സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണോത്ത്

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കോട‍‍ഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണോത്ത്. കോഴിക്കോട് വയനാട് ദേശീയപാതയിൽ നിന്നും 5 കി. മീ ദൂരം മാത്രമാണ് കണ്ണോത്തേക്കുള്ളത്. വയനാടൻ മലനിരകളുടെ താഴ്വരയാണ് ഈ പ്രകൃതി സുന്ദരഗ്രാമം. കണ്ണോത്ത് അങ്ങാടിയിൽ നിന്നും ഒന്നര കി.മീ മാറിയാണ് സെൻറ് ആൻ്റണീസ് യു.പി സ്കൂൾ. പുതുപ്പാടി പ‍ഞ്ചായത്തിലാണ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[|left Thump|സെൻറ് ആൻ്റണീസ് യു.പി സ്കൂൾ]]

ഭൂമിശാസ്ത്രം

വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട സുന്ദരഗ്രാമമാണ് കണ്ണോത്ത്. താമരശ്ശേരി ചുരത്തിൻ അടിവാരം. ചെറിയ തോടുകളും അരുവികളും തോട്ടങ്ങളും കൊണ്ടു നിറഞ്ഞ മനോഹര ഗ്രാമം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സെൻറ് ആൻറ്ണീസ് യു.പി സ്കൂൾ കണ്ണോത്ത്.
  • സെൻറ് ആൻറ്ണീസ് ഹൈസ്കൂൾ കണ്ണോത്ത്.
  • പോസ്ററ് ഓഫീസ് കണ്ണോത്ത്.
  • ഗ്രാമീൺ ബാങ്ക് കണ്ണോത്ത്.

ആരാധനാലയങ്ങൾ

  • സെൻറ് മേരീസ് ചർച്ച് കണ്ണോത്ത്.