മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

റെഡ് ക്രോസ്സ്

കുട്ടികളിലെ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും സഹവർത്തിത്വവും സഹായ സഹകരണ മനസ്ഥിതിയും വളർത്തിയെടുക്കുന്നതിനും ആവശ്യസന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നടത്തുന്നതിനും പ്രാപ്തരാക്കുന്നതിനും ആരംഭിച്ചതാണ് സ്‌കൂൾ ജൂനിയർ റെഡ് ക്രോസ്സ്. റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള ബോധവത്കരണ ക്‌ളാസ്സുകൾ, അയൺ ഗുളിക-വിരമരുന്നു വിതരണം ,പ്രതിരോധ ഗുളിക വിതരണം എന്നീ പരിപാടികളും നടത്തപ്പെടുന്നു . റോസമ്മ കുരുവിള ടീച്ചറാണ് മൗണ്ട് കർമ്മലിൽ ജൂനിയർ റെഡ് ക്രോസ്സിനു ആദ്യ നേതൃത്വം കൊടുത്തത് .ഇപ്പോൾ റീത്താമ്മ കുരുവിള ടീച്ചർ ആണ് ചുമതല വഹിക്കുന്നുത് . 8,9,10 ക്ലാസുകളിൽ നിന്നായി അറുപതോളം കുട്ടികളടങ്ങിയ ഒരു ജൂണിയർ റെഡ്ക്രോസ് സംഘടന ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണപരിപാടിയിൽ ഭക്ഷണം വിളമ്പുന്നതിന് മുൻകൈഎടുക്കുന്നത് ഈ കുട്ടികളാണ്. ജില്ലഅടിസ്ഥാനത്തിൽ കോട്ടയം റെഡ്ക്രോസ് സോസൈറ്റി നടത്തുന്ന മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് . ആരോഗ്യ പരിപാലനത്തിലും ശുശ്രുഷയിലും സന്നദ്ധരായ കുട്ടികളെ ഉൾപ്പെടുത്തി റെഡ് ക്രോസ്സ് സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നു .സ്‌കൂളിലെ എല്ലാ പരിപാടികളിലും ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങളുടെ സേവനം ലഭിക്കാറുണ്ട് .റെഡ് ക്രോസിൽ അംഗങ്ങളായിരുന്ന പൂർവ വിദ്യാർഥികൾ അധികം പേരും മെഡിക്കൽ ഫീൽഡ് തെരഞ്ഞെടുത്തു എന്നത് അഭിമാനകരമാണ് .

2021 -22 അധ്യയന വർഷ പ്രവർത്തനങ്ങൾ

ഈ വർഷം ജൂൺ 1 മുതൽ തന്നെ റെഡ് ക്രോസ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി റെഡ് ക്രോസ് അംഗങ്ങളായ കുട്ടികൾ അവരുടെ വീട്ടുപരിസരത്ത് രണ്ടു മരത്തൈകൾ വീതം നടുകയും പക്ഷികൾക്ക് വെള്ളം കുടിക്കുന്നതിന് പറവകൾക്ക് ഒരു പാനപാത്രം ഒരുക്കുകയും ചെയ്തു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം റെഡ്ക്രോസ് അംഗങ്ങൾ ചേർന്ന് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.

ജൂൺ 26 മുതൽ ജൂലൈ 2 വരെ ഏഴ് ദിവസത്തെ വെർച്വൽ യോഗ webinar നടത്തി. എല്ലാ ദിവസം യൂട്യൂബ് ലൈവിൽ യോഗക്ലാസ്നടത്തി.യോഗയുടെ ഗുണങ്ങൾ കുട്ടികളെ ബോധപ്പെടുത്തുന്നതിനും തുടർന്നുള്ള കാലത്തു് അതൊരു ജീവിത ശൈലിയാക്കുന്നതിനും കുട്ടികൾക്ക് ഈ ഓൺലൈൻ കോച്ചിങ് പ്രേരകമായി .

ജൂലൈ 1 ഡോക്ടേഴ്സ് ദിനം

ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനത്തിൽ കോട്ടയം ജില്ല ഹോസ്പിറ്റലിലെ കൊറോണാ രോഗികൾക്ക് വേണ്ടി പ്രവർത്തിച്ച 15 ഡോക്ടർമാർക്കും അവരോടൊപ്പം പ്രവർത്തിക്കുന്ന മറ്റെല്ലാ വിഭാഗത്തിലുള്ള ജീവനക്കാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേർക്കും "മഹാമാരിയുടെ മുന്നണി പോരാളികൾക്ക് ആദരവ് " എന്നക്യാപ്ഷൻ നൽകിയ memento യും ഗിഫ്റ്റും നൽകി ആദരിച്ചു.

ബ്ലഡ് ഡൊണേഷന്റെ ഭാഗമായി റെഡ് ക്രോസ് അംഗങ്ങളായ കുട്ടികളുടെ ബന്ധുക്കളിൽ നിന്ന് ബ്ലഡ് നൽകാൻ തയ്യാറുള്ള യുവജനങ്ങൾ( 21 വയസ്സ് കഴിഞ്ഞവർ ) ലിസ്റ്റ് ശേഖരിച്ച് രക്തദാന ഡയറി തയ്യാറാക്കി റെഡ് ക്രോസ് ജില്ലാ വൈസ് ചെയ്ർമാൻ ജോബി സാറിന് കൈമാറി.

പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിന്റെ ഭാഗമായി കിടപ്പ് രോഗികൾക്കുള്ള ആവശ്യ വസ്തുക്കൾ റെഡ് ക്രോസ് unit ന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ പ്രായമായ മാതാപിതാക്കൾക്കും മറ്റ് സന്നദ്ധസംഘടനകൾക്കും കൈമാറി ഏകദേശം പതിനായിരം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

2023 -24അധ്യയന വർഷ പ്രവർത്തനങ്ങൾ ===

2023May 8

The Best JRC unit award of 2022-23 received from kottayam Dy. S. P, Sri. K G Aneesh on the occasion of World Redcross Day.


2023June 26 Anti Drug Day

A notice was prepared in relation with the anti drug day and was distributed to the labourers from other states by the redcross cadets.Notice was distributed among the labourers in Paragon company, Poovathumood and it was prepared in their own mother tongue.

11 ഓഗസ്റ്റ് 2023 

Redcross സംഘടനയുടെ നേതൃത്വത്തിൽ 11 ഓഗസ്റ്റ് 2023 ബ്ലഡ് ചെക്കപ്പ്‌ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും ധാരാളമധ്യാപകരും പൊതുജനങ്ങളും ബ്ലഡ് ചെക്കപ്പ് ക്യാമ്പിൽ പങ്കെടുക്കുകയും ജീവിതചര്യകളിലെ മാറ്റം തിരിച്ചറിയുകയും ചെയ്തു.റെഡ് CROSS അംഗങ്ങളുടെ സേവനം വളരെ മികച്ചതായിരുന്നു. ചെക്കപ്പ് നടത്തിയവർക്കെല്ലാം ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയാനും അവയ്ക്കുള്ള പ്രതിവിധികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും സാധിച്ചു.

ഭിന്നശേഷി സൗഹൃദം

മാനസികമായും ശാരീരികമായുംനിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികളെ അവർക്ക് പ്രത്യേക പരിഗണന നൽകി അവരെ അധ്യാപകരോട് ചേർന്ന് നിർത്തിക്കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. വീടുമായിട്ട് ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണെങ്കിൽ മാതാപിതാക്കളെ നേരിൽ കണ്ട് അവരോടും സംസാരിച്ചു വേണ്ട പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നു. സ്കൂളിലെ പ്രശ്നങ്ങൾ ആണെങ്കിൽ സഹപാഠികളോടും സംസാരിച്ച് യഥാർത്ഥ പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞ്  വേണ്ട ഉപദേശം നൽകുന്നു. ഇതു കൂടാതെ സ്കൂളിൽ ഒരു complaints and suggestions ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്നപരാതികൾക്ക്  ഹെഡ്മിസ്ട്രസ് അധ്യാപകരും അടങ്ങുന്ന ഒരു ഗ്രൂപ്പ് യഥാവിധി അതിന്റെ തീരുമാനം കൈക്കൊള്ളുന്നു. ഗുരുതരരോഗ വസ്ഥയിലുള്ള കുട്ടികൾക്ക് മാനസികമായും സാമ്പത്തികമായും ഉള്ള പിന്തുണ നൽകി അവരെ ജീവിതത്തിലേക്കും പഠനാ നുഭവങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നു. ഭവന സന്ദർശനം അധ്യാപനത്തിന്റെ ഒരു ഭാഗമാക്കി മാറ്റുന്നു.ഇത് കുടുംബാംഗങ്ങൾക്ക് കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രചോദനമാകുന്നു

2023 -24അധ്യയന വർഷ പ്രവർത്തനങ്ങൾ

June 3, പ്രവേശനോത്സവം 2024

പുതിയ കുട്ടികളെ സ്വീകരിക്കുന്നതിനായി സന്തോഷത്തിന്റെ പ്രതീകമായി നിർമ്മിച്ച സ്മൈലികൾ ഒട്ടിച്ച പൂക്കൾ കൈകളിൽ ഏന്തി റെഡ്ക്രോസ്സ് കേഡറ്റുകൾ അണിനിരന്ന കാഴ്ച നയന മനോഹരമായിരുന്നു.ഈ പൂക്കൾ കുട്ടികൾക്ക് നൽകി അവരെ സ്കൂളിലേക്ക് ഹാർദമായി സ്വാഗതം ചെയ്തു.

June 26, ലഹരി വിരുദ്ധ ദിനം

തോരാ മഴയിലും ലഹരി വിരുദ്ധ ദിനത്തിൽ കാർമൽ ഒരുമിച്ചു.

റെഡ്ക്രോസ്സ് കേഡറ്റുകൾ

സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് തന്നെ ലഹരിയെ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കുടുംബങ്ങളിൽ തന്നെ അതിന്റെ അടിത്തറ ഉറപ്പിച്ചുകൊണ്ട് മൗണ്ട് കാർമൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അവരുടെ കുടുംബവും അധ്യാപകരും പൂർവ്വ അധ്യാപകരും പൂർവ വിദ്യാർത്ഥികളും ലഹരി വിരുദ്ധ ദിനത്തിൽ രാത്രി അവരുടെ കുടുംബങ്ങളിൽ പ്രകാശം തെളിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, മഹത്തായ ഉദ്യമത്തിൽ പങ്കുചേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ, പിടിഎ പ്രസിഡന്റ്  ജിജോ ടി ചാക്കോ, എം പി ടി എ പ്രസിഡന്റ് ശ്രീദേവി, എന്നിവരും സ്കൂളിലെ വിവിധ സംഘടനകളുടെ നേതൃത്വം നൽകുന്ന അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചെറുപ്പത്തിൽ തന്നെ ലഹരി വിരുദ്ധ  വികാരം കുട്ടികളിൽ വളർത്തി സമൂഹത്തെ ലഹരി വിരുദ്ധ സമൂഹമാക്കിവളർത്തുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.  തുടർ പ്രവർത്തനമായി ലഹരി വിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.