സ്കൂൾ ദേവർ കോവിൽ

* വെസ്റ്റ് എൽ പി എസ് ദേവർ കോവിൽ

* കോവുക്കുന്നുമ്മൽ എൽ.പി

* തളിക്കര എൽ പി

* ആക്കൽ എൽ.പി

* കെ.പി.ഇ.എസ് എച്ച് എസ്റ്റ് കായക്കൊടി