കെ വി കെ എം എം യു പി എസ് ദേവർകോവിൽ/എന്റെ ഗ്രാമം
ദൃശ്യരൂപം
കാവിലുംപാറ
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കാവിലുംപാറ പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് കാവിലുംപാറ.
വയനാട് ജില്ലയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. തൊട്ടിൽപ്പാലം അങ്ങാടിയാണ് ഈ പഞ്ചായത്തിന്റെ സിരാകേന്ദ്രം. ഈ പഞ്ചായത്ത്. വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ ഉൾപ്പെടുന്നു. വിസ്തീർണം 84.81 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് നരിപ്പറ്റ, വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തുകൾ, കിഴക്ക് വയനാട് ജില്ലയിലെ തൊണ്ടർനാട്, വെള്ളമുണ്ട, പപടിഞ്ഞാറത്തറ പഞ്ചായത്തുകൾ, പടിഞ്ഞാറ് കായക്കാടി, മരുതോങ്കര പഞ്ചായത്തുകൾ, തെക്ക് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകൾ എന്നിവയാണ്.
പൊതുസ്ഥാപനങ്ങൾ
- കെ വി കെ എം എം യു പി എസ് ദേവർകോവിൽ
- കാവിലുംപാറ സർവ്വീസ് സഹകരണ ബാങ്ക്
- സാംസ്കാരികകേന്ദ്രം
- കാവിലുംപാറ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി