ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/എന്റെ ഗ്രാമം
കന്യാകുളങ്ങര
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കന്യാകുളങ്ങര. തിരുവനന്തപുരത്തെയും കൊട്ടാരക്കരയെയും ബന്ധിപ്പിക്കുന്ന എംസി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മണ്ണന്തലയിൽ നിന്ന് 9 കിലോമീറ്ററും കൊഞ്ചിറയിൽ നിന്ന് 2 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം. ഇവിടെ നിന്ന് നെടുമങ്ങാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. കന്യാകുളങ്ങരയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ തെക്ക് മാറിയാണ് വട്ടപ്പാറ.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 19 കിലോമീറ്റർ അകലെയാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്
എവിടെനിന്നുവരുന്നതെന്നോ എങ്ങോട്ടേക്ക് പോകുന്നതെന്നോ ആർക്കും അറിയാത്ത ഒരു കന്യക ദിവസവും വന്ന് കുളിച്ച് പോയിരുന്ന കുളത്തിൻെറകരയാണ് പിന്നീട് "കന്യാകുളങ്ങര" ആയി മാറിയതെന്ന് പറയപ്പെടുന്നു .
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് കന്യാകുളങ്ങര.
പൊതുവിദ്യാലയങ്ങൾ
- ജി എച്ച് എസ് എസ് കന്യാകുളങ്ങര
- ജി ജി എച്ച് എസ് എസ് കന്യാകുളങ്ങര
- ജി എച്ച് എസ് എസ് നെടുവേലി
- ജി എൽ പി എസ് കന്യാകുളങ്ങര
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|